Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീകുമാർ മേനോൻ തുലച്ചു ; സിനിമ ആരാധകരെ പോലെ തന്നെ ഇന്ത്യ ഒന്നടങ്കം കാത്തിരുന്ന ചിത്രം ഒടിയന്‍ നിരാശപ്പെടുത്തി; ഫാൻസിന്റെ പൊങ്കാല

14 DECEMBER 2018 02:45 PM IST
മലയാളി വാര്‍ത്ത

ഒടിയനെ ശ്രീകുമാര്‍മേനോന്‍ ഒടിച്ചുകൂട്ടിയോ. ആദ്യ ഷോ നിരാശപ്പെടുത്തുന്നു. സമ്മിശ്ര പ്രതികരണങ്ങളാണുയരുന്നതെങ്കിലും, ലാല്‍ ഫാന്‍സുകാര്‍ നിരാശയിലാണ്. ആദ്യ ഷോ കണ്ടിറങ്ങിയ എല്ലാവര്‍ക്കും നിരാശ. ലാലിന്റെ ഒഫീഷ്യല്‍ ഫാന്‍ പേജിലും, സംവിധായകന്റെ ഫേസ്ബുക്ക് പേജിലും മലയാളികള്‍ പൊങ്കാലയിടുന്നു.


അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെയും തകര്‍ത്ത് ഒടിയന്‍ ഓടിത്തുടങ്ങിയതായിരുന്നു. അര്‍ദ്ധരാത്രിയില്‍ തീയറ്ററുകളിലേക്ക് ആളുകളൊഴുകി. പുലര്‍ച്ചെ പല തീയറ്ററുകളും ജനനിബിഡമായി.
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രയധികം ഹൈപ്പോടെ ഒരു ചിത്രം എത്തിയിട്ടുണ്ടോ എന്നു സംശയമാണ്. തെന്നിന്ത്യയിലെ കളക്ഷന്‍ റിക്കോര്‍ഡ്കളെയെല്ലാം ഭേദിക്കും എന്ന വെല്ലുവിളിയുയര്‍ത്തിയാണ് ഒടിയനെത്തിയത്. എന്നാല്‍ ആളുകളുടെ ഈ കാത്തിരിപ്പിനോട് നീതി പുലര്‍ത്താന്‍ ഒടിയാനായില്ല എന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍.

ഇതിനു പുറമെ ചിത്രത്തിനെതിരെ വിജയ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. റിലീസിന് മുമ്പ് ഒടിയന്‍ നൂറ് കോടിയിലെത്തിയെന്ന് വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നതിനിടെ നടന്‍ വിജയ്യെയും പരാമര്‍ശിച്ചിരുന്നു. ഇതോടെയാണ് ആദ്യ ഷോയ്ക്ക് പിന്നാലെ ഒടിയന്‍ മോശമാണെന്ന് വ്യാപക പ്രചരണവുമായി വിജയ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. 'വിജയ് ചിത്രത്തിന് ഏഴ് കോടി എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷിക്കുന്ന മലയാളികള്‍ മലയാള സിനിമയ്ക്ക് 100 കോടി എന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കുന്നില്ല, ഇൗ മാനസികാവസ്ഥ ഒരു രോഗമാണെ'ന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. ഇതോടെയാണ് വിജയ് ആരാധകരും തിരിഞ്ഞത്.


ഫേസ്ബുക്ക് കമന്റുകൾ ഇങ്ങനെ;

''ഒടിയന്‍ കണ്ടു, ശ്രീകുമാര്‍ മേനോനോട് ഒരേയൊരു അഭ്യര്‍ത്ഥന മേലില്‍ ഇനി പടം പിടിക്കരുത്.'' '' ശ്രീകുമാര്‍ മേനോനോട് ഒരു അപേക്ഷ ഉണ്ട് രണ്ടാമൂഴം താങ്കള്‍ ഉപേക്ഷിക്കണം''. എന്നിങ്ങനെയാണ് കമന്റുകള്‍.


അതേസമയം , സിനിമയുടെ റിലീസ് ദിനമായ ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതോടെ ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയിരുന്നു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തും എന്ന് പറയുന്ന ബിജെപി കേരളത്തിന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പ്രധാനമായും ഫാന്‍സ് രൂക്ഷമായ കമന്റുകള്‍ നടത്തുന്നത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ വ്യാഴാഴ്ച നാലുമണിയോടെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്.

ഹര്‍ത്താലിനെ തുടര്‍ന്ന് #Stand_With_Odiyan എന്ന ഹാഷ് ടാഗ് ക്യാംപെയിനും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആരംഭിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (21 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends