Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അബ്രാട്ടിയുടെ മോഹവും മാണിക്യന്റെ വാക്കും, ഒടിയനിലെ പാട്ട് മോഹന്‍ലാല്‍ തന്റെ ഫെയിസ്ബുക്ക് പേജിലൂടെ തുറന്ന് വിട്ട് മണിക്കൂറുകള്‍ക്കകം സംഗീതലോകം നെഞ്ചിലേറ്റിക്കഴിഞ്ഞു

19 NOVEMBER 2018 03:18 PM IST
മലയാളി വാര്‍ത്ത
അബ്രാട്ടി, മാണിക്യന്‍ പ്രഭയെ അങ്ങനെയാ വിളിക്യ. അവന്റെ നാവിലങ്ങനേ... വരൂ... ഒരിക്കലവള്‍ അവനോടൊരു മോഹം പറഞ്ഞു. സ്വന്തം അബ്രാട്ടിയല്ലേ ചോദിക്കണത്, സാധിച്ച് കൊടുക്കാതിരിക്ക്യാ പറ്റ്വേ? മാണിക്യന്‍ അവളെ ആ മോഹത്തിലേക്ക് കൂട്ടിക്കൊണ്ട് പോവണത് കാണാന്‍ എന്തൊരു ചേലാ... അവന്‍ അവളെ ഇങ്ങിനെ വിളിച്ചു; 'പുല്ലാനി കാടും കാണാം വെളളാമ്പല്‍ പൂവും നുളളാം മാനോടും മേട്ടില്‍ കൊണ്ടോവാം... പെണ്ണേ...' 
' പൊന്നേ... വന്നോളാം... വന്നോളാം... നീ ചായും കൂട്ടില്‍ വന്നോളാം... നിന്നോളാം നിന്നോളാം നിന്‍ മാറില്‍ ചാരി നിന്നോളാം' പ്രഭ, മാണിക്യന് ഉറപ്പ് നല്‍കുന്നു. 

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മക്കുന്ന ഒടിയനില്‍ മോഹന്‍ലാലും മഞ്ജുവാര്യരും പാടി അഭിനയിക്കുന്ന ഈ മനോഹരഗാനത്തിന് പ്രണയാര്‍ദ്രമായ ദൃശ്യവിസ്മയമാണ് സംവിധായകന്‍ ശ്രീകുമാര്‍മേനോന്‍ ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ ഗാനത്തിന് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്നത്. ശ്രേയാഘോഷാലും സുധീപ് കുമാറും ചേര്‍ന്ന് പ്രണയമധുരമായി ആലപിച്ചിരിക്കുന്നു. 
മോഹന്‍ലാല്‍ തന്റെ ഫെയിസ്ബുക്ക് പേജിലൂടെ തുറന്ന് വിട്ട് ഈ ഗാനധാര സംഗീതലോകം നെഞ്ചിലേറ്റിക്കഴിഞ്ഞു. മൂന്ന് മണിക്കൂര്‍ പിന്നിടും മുമ്പ് മൂന്ന് ലക്ഷത്തിലധികം പേരാണ് യുട്യൂബില്‍ ഈ ഗാനം കണ്ടത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജില്‍ നിന്ന് അയ്യായിരത്തിലധിം പേര്‍ ഈ ഗാനം ഷെയര്‍ ചെയ്തു. 

അഭിനയത്തിന്റെ രണ്ടാംവരവില്‍ മഞ്ജുവാര്യന്‍ ആദ്യമായി പാടി അഭിനയിക്കുന്ന ഡ്യൂഡറ്റാണിത്. കന്‍മദത്തിലെ മൂവന്തി താഴ്‌വരയില്‍ വെന്തുരുകും... എന്ന ഡ്യൂയറ്റില്‍ മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ക്കൊപ്പം തകര്‍ത്ത് അഭിനയിച്ചിരുന്നു. സമ്മര്‍ ഇന്‍ ബത്‌ലേഹേമില്‍ മോഹന്‍ലാലിന്റെ നിരഞ്ജന്‍ എന്ന കഥാപാത്രവും മഞ്ജുവാര്യരുടെ അഭിരാമിയും തമ്മിലുള്ള പ്രണയം ഇന്നും മധുരമാണ്. മാണിക്യനും പ്രഭയും തമ്മിലുള്ള പ്രണയം വേറൊരു തലത്തിലുള്ളതാണ്. അത് പ്രേക്ഷകരെ വേറൊരു തലത്തിലെത്തിക്കും. 
ശ്രേയാഘോഷല്‍ പ്രണയം ഉള്‍പ്പെടെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സുധീപ് കുമാര്‍ മോഹന്‍ലാലിന്റെ ശിക്കാറിലും ശ്രേദ്ധേയമായ പാട്ട് പാടി. ഇവരെല്ലാം വീണ്ടും മറ്റൊരു ഗാനത്തിന് ഒന്നിക്കുമ്പോള്‍ അത് മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് വലിയ നിധിയാകും.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends