Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ഷൈലോക്കിലൂടെ മമ്മുട്ടിയുടെ തകർപ്പൻ ഷോക്ക്..ഞെട്ടിച്ചത് മെഗാസ്റ്റാറിന്റെ മരണമാസ്സ്‌ എനർജി.. ആദ്യ ദിനത്തിൽ തന്നെ കോടികൾ തൂത്തുവാരി മെഗാസ്റ്റാർ ചിത്രം തരംഗമാകുന്നു

24 JANUARY 2020 05:15 PM IST
മലയാളി വാര്‍ത്ത

മെഗാസ്റ്റാർ മമ്മുട്ടിയുടെ മരണമാസ്സ്‌ ചിത്രം ഷൈലോക്ക് ഇന്നലെയാണ് കേരളമൊട്ടാകെയുള്ള തിയറ്ററുകളിൽ തരംഗമാകാൻ എത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മമ്മുക്ക തന്റെ ആരാധകർക്ക് ഒരു വിരുന്നു തന്നെയാണ് ഷൈലോക്ക് എന്ന ചിത്രത്തിലൂടെ സമ്മാനിച്ചത് . അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയ സിനിമയ്ക്ക് പലയിടങ്ങളിലും ടിക്കറ്റ് ലഭിക്കുന്നില്ല എന്ന വാർത്തകളും ഇപ്പോൾ പുറത്തുവരുന്നുണ്ട് . മിക്കവാറും തിയറ്ററുകളിൽ എല്ലാം തന്നെ ചിത്രം ഹൗസ് ഫുള്ളാണ് . ചിലയിടങ്ങളില്‍ എക്‌സ്ട്രാ ഷോയും സംഘടിപ്പിക്കേണ്ടി വന്നു . ഈ പ്രായത്തിലും ഇത്ര എനര്‍ജി എങ്ങനെയാണ് അദ്ദേഹം നിലനിര്‍ത്തുന്നതെന്നാണ് ചിത്രം കണ്ടിറങ്ങിയ ആരാധകരുടെ അമ്പരപ്പ് . ആരാധകരെ ആവേശം കൊള്ളിക്കാൻ വേണ്ടുവോളമുള്ള എല്ലാ ചേരുവകളും ആയിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ബോക്സോഫിൽ നിന്നും വമ്പൻ കളക്ഷനാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് എന്നാണ് വിവരം. ഇതിന്റെ കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കേരളത്തിൽ നിന്ന് തന്നെ ചിത്രം കോടികൾ വാരിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. . വിവിധ ഫേസ്ബുക്ക് പേജുകളിലൂടെയായാണ് കലക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ആദ്യ ദിനത്തില്‍ 7.32.675 ആണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭ്യമായിരിക്കുന്നത് . കേരള കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 25.15 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആദ്യദിനത്തിലെ കലക്ഷന്‍ 5-7 കോടി വരെയാവാമെന്ന പ്രവചനങ്ങളാണ് ആരാധകര്‍ നടത്തുന്നത്. ഏതായാലും ചിത്രം വമ്പൻ വിജയമാകുമെന്നതിൽ സംശയമില്ല.

പല സ്ഥലങ്ങളിലും ചിത്രത്തിന് എകസ്ട്രാ ഷോകൾ സംഘടിപ്പിക്കേണ്ടി വന്നു . രാത്രി വൈകിയും സിനിമ കാണാനെത്തിയവരുടെ ക്യൂ പല തിയേറ്ററുകളുടെ മുന്നിലുമുണ്ടായിരുന്നു . ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് എന്റര്‍ടൈനറെന്നാണ് ചിത്രം കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത് . അണിയറപ്രവര്‍ത്തകരും താരങ്ങളുമെല്ലാം റിലീസ് ദിനത്തില്‍ സിനിമ കാണാനായി എത്തിയിരുന്നു. പുതുവര്‍ഷത്തില്‍ ആദ്യ മലയാള ചിത്രവുമായെത്തിയ മമ്മൂക്ക ശരിക്കും അമ്പരപ്പിച്ചുവെന്നാണ് ചിത്രം കണ്ടവർ ഒരേ സ്വരത്തില്‍ പറഞ്ഞത്.

'വളരെ വലിയ ജനക്കൂട്ടം ആണ് കേരളത്തിലെ എല്ലാ തിയേറ്ററുകളിലും. അതിന് കാരണം നിങ്ങളുടെ സ്നേഹം ആണ് വളരെ ആളുകൾ ടിക്കറ്റ് കിട്ടാതെ തിരിച്ചുപോകുന്നുന്നുണ്ട്, ദയവായി വീണ്ടും വരിക കണ്ടു പ്രോത്സാഹിപ്പിക്കുക' എന്നൊരു പോസ്റ്റുമായി ചിത്രത്തിന്റെ നിർമ്മാതാവായ ബോബി ജോർജും എത്തിയിരുന്നു. 68 ആം വയസ്സിലെ മമ്മുക്കയുടെ എനർജിയാണ് ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഇപ്പോൾ ചർച്ചയാകുന്നത്. ആക്‌ഷൻ രങ്ങളിലെ മമ്മുട്ടിയുടെ തകർപ്പൻ അഭിനയമാണ് ഈ ചർച്ചക്ക് പിന്നിൽ. ഈ വയസ്സിലും താരത്തിന്റെ എനർജ്ജിക്കും സൗന്ദര്യത്തിനും ഒരു കോട്ടവും വന്നിട്ടില്ല എന്ന് ചിത്രണത്തിനു ലഭിക്കുന്ന കൂടുതൽ കമൻറ്റുകളും. ഏതായാലും ചിത്രം ഒരു മാസ്സ് എന്റർടൈനർ ആയിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. മൂന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നവാഗതരായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (10 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (18 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (26 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (34 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (45 minutes ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (1 hour ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (8 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (9 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (12 hours ago)

Malayali Vartha Recommends