Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ബിഗ് ബോസ്സിൽ മിഡ് വീക്ക് എവിക്ഷൻ....പുറത്താകാൻ തിരഞ്ഞെടുക്കപ്പെട്ടത് സുജോ...ഒടുവിൽ സംഭവിച്ചത് മറ്റൊന്ന്..ബിഗ് ബോസ്സിൽ വമ്പൻ ട്വിസ്റ്റ്..ഞെട്ടി സുജോയും മത്സരാർത്ഥികളും

18 MARCH 2020 12:12 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ രണ്ട് നൂറാം ദിനത്തോടടുക്കുമ്പോൾ മത്സരങ്ങളും മുറുകുകയാണ്. മത്സരാർത്ഥികളുടെ എണ്ണവും ഫൈനലിലേയ്‌ക്കുള്ള ദിവസങ്ങളും കുറയുമ്പോൾ ടാസ്ക്കുകളും ബിഗ് ബോസ് കടുപ്പിക്കുകയാണ്. ഇതിനിടെയിലാണ് അപ്രതീക്ഷിതമായി സുജോ മാത്യുവിനെ പുറത്താക്കുന്നു എന്ന അന്നൗൺസ്‌മെന്റ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വരുന്നത്. എന്നാൽ കൂടുതൽ ഞെട്ടിയത് സുജോ തന്നെയായിരുന്നു.കാരണം മറ്റ് മത്സരാർത്ഥികളെല്ലാം പുറത്തുപോകാൻ തന്നെ തിരഞ്ഞെടുത്തതറിഞ്ഞ് സുജോ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു.

കഴിഞ്ഞ ദിവസം ബിഗ് ബോസ് നൽകിയ ടാസ്ക്ക് ആണ് രസകരമായ സംഭവങ്ങൾക്ക് വഴിതെളിച്ചത്. ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് രഘുവിനെ വിളിപ്പിക്കുകയും ഒരു പ്രാങ്ക് ടാസ്ക്ക് നടത്താനുള്ള ചുമതല ഏൽപ്പിക്കുകയുമായിരുന്നു. സുജോയായിരുന്നു പ്രാങ്ക് ടാസ്‍ക്കില്‍ കബളിപ്പിക്കപ്പെട്ടത്.

സുജോ ഒഴികെയുള്ള ആള്‍ക്കാരെ പ്രാങ്ക് ടാസ്‍ക്കിനെ കുറിച്ച് അറിയിക്കാൻ ബിഗ് ബോസ് രഘുവിന് നിർദേശം നൽകി . ഇത്തവണ ഒരു മിഡ് വീക്ക് എവിക്ഷനുണ്ടെന്നും ഏറ്റവും കൂടുതല്‍ നോമിനേഷൻ കിട്ടുന്ന ആള്‍ ഇന്ന് തന്നെ പുറത്താകുമെന്നും സുജോയെ എല്ലാവരും നോമിനേറ്റ് ചെയ്യണമെന്നുമായിരുന്നു പ്രാങ്ക് ടാസ്ക്കിൽ ബിഗ് ബോസ് നിർദേശം നൽകിയത് .മാത്രമല്ല നോമിനേറ്റ് ചെയ്യാനുള്ള കാരണവും വ്യക്തമാക്കാണം. ക്യാപ്റ്റൻ എന്ന നിലയില്‍ ഫുക്രു ആദ്യമായി സുജോയെ നോമിനേറ്റ് ചെയ്‍തു. ആര്യയും സുജോയെ നോമിനേറ്റ് ചെയ്‍തു. പാഷാണം ഷാജിയും സുജോയെ നോമിനേറ്റ് ചെയ്‍തു. എലീനയും ദയ അശ്വതിയും സുജോയെ തന്നെ ആയിരുന്നു നോമിനേറ്റ് ചെയ്‍തത്. നോമിനേറ്റ് ചെയ്യുന്നതിന്റെ കാരണങ്ങളും ഓരോരുത്തരും പറഞ്ഞു. കൂടുതല്‍ പേരും തന്നെയാണ് നോമിനേറ്റ് ചെയ്യുന്നത് എന്ന് മനസ്സിലായ ഉടൻ തന്നെ സുജോ ദേഷ്യപ്പെടാൻ തുടങ്ങിയിരുന്നു. അഭിരാമിയും അമൃതയും രഘുവും അലക്‌സാന്ദ്രയും നോമിനേറ്റ് ചെയ്‍തത് ഫുക്രുവിനെ ആയിരുന്നു. ഒടുവില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ നോമിനേഷൻ എന്ന് ബിഗ് ബോസ് ചോദിക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്‍തു. സുജോയാണ് പുറത്തുപോകേണ്ടയാള്‍ എന്നും ഏറ്റവും കൂടുതല്‍ നോമിനേഷൻ കിട്ടിയത് എന്നും വ്യക്തമായി. അതോടെ സുജോ എല്ലാവരോടും ദേഷ്യപ്പെടാൻ തുടങ്ങി.

