Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..

സ്പെഷ്യലൈസേഷൻ പെണ്ണിന്റെ മൂക്ക്, മുടി കാണാൻ പറ്റാത്ത പലയിടത്തും.. പലരും തുറന്നിരിക്കുന്നത് ഒരൊറ്റ ലക്ഷ്യത്തിൽ .. വലിച്ച് കീറി ദീപ

28 SEPTEMBER 2020 04:34 PM IST
മലയാളി വാര്‍ത്ത

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചു കൊണ്ട് മുന്നേറിയ  വിജയ് പി നായരുടെ മുഖത്ത് കരി ഓയിൽ ഒഴിച്ചു ഭാഗ്യലക്ഷ്മി അടക്കമുള്ളവർ നടത്തിയ പ്രതിഷേധത്തെ അനുകൂലിക്കുന്നവരും പ്രതിക്കുലിക്കുന്നവരും എന്നീ രണ്ട് തട്ടായി നമ്മുടെ സമൂഹം ഇപ്പോൾ മാറി കൊണ്ടിരിക്കുന്നു. യൂട്യൂബിൽ വളരെയധികം ഇത്തരത്തിലുള്ള ചാനലുകൾ തുറന്നു വച്ചിട്ടുണ്ട്.  അതിൽ പല തരത്തിലുള്ള ഉപദേശങ്ങൾ നമുക്ക് കിട്ടുന്നുമുണ്ട്... എന്നാൽ ഇതിലെ നെല്ല് ഏത് പതിരു ഏതെന്ന്  വേർ തിരിച്ചു പറഞ്ഞു തരുകയാണ് സൈക്കോളജിസ്റ് ദീപാ മേരി തോമസ്...
അശ്ലീല പരാമർശവി‍ഡിയോ വിവാദം തുടരുന്നതിനിടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേരിൽ യൂട്യൂബ് വിഡിയോ ചെയ്തിരുന്ന വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാല എന്താണ് സൈക്കോളജിയെന്നും സൈക്കോളജിസ്റ്റെന്നും വിശദമാക്കുകയാണ് സൈക്കോളജിസ്റ്റ് ദീപ മേരി തോമസ്.
ദീപ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂർണരൂപം:
വിജയ് പി. നായർ എന്നൊരാൾ MSc Applied സൈക്കോളജി പഠിച്ചു എന്നു പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്നു പറയുന്നു. ഹോണററി ഡോക്ടറേറ്റ് ഉണ്ടന്ന് പറയുന്നു. പക്ഷേ പഠിച്ച യൂണിവേഴ്സിറ്റിയുടെ പേര് ചോദിക്കരുത്. അത് ഓർത്തെടുത്ത് പറയാൻ വളരെ പ്രയാസമുള്ള കാര്യമാണ്.
ഇതൊരൊറ്റപ്പെട്ട സംഭവമൊന്നുമല്ല. ഇതു പോലെയുള്ള ഒരുപാട് വിദഗ്ധർ യൂട്യൂബിൽ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്. ഏറ്റവും പ്രധാന മാനസിക പ്രശ്നം സ്ത്രീകളുടെ സ്വഭാവവുമായി ബന്ധപ്പെട്ടുള്ളത് ആയതു കൊണ്ട് മിക്കവരുടെയും സ്പെഷ്യലൈസേഷൻ നഖവും മുടിയും മൂക്കിന്റെ നീളം എന്നു തുടങ്ങി നോക്കാൻ പറ്റുന്നതും കാണാൻ പറ്റാത്തതുമായ കുറേ കാര്യങ്ങൾ അളന്ന് സ്ത്രീകൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കലാണ്.
വേറെ ചിലരുടെ സ്പെഷ്യലൈസേഷൻ പ്രേമത്തിലാണ്. പിണങ്ങിപ്പോയ കാമുകനെ/ കാമുകിയെ തിരിച്ചു കൊണ്ടരാനുള്ള വൈവിധ്യമാർന്ന രീതികൾ, ഇഷ്ടമുള്ള പുരുഷനെയോ സ്ത്രീയേയോ ആകർഷിച്ച് പ്രേമിപ്പിക്കാനുള്ള ടിപ്സ്. പിന്നെ കുറച്ചും കൂടി കൂടിയ ഇനമാണ്. അവര് ബുദ്ധിമാന്ദ്യം, Autism, സെറിബ്രൽ പാൾസി പോലുള്ളതെല്ലാം കൗൺസലിങ് നൽകി ചികിത്സിച്ചങ്ങ് മാറ്റിക്കളയും. സൈക്കോളജി എന്നെഴുതാൻ അറിയാത്തവർ മുതൽ ഏതെങ്കിലും പേരോർത്തെടുക്കാൻ പറ്റാത്ത യൂണിവേഴ്സിറ്റികളിൽനിന്ന് തപാൽ വഴി മൂന്നു മണിക്കൂർ മുതൽ മൂന്നു മാസം വരെയുള്ള ഏതെങ്കിലും കോഴ്സ് ചെയ്തവരും ഹോണററി PhD ഉള്ളവരുമൊക്കെയുണ്ട്.
ഇത്തരം വ്യാജ മനശാസ്ത്രജ്ഞർക്കെതിരേ പലരീതിയിൽ പ്രതികരിക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ വേണ്ട രീതിയിൽ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇവിടെയില്ല. അതുകൊണ്ട് നിലവിൽ മാനസികാരോഗ്യ സേവനങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നവരും അല്ലാത്തവരും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുക.
കൗൺസലിങ്, സൈക്കോ തെറാപ്പി എന്നിവ ചെയ്യാനുള്ള അടിസ്ഥാന യോഗ്യത സ്വന്തമായുള്ള നാക്ക്, നാണം ബോധം എന്നിവ ഇല്ലായ്മ, കോട്ടിടൽ, പുതപ്പ് പുതയ്ക്കൽ, സ്വന്തമായി യുട്യൂബ് ചാനൽ, വായിൽ തോന്നിയത് പറയാനുള്ള കഴിവ് എന്നിവയല്ല. കൃത്യമായ വിദ്യാഭ്യാസ യോഗ്യതകളും പരിശീലനവും ഇതിന് ആവശ്യമുണ്ട്. അതുകൊണ്ട് സൈക്കോളജിസ്റ്റെന്നോ ക്ലിനിക്കൽ സൈക്കോളജിസ്റ്റെന്നോ, തെറാപ്പിസ്റ്റെന്നോ, സൈക്കോളജിക്കൽ കൗൺസിലർ എന്നൊക്കെ പേരും വച്ചിരിക്കുന്നവരോട് (വെറൈറ്റി പേരുകൾ വേറെയുമുണ്ട് ) അവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുക, പഠിച്ച സ്ഥാപനത്തെക്കുറിച്ച് ചോദിക്കുക. പേരോർമയില്ലാത്ത സ്ഥാപനമോ, ഭൂപടത്തിൽ ഇല്ലാത്ത സർവ്വകലാശാലയോ ഒക്കെ ആണേൽ സ്വന്തം മാനസികാരോഗ്യവും കൊണ്ട് ഉള്ള നേരത്തെ തിരിച്ചു പോരുക.
മൂന്നാഴ്ച കൊണ്ടോ മൂന്നു മാസം കൊണ്ടോ രണ്ടു കൊല്ലം കൊണ്ടോ പഠിച്ച് കൗൺസിലർ ആവാം എന്ന് കരുതി പഠനം തുടങ്ങിയവരോടും പറയാനുള്ളത് നിങ്ങൾ കാണുന്നതും കേൾക്കുന്നതും ഇനി കാണാൻ പോകുന്നതുമല്ല ഈ പറഞ്ഞതൊന്നും. മാനസികാരോഗ്യ മേഖലയിലെ പ്രഫഷണൽ സർവ്വീസുകളെക്കുറിച്ചും യോഗ്യരായ പ്രഫഷണൽസിനെക്കുറിച്ചും ഒന്നു വായിച്ചറിഞ്ഞ് വയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

