Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

'വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന കഥാപാത്രത്തിനോട് ചെയ്യുന്നത് പീഡനമാണ്. ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ് "ഗരുഡൻ വാസു". വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രം..' സമൂഹമാധ്യമങ്ങളിൽ വാസു അണ്ണൻ മാസ്സ് ഡാ, വാസു അണ്ണൻ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകൾ ആഘോഷിക്കുന്നു, പ്രതികരണവുമായി ലക്ഷ്മി സമ്പത്ത്

13 SEPTEMBER 2020 11:12 AM IST
മലയാളി വാര്‍ത്ത

കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വാസു എന്ന കഥാപാത്രം കുറച്ച്‌ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വളരെ വൈറലായി മരുകയുണ്ടായി. ഇതുവരെയും സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമു എന്ന കഥാപാത്രം വൈറലായത് പോലെ വാസുവിനും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ജനപ്രീതി ലഭിക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും വാസുവും തമ്മിലുള്ള വിവാഹമായിരുന്നു ട്രോളുകളില്‍ ഉണ്ടായതിൽ പലതും. ഇതേതുടർന്ന് മന്യയും രസകരമായ പ്രതികരണവുമായി രംഗത്ത് എത്തുകയായിരുന്നു. എന്നാലിതാ ഇതിനെതിരെ പ്രതികരണം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

"വാസു അണ്ണന്റെ ഫാമിലി" എന്ന അശ്ലീലം ആണിപ്പോൾ എവിടെയും.

കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന കഥാപാത്രത്തിനോട് ചെയ്യുന്നത് പീഡനമാണ്. ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ് "ഗരുഡൻ വാസു". വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രം. സമൂഹമാധ്യമങ്ങളിൽ വാസു അണ്ണൻ മാസ്സ് ഡാ, വാസു അണ്ണൻ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകൾ ആഘോഷിക്കപ്പെടുകയാണ്.

എന്തൊരു പോക്രിത്തരം ആണിത് !!

റേപ്പ് കൾച്ചർ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തിൽ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. പീഡിപ്പിക്കാൻ വന്ന ആളിൽ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോൾ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകൾ. പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങൾ.
മുകളിൽ പറഞ്ഞ വിഭാഗത്തിന്റെ തലയിലും മനസിലുമുള്ള വിഷമാണിതൊക്കെയും.

സിനിമയെ സിനിമയായി കാണണമെന്നും, ട്രോളുകളെ ട്രോളുകൾ ആയി കണ്ടങ്ങ് ചിരിച്ചു വിടണമെന്ന നിസാരവത്കരണം എന്തിനും ഏതിനും സ്ഥിരം ആക്കി കൈയ്യടിച്ച് പാസാക്കി വിടുന്ന കുറേ അലവലാതികളും കൂടെ.

എന്ത് കൊണ്ടാണ് പീഡനങ്ങൾ ഇവിടെ നോർമലൈസ് ചെയ്യപ്പെടുന്നത്, റേപ്പ് സർവൈവേഴ്‌സിനു മുകളിൽ കുറ്റങ്ങൾ ചാർത്തപ്പെടുന്നത്, സ്ത്രീ ക്രൂശിക്കപ്പെടുന്നത് എന്നതിന് ഇതിൽപരം സംശയമില്ല. എത്രയധികം കണക്കിൽ വരുന്ന ആളുകളാണ് ഇതിനെ "തഗ് ലൈഫ് "ആക്കി ആഘോഷമാക്കിയത് എന്നത് ചൂണ്ടികാണിക്കുന്നത് ഈ സമൂഹം പീഢനങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ എത്രമേൽ ജീർണിച്ചുപോയി എന്നതാണ്.

ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികളാണ്. അവർ റേപ്പിസ്റ്റുകൾ തന്നെയാണ്...

അലവലാതികളെ അലവലാതികൾ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ !!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (58 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (1 hour ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (1 hour ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (2 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (2 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (2 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (2 hours ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (2 hours ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (2 hours ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (2 hours ago)

Malayali Vartha Recommends