ആര്യ കന്യകയാണോയെന്ന് ആരാധകന് അറിയണം: നടിയുടെ കിടിലന്‍ മറുപടി
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരങ്ങളിലൊരാളാണ് ആര്യ. ഫെയ്സ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആരാധകരുമായി സംവദിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ആര്യയോട് ചോദ്യം ചോദിക്കാന്‍ അവസരം കിട്ടിയ ഒരു ആരാധകന് അറിയേണ്ടിയിരുന്നത് നടി കന്യകയാണോയെന്നാണ്. ഇതിന് ആര്യ നല്കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.
ഈ ചോദ്യത്തിന് മകള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നല്‍കിയത്. കഴിഞ്ഞു പോകുന്ന വര്‍ഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാന്‍ പഠിച്ച കാര്യങ്ങള്‍ പറയാന്‍ ഈ ഒരു ജാലകം മതിയാവില്ലെന്നു ആര്യ കുറിച്ചു. ആര്യയോടുള്ള ആരാധനയും സ്നേഹവും അറിയിക്കുന്നതായിരുന്നു കൂടുതല്‍ സന്ദേശങ്ങളും, ഇതിനെല്ലാം താരം മറുപടിയും നല്കി.
https://www.facebook.com/Malayalivartha