Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമര്‍ശനങ്ങള്‍ക്കിടയിലും ലോകമാകെ റെക്കോര്‍ഡിട്ട് ഒടിയന്‍: ആദ്യദിന കളക്ഷന്‍ പുറത്ത്

15 DECEMBER 2018 06:52 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ബ്രഹ്മാണ്ഡചിത്രം എന്ന വിശേഷണത്തോടെ കഴിഞ്ഞ ഒന്നരവര്‍ഷമായി മലയാളികള്‍ കാത്തിരുന്ന ചിത്രമാണ് ഒടിയന്‍. കാത്തിരിപ്പിന് വിരാമമിട്ട് ഡിസംബര്‍ 14ന് ഒടിയന്‍ തീയറ്ററുകളിലെത്തി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും ആദ്യദിനം ഒടിയന്‍ നേടിയിരിക്കുന്നത് മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സോഫീസ് കളക്ഷനാണ്. ഇന്ത്യയില്‍ നിന്നുമാത്രം 16.48 കോടി രൂപയാണ് ഒടിയന്‍ സ്വന്തമാക്കിയത്. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ 3500 തീയറ്ററുകളിലായിരുന്നു റിലീസ്. കേരളത്തിലെ കളക്ഷന്‍ പുറത്തു വിട്ടിട്ടില്ല. 

ലോകമൊട്ടാകെ ആദ്യദിനം നേടിയത് 32.14 കോടി. കണക്കുകള്‍ സത്യമാണെങ്കില്‍ മലയാള സിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡ് ആണ് ഒടിയന്‍ സ്വന്തമാക്കിയിരിക്കുന്നത്. 

4.78 കോടിയാണ് ജിസിസി കലക്ഷന്‍. ജിസിസി ഒഴികെയുളള മറ്റുവിദേശ രാജ്യങ്ങളില്‍ നിന്നും 11.98 കോടി. 684 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ജിസിസി രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നും റിലീസ് ചെയ്ത ദിവസം തന്നെ ഇത്രയും തുക കലക്ഷന്‍ നേടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും 'ഒടിയന്‍' സ്വന്തമാക്കിയിട്ടുണ്ട്.

യു.എ.ഇയിലടക്കം 37 വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രം ലോകമാര്‍ക്കറ്റിനു തുറന്നുകൊടുക്കുകയായിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ റിലീസ് ചെയ്ത ഒടിയന് വമ്പന്‍ സ്വീകരണമായിരുന്നു കേരളത്തില്‍ ലഭിച്ചിത്. ലോകമൊട്ടാകെ 12,000 പ്രദര്‍ശനം. കേരളത്തില്‍ മാത്രം 406 ഫാന്‍സ് ഷോകള്‍. പുലര്‍ച്ചെ നാലരമണിക്ക് കവിത തിയറ്ററില്‍ ആദ്യ ഷോ തുടങ്ങി. സംസ്ഥാനത്തുടനീളം ലേഡിസ് ഫാന്‍സ് ഷോയും സംഘടിപ്പിക്കുകയുണ്ടായി. ഹര്‍ത്താല്‍ ആയതിനാല്‍ മള്‍ട്ടിപ്ലക്‌സുകളില്‍ മിക്കതിലും വൈകിട്ട് 6 മണി മുതലായിരുന്നു ഷോ തുടങ്ങിയത്. മറ്റു തിയറ്ററുകളിലെ പ്രദര്‍ശനം മുടക്കമില്ലാതെ നടന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസ്സുകളിലാണ് ഒടിയന്‍ ഓടിയത്. കുടുംബ പ്രേക്ഷകരും ആരാധകരും ഒരുപോലെയാണ് തിയറ്ററുകളില്‍ ഒഴുകി. 

വി.എ. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനായിരുന്നു തിരക്കഥ എഴുതിയത്. മോഹന്‍ലാല്‍-മഞ്ജു വാരിയര്‍ ജോഡികളുടെ അഭിനയപ്രകടനം തന്നെയാണ് ഒടിയന്റെ ആകര്‍ഷണം. ആശിര്‍വാദ് സിനിമാസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വന്‍ തുകയാണ് ചെലവിട്ടത്. പ്രി-റിലീസ് ബിസിനസ്സില്‍ ചിത്രം നൂറുകോടി സ്വന്തമാക്കിയതായി ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (18 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends