Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ബിഗ് ബോസ്സിൽ ത്രികോണ പ്രണയം? പരീക്കുട്ടിയാണോ പുതിയ കാമുകൻ.... നോട്ടമിടുന്നത് ആരെ... ആകാംക്ഷയിൽ പ്രേക്ഷകർ

22 JANUARY 2020 12:13 PM IST
മലയാളി വാര്‍ത്ത

ലോകത്തെ വിവിധ ഭാഷകളിലെ പ്രേക്ഷകരെ ആവേശത്തെ കൊള്ളിച്ചുകൊണ്ട് ബിഗ് ബോസ് മുന്നേറുകയാണ്. 16 മത്സരാർത്ഥികളുമായി 16 ദിനങ്ങൾ പിന്നിട്ട ബിഗ് ബോസ് സീസൺ രണ്ട് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ആദ്യ എലിമിനേഷനും പിന്നിട്ട മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയിൽ ഇപ്പോൾ ഒരു പുതിയ അദ്ധ്യായം തുടങ്ങിയിരിക്കുകയാണ്. മത്സാർത്ഥികൾ പരസ്പ്പരം മനസ്സിലാക്കിയും കാര്യങ്ങൾ തുറന്നു പങ്കു വെക്കുവാനും തുടങ്ങിയിരിക്കുന്നു. ബിഗ് ബോസ്സിൽ ഇപ്പോൾ വളരെ രസകരമായ രംഗങ്ങളാണ് അരങ്ങേറുന്നത്. ബിഗ് ബോസ്സിൽ ത്രികോണ പ്രണയമുണ്ട് എന്നതിന്റെ സൂചനയാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്ക് ലഭിക്കുന്നത്. മത്സരാര്ഥികളിൽ ഒരാളായ പരീക്കുട്ടിയാണ് ഇപ്പോൾ ഈ പുതിയ സംശയത്തിന്  വഴിതെളിയിച്ചിരിക്കുന്നത്.

ആദ്യം സുജോയുടെയും അലക്‌സാന്ദ്രയുടെയും പേരുകളാണ് ഉയർന്നു വന്നിരുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് സൂചനകൾ മറ്റ് മത്സരാർത്ഥികളുൾടെ സംഭാഷണങ്ങളിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരിൽ സജിയും അലക്സന്ദ്രയും മറ്റുള്ളവരുടെ കളിയാക്കലുകളും ഏറ്റുവാങ്ങിയിരുന്നു. ഇവരുടെ പെരുമാറ്റവും മറ്റുള്ളവരിൽ സംശയം ജനിപ്പിച്ചിരുന്നു. മത്സരാർത്ഥികൾക്ക് ആദ്യമായി ലഭിച്ച വീക്കിലി റ്റെസ്ക്കിലും ഇരുവർക്കും ലഭിച്ചത് കമിതാക്കളുടെ കഥപാത്രമായിരുന്നു. എന്നാൽ മറ്റൊരു ദിവസം ആർ ജെ രഘു നടത്തിയ വെളിപ്പെടുത്തലാണ് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയത്. രേഷ്മക്ക് സുജോയോട് പ്രണയമുണ്ടെന്നും അത് സുജോയ്ക്കും അറിയാമെന്നുമാണ് രഘു ഫുക്രുവിനോട് വെളിപ്പെടുത്തിയത്. ഇരുവരുടെയും മേൽ ശ്രദ്ധ വേണമെന്നും രഘു ഫുക്രുവിന് നിർദേശം നൽകുന്നു. ഇതിനൊക്കെ ശേഷമാണു ബിഗ് ബോസ്സിലെ പുതിയ കാമുകൻ വെളിച്ചത്തുവരുന്നത്. പരീക്കുട്ടിയുടെ പെരുമാറ്റത്തിൽ നിന്നും പരീക്കുട്ടിക്ക് രേഷ്മയോട് പ്രണയമുണ്ടെന്നു കണ്ടെത്തിയത് വീണയും കൂട്ടരുമാണ്. രേഷ്മ മറ്റൊരു മത്സരാർത്ഥിയായ പ്രദീപിന് തലമുടിയിൽ ഡൈ ചെയ്തു കൊടുത്തതായിരുന്നു സംഭവങ്ങളുടെ തുടക്കം. തുടർന്ന് പരീക്കുട്ടി രേഷ്മയും പ്രദീപും അടുപ്പത്തിലാണെന്ന രീതിയിൽ മറ്റുള്ളവരോട് സംസാരിച്ചു. പേർളി ശ്രീനിഷ് പോലെ പ്രദീപ് രേഷ്മ എന്നാണ് പരീക്കുട്ടി പരാമർശിച്ചത്. എന്നാൽ ഇതൊക്കെ പറയുമ്പോൾ പരീക്കുട്ടിയുടെ മുഖം വാടിപ്പോകുന്നതെന്തുകൊണ്ടാണെന്നു വീണ ചോദിക്കുന്നു. തുടർന്ന് ഏവരും ചേർന്ന് പരീക്കുട്ടിയെ കളിയാക്കുകയും ചെയ്തു. ഇതിനുശേഷം വീണ രേഷ്മയെ മാറ്റി നിർത്തി ഇക്കാര്യം ചോദിക്കുകയും ചെയ്തു. എന്നാൽ തനിക്കൊന്നുമറിയില്ല എന്നും തനിക്ക് താല്പര്യമില്ല എന്നുമൊക്കെയാണ് രേഷ്മ പ്രതികരിച്ചത്. ഈ കാര്യങ്ങളൊക്കെ വീണ ആര്യയെ അറിയിക്കുകയും ചെയ്തു. അതുപോലെ തന്നെ വീണയും ഫുക്രുവും ചേർന്ന് പ്രദീപിനോടും വിഷയം അവതരിപ്പിച്ചു. കഴിഞ്ഞ എപ്പിസോഡിൽ പരീക്കുട്ടിയുടെ പാട്ട് കേട്ട് രേഷ്മ കരഞ്ഞിരുന്നു. കഴിഞ്ഞ എലിമിനേഷൻ എപ്പിസോഡിൽ മോഹൻ ലാൽ രേഷ്മയോട് കരഞ്ഞതിനെപ്പറ്റി ചോദിക്കുകയും ചെയ്തു. പാട്ടു കേട്ടപ്പോൾ വിഷമം തോന്നി എന്നാണ് രേഷ്മ മറുപടി നൽകിയത്. പ്രദീപിനെയും രേഷ്മയേയും മറ്റ് മത്സരാർത്ഥികൾ കളിയാക്കിയിരുന്നു.ഏതായാലും ബിഗ് ബോസ്സിൽ ഉടൻ തന്നെ ഒരു പ്രണയവാർത്ത പുറത്തുവരുമെന്നുള്ള ഉറപ്പിലാണ് പ്രേക്ഷകർ. സുജോയും സാന്ദ്രയുമാണോ അതോ പരീക്കുട്ടിയും രേഷ്മയുമാണോ എന്ന് മാത്രമേ ഇനി പ്രേക്ഷകർക്ക് അറിയേണ്ടതുള്ളൂ.

എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ വളരെ നാടകീയ രങ്ങൾക്കും ബിഗ് ബോസ് വേദിയായിരുന്നു. ബിഗ് ബോസ്സില്‍ രജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കഴിഞ്ഞ എപ്പിസോഡിൽ ഉണ്ടായത്.രജിത് കുമാര്‍ തനിയെ സംസാരിക്കാറുള്ളത് പതിവ് കാഴ്ചയാണ് . ഇത്തവണ സുജോയുടെ സാധനസാമഗ്രികളെ കുറിച്ചായിരുന്നു രജിത്തിന്റെ ആത്മഗതം. സുജോ വിലപിടിപ്പുള്ള വസ്‍ത്രങ്ങളും സാധനങ്ങളുമാണ് ഉപയോഗിക്കാറുള്ളത് എന്നായിരുന്നു രജിത് കുമാര്‍ സ്വയം പറഞ്ഞത്. പാഷാണം ഷാജിയും മഞ്ജു പത്രോസും തെസ്‍നി ഖാനും അതു കേട്ടു നില്‍ക്കുകയായിരുന്നു. ഇത് പിന്നീട് കടുത്ത വിമർശനങ്ങൾക്കും വാഗ്വാദത്തിനും ഇടയാക്കുകയായിരുന്നു. എന്തിനാണ് മറ്റുള്ളവരുടെ സാധനങ്ങളുടെ വിലയെപ്പറ്റി സംസാരിക്കുന്നത് എന്നായിരുന്നു ഏവരും ചോദ്യമുന്നയിച്ചത്. താൻ വിലകുറഞ്ഞ സാധനങ്ങളാണ്ഉപയോഗിക്കുന്നത് എന്നതിന്റെ പേരിൽ പ്രേക്ഷകരുടെ സിമ്പതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് രജിത്തിന്റെത് എന്നും ഏവരും വിമർശിച്ചു. എല്ലാവരും രജിത് കുമാറിനോട് കടുത്ത ഭാഷയിലാണ് സംസാരിച്ചത്. എന്നാൽ പതിവ് പോലെ രജിത്ത് ആരോപണങ്ങൾ തള്ളി കളഞ്ഞു. ഒരു വശത്ത് പ്രണയവും മറു വശത്തു അടിപിടിയുമായി ബിഗ് ബോസ് വളരെ നാടകീയ രംഗങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (4 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (4 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (6 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (6 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (6 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (7 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (7 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (8 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (8 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (8 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (9 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (9 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (9 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (9 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (9 hours ago)

Malayali Vartha Recommends