ആര്യയടക്കമുള്ളവര്‍ ഗ്യാംഗ് കളിക്കുകയാണ് എന്ന് സുജോ പറഞ്ഞു. താൻ കരുത്തനായ മത്സരാര്‍ത്ഥിയാണ് എന്ന് മനസ്സിലായതോടെയാണ് എല്ലാവരും തനിക്ക് എതിരെ തിരിഞ്ഞത് എന്നും സുജോ പറഞ്ഞു. എല്ലാവരും ഫേക്ക് ആണ് എന്നും സുജോ പറഞ്ഞു. കയ്യാങ്കളിയിലേക്ക് എത്താവുന്ന തരത്തിലായിരുന്നു സുജോയുടെ സംസാരം. അതോടെ രഘു പിടിച്ചുമാറ്റാൻ ശ്രമിച്ചു. അഭിരാമിയും മറ്റുള്ളവരും ചേര്‍ന്ന് സുജോയെ അവിടെ നിന്ന് കൊണ്ടുപോയി. സുജോയുടെ മനസ്സിലിരിപ്പാണ് അവൻ പറയുന്നത് എന്ന് എലീന പറഞ്ഞു. അവൻ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നും ചിലര്‍ ചോദിച്ചു. പ്രാങ്ക് ആണ് അവന്റെ മനസ്സിലിരിപ്പ് പുറത്തുവരാനാണ് ബിഗ് ബോസ് ഇങ്ങനെയൊരു ടാസ്‍ക് കൊണ്ടുവന്നത് എന്ന് ആര്യ എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അവിടെ നിന്ന് പോയെങ്കിലും സുജോ മറ്റുള്ളവരോട് ദേഷ്യത്തില്‍ തന്നെയായിരുന്നു. അവര്‍ ഗ്യാംഗ് കളിക്കുകയാണ് എന്ന് ഇപ്പോള്‍ മനസ്സിലായില്ലെ എന്ന് സുജോ പറഞ്ഞു. അവരോട് മറുപടി പറഞ്ഞിട്ടെ താൻ പോകൂവെന്നും സുജോ പറഞ്ഞു. എല്ലാവരും തനിക്ക് എതിരെ തിരിഞ്ഞതിന്റെ രോഷം അടക്കാനാവാത്ത അവസ്ഥയിലായിരുന്നു സുജോ. എല്ലാവരും തന്നെ ടാര്‍ജറ്റ് ചെയ്‍തത് ആണ് എന്നും സുജോ പറഞ്ഞു.

ഇതിനിടയിൽ അമൃത സംഭവം പ്രാങ്കാണ് എന്ന് സുജോയെ അറിയിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ അമൃത ഒരിടത്ത് പ്രാങ്ക് എന്ന് എഴുതിവയ്‍ക്കുകയും ചെയ്‍തു. അത് വായിച്ചപ്പോഴും സുജോയുടെ ദേഷ്യം തണുത്തില്ല. സുജോ ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു. രഘു സുജോയെ ആര്യയുടെയും മറ്റുള്ളവരുടെയും അടുത്തേയ്‍ക്ക് കൊണ്ടുപോയി. ഇത് പ്രാങ്ക് ആണ് എന്ന് പാഷാണം ഷാജി വെളിപ്പെടുത്തി . അതോടെ സുജോ എല്ലാവരെയും കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്‍തു. എന്നാൽ കുറച്ചുപേർ തന്നെ നോമിനേറ്റ് ചെയ്തതിന്റെ വിഷമത്തിലായിരുന്നു ഫുക്രു. തുടർന്ന് സുജോയും ഫുക്രു കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്തു. ഇതൊരു വല്ലാത്ത പ്രാങ്കയിപ്പോയി എന്നാണ് സുജോ അവസാനം പറഞ്ഞത്. ഏതായാലും ഈ പ്രാങ്ക് ടാസ്ക്കിലുടെ മറ്റുള്ളവർക്കും സുജോയുടെ മനസ്സിൽ എന്താണെന്ന് അറിയാൻ കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends