Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ സജീവമായ നായികമാർ

29 JUNE 2020 12:29 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നായികമാര്‍ അവരുടെ വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി കൂടാറാണ് പതിവ്. അത്തരത്തിൽ നിരവധി നായികമാരെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായിട്ടുള്ളത്. സിനിമ വിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചില താരങ്ങൾ മടങ്ങി വരണമെന്ന് നാം ആഗ്രഹിക്കാറുണ്ട് . ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നടിമാരാണ് ഇവരൊക്കൊ. ആനി,സംയുക്ത വർമ്മ,ദിവ്യാ ഉണ്ണി, കാവ്യ മാധവൻ, മീരാ ജാസ്മിന്‍ തുടങ്ങിയവർ വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി കൂടിയവരാണ്.

മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ നായികയായി തിളങ്ങിയ നടിയാണ് ദിവ്യാ ഉണ്ണി. മിക്ക സൂപ്പർതാരങ്ങളുടെ നായികയായി നടി അഭിനയിച്ചിരുന്നു. നീ എത്ര ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ദിവ്യ ബാലതാരമായി അഭിനയിച്ചു. കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. .2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. 2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. വിവാഹശേഷം സിനിമാലോകത്ത് നിന്ന് വിട്ടു നിന്നെങ്കിലും നൃത്തലോകത്തും സോഷ്യൽ മീഡിയയിലും നടി സജീവ സാന്നിധ്യമാണ്.

1999ൽ ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടു നിൽക്കുകയായിരുന്നു. കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. പിന്നീട് മിനിസ്ക്രീനുകളിലെ പരസ്യങ്ങളിലൂടെയാണ് നടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത്.

മലയാള സിനിമ ഒരുകാലത്തും മറക്കാനിടയില്ലാത്ത നായികയാണ് കാവ്യ മാധവൻ. ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ 'പൂക്കാലം വരവായ്' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. 2009 ഫെബ്രുവരി 5ന് കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയുമായി വിവാഹം കഴിഞ്ഞു. എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടു നിന്നില്ല.രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.ആദ്യ വിവാഹത്തിനു ശേഷം വിവാഹ മോചനം നേടിയ നടി ഇപ്പോൾ നടൻ ദിലീപിൻ്റെ ഭാര്യയാണ്.

ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് മീര ജാസ്മിൻ. മോഹൻലാൻ, മമ്മൂട്ടി, ദിലീപ് എന്നിങ്ങനെ മുൻനിര താരങ്ങളോടെപ്പവും യുവ താരങ്ങളോടെപ്പവും മീര അഭിനയിച്ചുട്ടുണ്ട്. 2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത 'സൂത്രധാരൻ' എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. വിവാഹ ശേഷം പൂർണ്ണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം നടി മീരാ ജാസ്മിന്‍ വീണ്ടും സിനിമയില്‍ സജീവമായി. സ്ത്രീ പക്ഷ സിനിമയായ പത്ത് കല്‍പനകള്‍ എന്ന ചിത്രത്തില്‍ മീര ഒരു പോലീസ് ഉദ്യോഗസ്ഥയായാണ് വേഷമിടുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ആനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണേസത്യം എന്ന ചിത്രത്തിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് നിരവധി ചലച്ചിത്രങ്ങൾ ചെയ്ത ആനി സംവിധായകൻ ഷാജി കൈലാസിനെ വിവാഹം കഴിച്ചതോടെ അഭിനയരംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ അന്തരിച്ചു...  (32 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...  (52 minutes ago)

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന: പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി നിർദേശം  (59 minutes ago)

അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ബ്ലോക്ക്ബസ്റ്റർ പോരാട്ടം... ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു  (1 hour ago)

കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും  (1 hour ago)

മദ്ധ്യ ജപ്പാനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരുപതിലധികം പേർക്ക് പരുക്ക്.... 5.7 തീവ്രത രേഖപ്പെടുത്തി  (1 hour ago)

പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പരിശോധന നാളെ... നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തുക  (1 hour ago)

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി നട തുറന്ന സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... നട തുറന്നതു മുതൽ പ്രസാദവിതരണ കൗണ്ടറുകളിൽ വൻ തിരക്ക്  (2 hours ago)

ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു....  (2 hours ago)

കച്ചേരിക്കിടെ കുഴഞ്ഞു വീണു... മൃദംഗവിദ്വാൻ ശ്രീധർ പാർത്ഥസാരഥിയ്ക്ക് വിട നൽകി സംഗീതലോകം...  (2 hours ago)

ചൈനീസ് അതിർത്തിക്കു സമീപം ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന...  (3 hours ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ലാ ലിഗയിൽ വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്...  (4 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (4 hours ago)

Malayali Vartha Recommends