നിർമ്മാതാക്കൾ ഉന്നയിച്ച തർക്കം അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ സാന്നിദ്ധ്യത്തിൽ പരിഹരിച്ചു ; ഗൾഫിൽ താര നിശ നടത്തും
കേരളത്തെ കൈപിടിച്ചുയർത്തുന്നതിനായി, പ്രളയബാധിതരെ സഹായിക്കാൻ ധനസമാഹരണത്തിന് താരസംഘടനയായ അമ്മ നടത്തുന്ന താരനിശ സംബന്ധിച്ച് നിർമ്മാതാക്കൾ ഉന്നയിച്ച തർക്കം പരിഹരിച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് ധാരണ.
ഗൾഫ് രാജ്യങ്ങളിൽ രണ്ടു താരനിശകൾ നടത്തി സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് അമ്മ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് എതിർപ്പ് അറിയിച്ചത്. താരങ്ങൾ ഒന്നായി താരനിശയ്ക്ക് പോകുന്നത് മുൻകൂട്ടി നിശ്ചയിച്ച ചിത്രീകരണങ്ങളെ ബാധിക്കുമെന്ന ആശങ്കയാണ് നിർമ്മാതാക്കൾ പ്രകടിപ്പിച്ചത്.
മോഹൻലാൽ മുന്നോട്ടുവച്ച ഫോർമുല വിവിധ സിനിമാ സംഘടനാ ഭാരവാഹികൾ അംഗീകരിച്ചു. നിർമ്മാതാക്കളെ ബാധിക്കാതെ താരനിശകൾ സുഗമമായി നടത്താൻ വഴിയൊരുങ്ങിയെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
https://www.facebook.com/Malayalivartha