Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

നാളെ മരിക്കുമെന്ന ചിന്ത; വർഷങ്ങളോളം നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ് മലയാളികളുടെ സ്വന്തം ശരണ്യ, ബ്രെയിൻ ട്യൂമറിനോട് പൊരുതി ജയിച്ച നടി ശരണ്യ ഇനി 'സ്‌നേഹ സീമയിൽ' സന്തോഷത്തോടെ

23 OCTOBER 2020 11:14 AM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്ന ശരണ്യ ശശി സിനിമയിലും സീരിയലിലും ഒരുപോലെ തന്നെ തിളങ്ങി നിന്നിരുന്നു. ഈ കാലത്താണ് നടി പെട്ടെന്ന് ഇൻഡസ്ട്രിയിൽ നിന്നും അപ്രത്യക്ഷയായത്. എന്നാൽ അപ്രതീക്ഷിതമായ ഒരു അവസ്ഥയിലാണ് പിന്നെ പ്രേക്ഷകർ നടിയെ കാണുന്നത്. അങ്ങനെ നീണ്ട ത്യാഗങ്ങൾക്ക് ശേഷം ബ്രെയിൻ ട്യൂമറിനോട് പൊരുതി ജയിച്ച നടി ശരണ്യ ഇനി 'സ്‌നേഹ സീമയിൽ'. അങ്ങനെ ലോകമെമ്പാടുമുള്ള നിരവധി മലയാളികളുടെ സഹായത്തോടെ ഒരുങ്ങിയ സ്നേഹ സീമ എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശനമാണ് ഇന്ന്. തിരുവനന്തപുരം ചെമ്പഴന്തിയിലെ 1450 സ്‌ക്വയർ ഫീറ്റിലെ വീടാണ് ഇനിമുതൽ ശരണ്യയ്ക്ക് കൂടായി മാറിയിരിക്കുന്നത്.

അതേസമയം വർഷങ്ങൾ നീണ്ട ക്യാൻസർ പോരാട്ടത്തിൽ ഒരുപാട് പേർ ശരണ്യയ്ക്ക് താങ്ങായി രംഗത്ത് എത്തിയിരുന്നു. അതിൽ എടുത്ത് പറയേണ്ടത് നടി സീമ ജി. നായരുടെ പേര് തന്നെയാണ്. കൂട്ടുകാരിയോ സഹോദരിയോ ഒക്കെയായി സീമ ശരണ്യയ്‌ക്കൊപ്പം ചേർന്നുനിൽക്കുക മാത്രമല്ല ചേർത്തുനിര്ത്തുകയായിരുന്നു. എന്നാലിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ശരണ്യയും സീമയും. രോഗത്തിന്റെ തുടക്കത്തിൽ നാളെ മരിക്കുമെന്ന ചിന്ത ഉണ്ടായിരുന്നതായി നടി പറയുകയാണ്. എന്നാൽ വർഷങ്ങളോളം നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ ഫീനിക്സ് പക്ഷിയെപ്പോലെ താൻ ഉയർത്തേഴുന്നേറ്റുവെന്നും നടി കൂട്ടിച്ചേർത്തു.

അതോടൊപ്പം തന്നെ അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി. ശരണ്യ തന്റ സുഹൃത്തോ കുടുംബസുഹൃത്തോ ആയിരുന്നില്ലെന്നും, 2012ൽ ആദ്യ സർജറിയുടെ സമയത്താണ് കൂടെ നിന്നു തുടങ്ങിയതെന്നും സീമ ജി നായർ പറയുകയാണ്. ഇങ്ങനെ ശരണ്യയ്‌ക്കൊപ്പം കുറച്ച് കൂടുതൽ നാൾ നിൽക്കണം എന്ന് ദൈവം പറഞ്ഞതപോലെയാണ് ഇപ്പോൾ തോന്നുന്നത് സീമ ജി നായർ പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (14 minutes ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (24 minutes ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (31 minutes ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (47 minutes ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (54 minutes ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (1 hour ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (1 hour ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (8 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (9 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (10 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (10 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (11 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (11 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (11 hours ago)

Malayali Vartha Recommends