ശ്രീകുമാര്‍ മേനോന് പറഞ്ഞതല്ല, ലാലേട്ടന് പറഞ്ഞതുപോലൊരു ചെറിയ സിനിമയാണ് ഒടിയന്: തുറന്നടിച്ച് മഞ്ജു വാര്യര്‍
ഒടിയന് സിനിമയില്‍ 'മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേ'യെന്ന മഞ്ജു വാര്യരുടെ ഡയലോഗിന് അറഞ്ചം പുരഞ്ചം ട്രോളായിരുന്നു. ഇപ്പോള്‍ വീട്ടില്‍ വരുന്നവരോട് ചായയല്ല കഞ്ഞിയെടുക്കട്ടേയെന്നാണ് ചോദിക്കാറുള്ളത്. ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാണ് ഇതെന്നും ഇത് താന്‍ പൊളിക്കുമെന്നുമാണ് താരം പറയുന്നത്. ഒരു അഭിമുഖത്തിലാണ് ട്രോളുകള്‍ക്കെതിരെ മഞ്ജുവിന്റെ രസകരമായ പ്രതികരണം.
'ആറ്റ് നോറ്റു കിട്ടിയ തഗ്ഗ് ലൈഫാണ് ഞാന്‍ അത് ആഘോഷിക്കും. നല്ല ഹ്യൂമര്‍ സെന്സുള്ള ആളാണ് ആ ട്രോളിന് പിന്നില്‍, മഞ്ജു പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, പ്രിയദര്ശന് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയക്കാര്‍ എന്നീ സിനിമകളുടെയും വിശേഷങ്ങള്‍ മഞ്ജു വാര്യര്‍ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്.
'രാജുവുമായി അധികം അടുപ്പം ഉണ്ടായിരുന്നില്ല, എന്നാല്‍ സെറ്റില്‍ എത്തി ആദ്യ ദിവസം മാത്രമേ നടന് പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയത്' എന്നും മഞ്ജു അഭിനന്ദിച്ചു. ഒടിയനെക്കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം തന്നെയാണ് തനിക്കുമെന്നും മഞ്ജു വെളിപ്പെടുത്തി. മോഹന്‍ലാല്‍ പറഞ്ഞതുപോലെ ഒരുകൊച്ചു സിനിമയാണ് ഒടിയനെന്നാണ് എന്റെയും പക്ഷം, മഞ്ജു പറയുന്നു.
https://www.facebook.com/Malayalivartha