1. സൈക്യാട്രിസ്റ്റ്‌: മെഡിക്കൽ ബിരുദവും സൈക്യാട്രിയിലുള്ള PG ബിരുദമോ , ഡിപ്ലോമയോ.
2 ക്ലിനിക്കൽ സൈക്കോളജിസ്റ്റ് : അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള മനശ്ശാസ്ത്രത്തിലെ പി.ജി ബിരുദം. RCI അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജിയിലെ MPhil / അല്ലെങ്കിൽ Psy D. R CI അംഗീകാരമുള്ള PDCP കോഴ്സുകൾ കഴിഞ്ഞ അസോസിയേറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ
3. സൈക്യാട്രിക് സോഷ്യൽ വർക്കേഴ്സ് : MSW, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സൈക്യാട്രിക് സോഷ്യൽ വർക്കിലെ MPhil.
4. ഗവ: അംഗീകൃത ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ ചികിത്സാ എന്നിവയിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർ
5. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് : അംഗീകൃത സർവ്വകലാശാലകളിൽ നിന്നും മനശ്ശാസ്ത്രത്തിലെ ബിരുദാനന്തര ബിരുദം.
അപ്പൊ പറഞ്ഞു വന്നത് ഇത്രേയുള്ളൂ ഈ കൗൺസിലിങ് എന്ന കാര്യം കൊടുക്കാൻ ചുരുങ്ങിയത് 5 കൊല്ലം പഠിക്കണം. അതിനു പുറമെ പരിശീലനം വേറേം വേണം.
ഇനി മന:ശ്ശാസ്ത്ര വിദ്യാർത്ഥികളോട്, നാടു മൊത്തം വ്യാജൻമാരാണേന്ന് പറഞ്ഞ് കരയാതെ അവനവന്റെ സ്കില്ലും കോംപീറ്റൻസിയും വളർത്തി ക്വാളിറ്റി സർവീസു നൽകുക.
ഇനി ആദ്യം പറഞ്ഞ കാറ്റഗറി വിദഗ്ധരുടെ വിഡിയോകൾ കാണുന്ന, അന്ധമായി വിശ്വസിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളോട്, എത്രയും പെട്ടന്ന് ശരിയായ പ്രഫഷണലുകളെ കാണുക. വേണ്ട സഹായം സ്വീകരിക്കുക.
Deepa Mary Thomas
(മന:ശ്ശാസ്ത്രത്തിലെ മൂന്നു കൊല്ലത്തെ ഡിഗ്രിയും, രണ്ടു കൊല്ലത്തെ പി.ജിയും ഒരു വർഷത്തെ എം.ഫിലും പൂർത്തിയാക്കി ഇപ്പോൾ രണ്ടാം വർഷ PhD ചെയ്യുന്ന സൈക്കോളജിസ്റ്റ്. പഠിച്ച യൂണിവേഴ്സിറ്റിയുടെ പേരറിയാം.)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (1 hour ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (1 hour ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (2 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (2 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (2 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (2 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (3 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (3 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (4 hours ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (4 hours ago)

വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍  (4 hours ago)

എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ: ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മള്‍ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്  (4 hours ago)

പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

Malayali Vartha Recommends