Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

നടന്മാരായി തിളങ്ങി സംവിധായകരായി മാറിയ താരങ്ങൾ..

09 JULY 2020 04:29 PM IST
മലയാളി വാര്‍ത്ത

നടന്മാരായി തിളങ്ങി പിന്നീട്‌ സംവിധാനരംഗത്തേയ്ക്ക് എത്തി പ്രേക്ഷകരെ ഞെട്ടിച്ച ഒട്ടനവധി ചലച്ചിത്ര നടന്മാര്‍ മലയാള സിനിമാലോകത്തുണ്ട്. മലയാളത്തിലെ സൂപ്പർ താരങ്ങൾ അടക്കമുള്ളവർ സംവിധായകരായി മാറുന്നു. അവരിൽ പലരും നമ്മുക്ക് സമ്മാനിച്ചത് സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. നടന്മാരായി വന്നവരും കോമഡി നായകനായി എത്തിയവരും എന്നുവേണ്ട സിനിമയിൽ കഴിവ് തെളിയിച്ച മിക്കവരും പിന്നിൽ നിന്ന് മുന്നിലേക്ക് വന്നവരാണ്. പ്രതാപ് പോത്തന്‍, ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, മധുപാല്‍, സിദ്ധാർഥ്‌ ഭരതന്‍, വിനീത് ശ്രീനിവാസന്‍, , ബാലചന്ദ്ര മേനോന്‍, എന്ന് വേണ്ട ഒരുപാട് താരങ്ങളാണ് സംവിധാനത്തിലേക്ക് എത്തിയിട്ടുള്ളത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസന്‍. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയവയാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഈ രണ്ടു ചിത്രങ്ങളിലും ശ്രീനിവാസന്‍ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.സംവിധാനം ചെയ്ത ചത്രങ്ങളേക്കാൾ കഥാ തിരക്കഥ എഴുതിയ ചിത്രങ്ങളാണ് ഏറെയും.

മലയാളചലച്ചിത്രനടനും എഴുത്തുകാരനും സംവിധായകനുമാണ് മധുപാൽ. കാശ്മീരം എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2008-ൽ പുറത്തിറങ്ങിയ തലപ്പാവ് ആണ് മധുപാല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2012ല്‍ പുറത്തിറങ്ങിയ ഒഴിമുറി, ക്രോസ്‌റോഡ്, 2018ല്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിവയാണ് മധുപാല്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം.ഏകദേശം 1500 ഓളം മലയാളചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 1998ല്‍ പുറത്തിറങ്ങിയ കല്യാണഉണ്ണികള്‍, 1989ല്‍ പുറത്തിറങ്ങിയ അന്നകുട്ടീ കോടമ്പക്കം വിളിക്കുന്നു എന്നിവയാണ് സംവിധാനം ചെയ്ത മലയാള ചിത്രങ്ങള്‍.

മറക്കാനാവത്ത ഒട്ടനവധി കഥാപാത്രങ്ങളെ മലയാളികള്ക്ക് ‌ സമ്മാനിച്ച നടനും സംവിധായകനുമാണ് പ്രതാപ് കെ പോത്തന്‍. മീണ്ടും ഒരു കാതല്‍ കതൈ ആണ് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം. ഡെയ്‌സി, ഒരു യാത്രാമൊഴി, എന്നിവയാണ് മലയാളത്തില്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

ഒരു ഇന്ത്യൻ ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമാണ്‌‌ പ്രതാപ്.കെ പോത്തൻ മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1987ല്‍ പുറത്തിറങ്ങിയ ഋതുഭേദം ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തു.

അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് വേണു നാഗവള്ളി. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലെ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാളചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌. 1986ല്‍ പുറത്തിറങ്ങിയ സുഖമോ ദേവിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സർവ്വകലാശാല, ലാൽസലാം, ഏയ് ഓട്ടോ, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. 2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2010ല്‍ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസൻ സംവിധാന രംഗത്തേക്ക് കടക്കുന്നത്. തട്ടത്തിൻ മറയത്ത്,തിര,ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയ ചിത്രങ്ങളും വിനീത് സംവിധാനം ചെയ്തു.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ലൂസിഫർ . 150 കോടി സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹൻലാലിന്റെ തന്നെ പുലിമുരുകനെ മറികടന്നായിരുന്നു ലൂസിഫര്‍ 200 കോടി സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

2012ല്‍ പുറത്തിറങ്ങിയ നിദ്രയാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. തുടർന്ന് ചന്ദ്രേട്ടന്‍ എവിടെയാ, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ രമേഷ് പിഷാരടി കൈകാര്യം ചെയ്യാത്ത മേഖലകളില്ല. 2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. 2018ല്‍ പുറത്തിറങ്ങിയ പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിനുശേഷം 2019 ല്‍ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവ്വൻ എന്ന സിനിമ കൂടി പിഷാരടിയുടെ സംവിധാനത്തിലെത്തുകയാണ്.

മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് നാദിർഷ. 2015ൽ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണിയാണ് നാദിർഷ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം മേരാ നാം ഷാജി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇനി മമ്മൂട്ടിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് ഐ ആം എ ഡിസ്‌കോ ഡാൻസർ. ഈ സിനിമയുടെ ഷൂട്ടിംങ്ങ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോമഡി, വില്ലന്‍ റോളുകളിലൂടെ മലയാളത്തിന് പ്രിയപ്പെട്ടവനായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. 2019 ല്‍ പുറത്തിറങ്ങിയ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലൂടെയാണ്‌ കലാഭവന്‍ ഷാജോണ്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയതും ഷാജോണാണ്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്‌.

സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയ ശേഷമാണ് സൗബിന്‍ ഷാഹിര്‍ നായകനായി മാറിയത്. സഹനടനായി വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും സൗബിന്റെ സംവിധാനത്തിലെത്തിയ പറവ സൂപ്പര്‍ ഹിറ്റായിരുന്നു. ഇനിയും സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ വേറെയും ചിത്രങ്ങള്‍ വരാനിരിക്കുകയാണ്. അതിലൊരു മമ്മൂട്ടി ചിത്രത്തിനും സാധ്യതയുണ്ടെന്നാണ് സൂചന. മിമിക്രി താരവും പ്രശസ്ത നടനുമായ ടിനി ടോം സംവിധായകൻ ആവാൻ പോവുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി ആയിരിക്കും ടിനി ടോമിന്റെ ആദ്യ ചിത്രത്തിലെ നായകൻ എന്നാണ് സൂചന.

മലയാള സിനിമയിലും മറ്റ് ഭാഷകളിലും അഭിനയിച്ച് നടനവിസ്മയമായി മാറിയ താരമാണ് മോഹൻലാല്‍. മോഹൻലാലും സംവിധായകനാവാൻ പോവുകയാണ്. ബാറോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ത്രീഡി ഫാന്റസി ഫിലിം ആയാണ് ഒരുങ്ങുന്നത്.ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മോഹൻലാലും അമേരിക്കയിൽ നിന്നുള്ള ഒരു പെൺകുട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവോദയ ജിജോ ആണ്. ഇതോടെ മികച്ച നടന്മാരുടെ സംവിധാന മികവ് കൂടി കാണാനുള്ള ഭാഗ്യമാണ് മലയാളി സിനിമാ പ്രേക്ഷകർക്കു ഇപ്പോൾ കൈവന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും  പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും കോടതി  (2 hours ago)

കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ ...  (3 hours ago)

14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു  (4 hours ago)

IRAN ഖത്തറിനെ ആക്രമിക്കാൻ ഇറാൻ  (4 hours ago)

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (4 hours ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (4 hours ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (5 hours ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (5 hours ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (5 hours ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (5 hours ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (5 hours ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (6 hours ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (6 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (6 hours ago)

Malayali Vartha Recommends