അതീവ ഗ്ലാമറസായി പ്രിയാ വാര്യര്‍; നടിക്കെതിരെ ആരാധകര്‍
ആദ്യ സിനിമ പോലും റിലീസ് ആയിട്ടില്ലെങ്കിലും ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയാ വാര്യര്‍. കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടിയ പ്രിയയുടെ ആദ്യ ചിത്രം ഒരു അടാര്‍ ലൗ റിലീസിനൊരുങ്ങുകയാണ്. ഇതിനകം തന്നെ ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെ പ്രിയയ്ക്ക് ക്ഷണം ലഭിച്ചു തുടങ്ങി. പക്ഷേ പരസ്യങ്ങളിലല്ലാതെ അടാര്‍ ലൗ റിലീസിനു മുന്‍പ് മറ്റു സിനിമകളിലൊന്നും അഭിനയിക്കില്ലെന്ന് പ്രിയ വ്യക്തമാക്കി കഴിഞ്ഞു. ഇടയ്ക്കൊക്കെ ട്രോളാക്രമണങ്ങളുണ്ടാകാറുണ്ടെങ്കിലും മോഡലിങും ഫോട്ടോഷൂട്ടുമായി താരം സജീവമാണ്. ഇപ്പോള്‍ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിനെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
മെറൂണ്‍ ഗൗണില്‍ ഗ്ലാമറസായാണ് പ്രിയ. ആറ്റിറ്റിയൂഡ് സ്റ്റൈലാണ് താരം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ലയെന്നാണ് കമന്റുകള്‍. 6.3 മില്യണ്‍ ഫോളോവേഴ്സാണ് പ്രിയയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
https://www.facebook.com/Malayalivartha