Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..

ഫഹദ് ഓര്‍മ്മിപ്പിക്കുന്നത് ആ മഹാനടനെ, ഞാന്‍ പ്രകാശന്‍ കുറച്ചുനാള്‍ മുന്‍പായിരുന്നെങ്കില്‍ അദ്ദേഹം നായകനാകുമായിരുന്നു: സത്യന്‍ അന്തിക്കാട്

21 DECEMBER 2018 11:53 AM IST
മലയാളി വാര്‍ത്ത

ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിച്ച 'ഒരു ഇന്ത്യന്‍ പ്രണയകഥ' മലയാളത്തില്‍ വലിയ തരംഗം സൃഷ്ടിച്ച കുഞ്ഞു ചിത്രമായിരുന്നു. അതേ മാജിക് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയോടെ രണ്ടാം ചിത്രം 'ഞാന്‍ പ്രകാശനു' വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസിലിന്റെ അനായാസ അഭിനയം തന്നെയായിരുന്നു ഇതിനു കാരണം. ഫഹദിന്റെ അഭിനയത്തെ സത്യന്‍ അന്തിക്കാട് ഉപമിച്ചത് മോഹന്‍ലാലിനോടാണ്. ഒരു അഭിമുഖത്തിലാണ് അന്തിക്കാടിന്റെ പ്രശംസ.

'ഫഹദ് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്നു. കുറച്ചു കാലം മുന്‍പ് ഞാന്‍ പ്രകാശന്‍ എടുത്തിരുന്നെങ്കില്‍ അതിലെ കേന്ദ്ര കഥാപാത്രം മോഹന്‍ലാലിനെക്കൊണ്ട് ചെയ്യിച്ചേനെ. കഥാപാത്രമായി മാറുമ്പോഴുള്ള ഫഹദിന്റെ ഭാവങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. തന്റെ എല്ലാ റോളുകളേയും പാഷനോട് കൂടിയാണ് ഫഹദ് സമീപിക്കുന്നത്. അത് കൊണ്ടാണ് ഫഹദ് ഒരു നാച്ചുറല്‍ ആക്ടര്‍ ആവുന്നതും, സത്യന്‍ അന്തിക്കാട് പറഞ്ഞു.

രണ്ടാം വരവില്‍ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ച നടനാണ് ഫഹദ് ഫാസില്‍. ഒരു ഫഹദ് ചിത്രത്തിനായുള്ള കാത്തിരിപ്പു പോലും ആരാധകരെ സംബന്ധിച്ചിടത്തോളം ത്രില്ലടിപ്പിക്കുന്ന ഒരനുഭവമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ ചെയ്യുന്ന നടന്‍. തനിക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളെ മാത്രമേ ഏറ്റെടുക്കൂ എന്നു പറയുന്ന നടന്‍. കാര്‍ബണ്‍, വരത്തന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദിന്റെ ഈ വര്‍ഷത്തെ റിലീസാണ് ഞാന്‍ പ്രകാശന്‍.

ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം, പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം എന്നിങ്ങനെയുള്ള പ്രത്യേകതകളോടെയാണ് ഞാന്‍ പ്രകാശന്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. അരവിന്ദന്റെ അതിഥികളിലെ നായിക നിഖില വിമല ആണ് നായിക.

മറ്റൊരുപാട് തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്ന് ജോലി ചെയ്തിട്ടുണ്ടെങ്കിലും ശ്രീനിവാസനുമായുള്ള എന്റെ ബന്ധം വളരെ സ്‌പെഷ്യല്‍ ആണ്. ഒരുമിച്ചു പ്രവര്‍ത്തിക്കാതിരുന്ന കാലഘട്ടത്തിലും ഞങ്ങള്‍ തമ്മില്‍ സ്ഥിരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു. വേറെ പ്രൊജക്റ്റുകളുമായി തിരക്കുകളില്‍ ആയിരുന്നത് കൊണ്ട് മാത്രമാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത്. ഞങ്ങള്‍ ഒരുമിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ വളരെ രസകരമാണ്. സംഭാഷണങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് സിനിമ സംഭവിക്കുന്നത്. ശ്രീനിവാസനുമായുള്ള കൂട്ടുക്കെട്ടിനെക്കുറിച്ച് സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...  (17 minutes ago)

എഫ്.ഐ. എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതർലൻഡ്സിലും ബൽജിയത്തിലുമായി തുടക്കം...  (20 minutes ago)

ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ.. ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (27 minutes ago)

രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന  (40 minutes ago)

സംസ്ഥാനത്ത് 80ാമത് സ്വാതന്ത്ര്യദിനാഘോഷം : തലസ്ഥാനത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി  (58 minutes ago)

  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...  (1 hour ago)

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും...  (1 hour ago)

  ശബരിമലയിൽ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി പ്രത്യേക സർവീസുകൾ  (2 hours ago)

80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം.... പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി, ധീരസ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്  (2 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (2 hours ago)

80-ാം സ്വാതന്ത്ര്യദിന നിറവില്‍ 78 സൈനികര്‍ക്ക് ധീരതാ പുരസ്‌കാരങ്ങള്‍...!പാകിസ്താന് അവസാന മുന്നറിയിപ്പ്...!!  (2 hours ago)

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി  (2 hours ago)

ശൗര്യ ചക്ര മേജര്‍ തരുണ്‍ വാസുദേവന് , കീര്‍ത്തിചക്ര ഒമ്പതു പേര്‍ക്ക്; രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല... ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്, ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു  (3 hours ago)

Malayali Vartha Recommends