സ്റ്റെല്‍ മന്നന് ചിത്രം പേട്ടയുടെ കേരളത്തിലെ വിതരണാവകാശം പൃഥിരാജ് പ്രൊഡക്ഷന്‍സിന് ; പൃഥ്വിരാജ് തന്നെയാണ് സസ്പെന്‍സായി ചിത്രത്തിന്റെ വിതരണവാകാശം ഏറ്റെടുത്തിരിക്കുന്ന വിവരം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്
സ്റ്റെല്‍ മന്നന് രജനീകാന്ത് നായകനായി എത്തുന്ന മെഗാ മാസ് തമിഴ് ചിത്രം 'പേട്ട'യുടെ വിതരണം കേരളത്തില്‍ ഏറ്റെടുത്ത് പൃഥ്വി രാജ് പ്രൊഡക്ഷന്‍സ്. നടന് പൃഥ്വിരാജിന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമെന്ന നിലയിലാണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് താനൊരു സര്‍പ്രൈസ് നല്കുന്നെണ്ടന്നും അതു എന്തെന്ന് ഉച്ചയോടെ പ്രഖ്യാപിക്കുമെന്നും ലൈവില്‍ പങ്കുവെയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ഉച്ചയോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ൂുക്ക് പേജില്‍ പേട്ടയുടെ വിതരണവകാശം കേരളത്തില്‍ തന്റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഏറ്റെടുക്കുന്നതായി ചിത്രത്തിന്റെ പോസ്റ്റര്‍ ഉള്‍പ്പടെയുള്ള പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നു. കാര്‍ത്തിക് സുബ്ബരാജ് എന്ന പുതുമുഖ സംവിധായകന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്ട. ആക്ഷന്‍ ഡ്രാമ ജോണറില്‍ കഥാ പരുവം ചിട്ടപ്പെടുത്തിയിരിക്കുന്ന സിനിമയില്‍ സ്റ്റെല്‍ മന്നന് രജനീകാന്തിനൊപ്പം തൃഷ, സിമ്രാന് എന്നിവരും നായികമാരായി സ്ക്രീനില്‍ എത്തുന്നു. തമിഴ് പുതുമുഖ താരം വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിവേക് ഹര്ഷന് ഛായാഗ്രഹണവും അനിരുദ്ദ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അനിരുദ്ദ് രവിചന്ദര്‍ ചിട്ടപ്പെടുത്തിയ 'മാസ് മരണം' എന്ന ചിത്രത്തിലെ ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് നമ്പര്‍ വണ്‍ ആയി ഇടം നേടിയിരുന്നു. സണ്പിക്ചേഴ്സിനു വേണ്ടി കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെഗാ മാസ് ത്രില്ലര്‍ ആവും എന്നു പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ കിടിലം ഗെറ്റപ്പിലാണ് സ്റ്റെല്‍ മന്നന് രജനീകാന്ത് എത്തുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് പുതുവര്ഷത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha