Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ശബരിമല വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ നടന്‍ മമ്മൂട്ടി പതിനെട്ടാംപടിയില്‍, സന്നിധാനത്തെയല്ല ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാംപടി എന്ന സിനിമയിലാണ് ചെറുതെങ്കിലും പ്രധാനപ്പെട്ട വേഷത്തില്‍ താരം എത്തുന്നത്

27 DECEMBER 2018 11:04 PM IST
മലയാളി വാര്‍ത്ത

ശബരിമല വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ നടന്‍ മമ്മൂട്ടി പതിനെട്ടാംപടിയില്‍. ശബരിമല പതിനെട്ടാംപടിയില്‍ അല്ലെന്ന് മാത്രം. ശങ്കര്‍രാമകൃഷ്ണന്‍ നവാഗതരെ കേന്ദ്രകഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന പതിനെട്ടാംപടി എന്ന ചിത്രത്തിലാണ് മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജിനടേശനാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി നടേശന്‍ ആദ്യം നിര്‍മിച്ച ഉറുമിയുടെ തിരക്കഥ എഴുതിയത് ശങ്കര്‍ രാമകൃഷ്ണനാണ്. അന്ന് മുതല്‍ തുടങ്ങിയ ബന്ധമാണ് പതിനെട്ടാംപടിയില്‍ എത്തിച്ചത്. തിരുവനന്തപുരത്തും പരിസരങ്ങളിലും പതിനെട്ടാംപടിയുടെ ഭൂരിഭാഗവും ചിത്രീകരിച്ച് കഴിഞ്ഞു. മമ്മൂട്ടിയുടെ സീനുകള്‍ കൊച്ചിയില്‍ ചിത്രീകരിക്കും. 

മമ്മൂട്ടി ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പതിനെട്ടാംപടി. ആദ്യ സിനിമയായ കടല്‍ കടന്നൊരു മാത്തുക്കുട്ടി വലിയ പരാജയമായിരുന്നു. രണ്ടാമത്തെ ചിത്രമായ ദ ഗ്രേറ്റ് ഫാദര്‍ സാമ്പത്തിക വിജയം നേടി. അടുത്തതായി കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമ മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിക്കാനിരിക്കെയാണ്. സന്തോഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ എഴുതുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന കുഞ്ഞാലി മരയ്ക്കാറുമായി ഇതിന് ബന്ധമില്ലെന്ന് സന്തോഷ് ശിവന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പതിനെട്ടാംപടിയില്‍ ചെറുതാണെങ്കിലും ശക്തമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിച്ചാലുള്ള ഇംപാക്ട് വലുതാണെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് അറിയാം. അതിനാലാണ് മമ്മൂട്ടിയുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടി ചെറുതെങ്കിലും പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നത് പ്രേക്ഷകരെ ആവേശം കൊള്ളിക്കും തിയേറ്ററുകളില്‍ തിരയിളക്കം സൃഷ്ടിക്കാനും അതുവഴി കളക്ഷന്‍ മികച്ചതാകാനും സഹായിക്കും. മാത്രമല്ല മമ്മൂട്ടിയുടെ സാനിധ്യമുള്ള സിനിമയുടെ സാറ്റലൈറ്റ് അവകാശത്തിനും ഡിമാന്റുണ്ടായിരിക്കും. 

മമ്മൂട്ടി ശബരിമലയില്‍ പോയിട്ടുണ്ടോ എന്നറിയില്ല. പട്ടാളം എന്ന സിനിമയിലെ പമ്പാഗണപതി എന്ന ഗാനത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത് ശബരിമലയിലായിരുന്നു. മാസപൂജസമയത്തായിരുന്നു ചിത്രീകരണം. എന്നാല്‍ മമ്മൂട്ടി ശബരിമല കയറുന്നതിന്റെ വ്യക്തമായ സീനുകളൊന്നും ആ പാട്ടിലില്ല. ശബരിമലയില്‍ മമ്മൂട്ടി ഉള്ളതായി കാണിക്കുന്നത് ക്‌ളോസ് ഷോട്ടുകളാണ്. പാലക്കാട്ടെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് മമ്മൂട്ടി ഇരുമുടി കെട്ടുന്ന സീനുകള്‍ എടുത്തത്. പമ്പയില്‍ കുളിച്ച് മുങ്ങുന്നതായി കാണിക്കുന്നത് മറ്റെവിടെയോ ആണെന്ന് വ്യക്തമാണ്. അന്തരിച്ച നടി സുകുമാരിയാണ് മമ്മൂട്ടിക്കൊപ്പം ആ ഗാനരംഗത്തുള്ളത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (6 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (6 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (6 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (6 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (6 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (7 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (7 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (8 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (9 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (9 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends