Widgets Magazine
17
Nov / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രിന്ദയുടെ ഹോട്ട് ലുക്ക് വൈറലാകുന്നു...


ആ സിനിമ എനിക്ക് വലിയ അപമാനമുണ്ടാക്കിയെന്ന് അഞ്ജലി അമീര്‍


കടയില്‍ ചെന്ന് എന്താണ് ഓര്‍ഡര്‍ ചെയ്യുന്നത്? സുരേഷ് ഗോപിയുടെ കോടീശ്വരനില്‍ അപ്രതീക്ഷിത ട്വിസ്റ്റ്


23 വ​യ​സു​കാ​രി​യും മോ​ഡ​ലു​മാ​യ എ​റി​ൻ ലാ​ങ്മെ​യ്ഡ് ശുചിമുറിയിൽ പോയതിനുശേഷം അ​ല​റി​വി​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് പ​ങ്കാ​ളി ഡാ​ൻ കാ​ർ​ടി ഓ​ടി​യെ​ത്തു​ന്ന​ത്. ക​ണ്ട​തോ ത​ന്‍റെ കാ​മു​കി ഒ​രു ന​വ​ജാ​ത​ശി​ശു​വി​നെ കൈയി​ലെ​ടു​ത്തു​നി​ൽ​ക്കു​ന്ന​തും.....സ്ഥിരമായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന യുവതി പ്രസവിക്കുന്നതുവരെ തൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല.....


കല്‍പറ്റ ഗവ. കോളജില്‍ നിന്ന് ഗോവയിലേക്ക് ടൂർ പോയ വിദ്യാർത്ഥികൾ കാരണം ഡ്രൈവറുടെ പണി പോയി; ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ക്യാമ്പിനിൽ കയറിയ പെൺകുട്ടികൾ പാട്ടിനൊത്ത് ഗിയര്‍ മാറ്റി: വീഡിയോ വൈറലായതോടെ കിട്ടിയത് എട്ടിന്റെ പണി

ഒരിടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും മുഖ്യ വേഷത്തില്‍ എത്തുന്ന തിയ്യേറ്ററുകളില്‍

19 JULY 2019 03:25 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് സച്ചിന്‍. കുഞ്ഞിരാമായണം മുതലുളള മിക്ക ചിത്രങ്ങളിലും ധ്യാനിനൊപ്പം പ്രധാന വേഷത്തില്‍ അജു വര്‍ഗീസും അഭിനയിച്ചിരന്നു. കുഞ്ഞിരാമായണത്തിന് ശേഷം അടി കപ്യാരെ കൂട്ടമണി, ഒരേമുഖം, ഗുഢാലോചന തുടങ്ങിയ സിനിമകളിലായിരുന്നു ഈ കൂട്ടുകെട്ട് ഒന്നിച്ചഭിനയിച്ചിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരുടെതുമായി സച്ചിന്‍ എന്നൊരു ചിത്രം കൂടി റിലീസ് ചെയ്തിരിക്കുന്നത്.റൊമാന്റിക്ക് കോമഡി ചിത്രമായിട്ടാണ് സച്ചിന്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. 136 മിനിറ്റ് ദൈര്‍ഘ്യമാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിലുളളതെന്നും അറിയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വലിയ സ്‌കോര്‍ നേടുന്ന മാച്ച്‌ നടന്ന ദിവസം ജനിക്കുന്ന ആളായിട്ടാണ് ധ്യാന്‍ എത്തുന്നത്. അച്ഛനായിട്ട് എത്തുന്ന മണിയന്‍പിളള രാജു ആ ദിവസം ധ്യാനിന്റെ കഥാപാത്രത്തിന് സച്ചിന്‍ എന്ന പേര് നല്‍കുന്നു.

തുടര്‍ന്ന് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആളായി ധ്യാനിന്റെ കഥാപാത്രം വളരുന്നു. മുഴുനീള ഹാസ്യ ചിത്രമായിട്ടാണ് സച്ചിന്‍ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസും ഹരീഷ് കണാരനുമാണ് സിനിമയില്‍ കുറച്ച്‌ കൂടി സ്‌കോര്‍ ചെയ്യുന്നത്. രണ്ടു പേരും സിനിമയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്ന് അറിയുന്നു. ധ്യാനിനേക്കാളും ഇവര്‍ രണ്ടുപേരുടെയും പ്രകടനത്തെക്കുറിച്ചാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. സച്ചിന്റെ ആദ്യ പകുതിക്ക് മോശമല്ലാത്ത പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ കോമഡി ചിത്രം മണിരത്‌നം ഫെയിം സന്തോഷ് നായര്‍ സംവിധാനം ചെയ്തിരിക്കുന്നു.

ഹരീഷ് കണാരന്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിളള രാജു, മാലാ പാര്‍വ്വതി, രശ്മി ബോബന്‍, സേതുലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു. എസ് എല്‍ പുരം ജയസൂര്യയുടെ തിരക്കഥയില്‍ ജൂഡ് ആഗ്നേല്‍,ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രിന്ദയുടെ ഹോട്ട് ലുക്ക് വൈറലാകുന്നു...  (8 hours ago)

ആ സിനിമ എനിക്ക് വലിയ അപമാനമുണ്ടാക്കിയെന്ന് അഞ്ജലി അമീര്‍  (8 hours ago)

കടയില്‍ ചെന്ന് എന്താണ് ഓര്‍ഡര്‍ ചെയ്യുന്നത്? സുരേഷ് ഗോപിയുടെ കോടീശ്വരനില്‍ അപ്രതീക്ഷിത ട്വിസ്റ്റ്  (9 hours ago)

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇനി വലിയ വില നല്‍ണ്ടേിവരും  (9 hours ago)

അനില്‍ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ പദവി രാജിവച്ചു  (9 hours ago)

പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ചുവരുത്തിയ യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്നു  (9 hours ago)

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന സ്‌കൂളിന് പാരിതോഷികം പ്രഖ്യാപിച്ച് കായികവകുപ്പ്  (10 hours ago)

വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍  (10 hours ago)

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം; പുതിയ റെക്കോഡുമായി കോഹ്‌ലി  (10 hours ago)

മയക്കു മരുന്ന് നല്‍കി സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു  (11 hours ago)

ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചിട്ടും.  (11 hours ago)

കേന്ദ്രസര്‍വീസില്‍ 153 ഒഴിവുകൾ; ഉടൻ തന്നെ അപേക്ഷിക്കൂ  (12 hours ago)

ഐഎസ്‌ആര്‍ഒയില്‍ 90 ഒഴിവുകൾ ; അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 29  (12 hours ago)

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്; നവംബര്‍ 19 ന് അഭിമുഖം  (12 hours ago)

പി. ആര്‍. ഡിയില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഉടൻ അപക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends