Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വീട്ടിലെ തിയറ്ററിലിരുന്ന് കുടുംബത്തോടൊപ്പം 'ദൃശ്യം 2' കാണുന്ന മോഹന്‍ലാലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

20 FEBRUARY 2021 05:53 PM IST
മലയാളി വാര്‍ത്ത

വീട്ടിലെ തിയറ്ററിലിരുന്ന് കുടുംബത്തോടൊപ്പം 'ദൃശ്യം 2' കാണുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. നല്ല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്റെ തെളിവാണ് ദൃശ്യത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെന്ന്  കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ കുറിച്ചിരുന്നു.  

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം വിജയകരമായി സ്‌ക്രീനിംഗ് തുടരുകയാണ്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ദൃശ്യം കാണുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

വീട്ടിലെ തിയറ്ററില്‍ ഇരുന്നാണ് കുടുംബ സമേതം താരം സിനിമ കാണുന്നത്. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തിയറ്ററിന്റെ മുന്‍ നിരയില്‍ തന്നെ ഇരിക്കുന്ന പ്രണവിനെയും വിസ്മയയെയും വീഡിയോയില്‍ കാണാം.

പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലായി കഴിഞ്ഞു. സംവിധായകന്‍ ജീത്തു ജോസഫിനെയും മോഹന്‍ലാലിനെയും അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.  നല്ല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്റെ തെളിവാണ് ദൃശ്യത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെന്ന്  കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ കുറിച്ചിരുന്നു.

അത്യധികമായ സന്തോഷമാണ് ദൃശ്യത്തിന് ലഭിക്കുന്ന വലിയ പ്രതികരണം ഉണ്ടാക്കുന്നത്. ചിത്രം കണ്ടവര്‍ പലരും സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും അഭിനന്ദനം അറിയിക്കുന്നുണ്ട്. നല്ല ചിത്രങ്ങളിലെ എന്നും ലോകത്തുള്ള സിനിമ സ്‌നേഹികള്‍ എന്നും അഭിനന്ദിക്കാനും, പിന്തുണയ്ക്കാനും ഉണ്ടാകും എന്ന യാഥാര്‍ത്ഥ്യമാണ് ദൃശ്യം 2വിന്റെ വിജയത്തിലൂടെ അരക്കിട്ട് ഉറപ്പിക്കുന്നത്.

കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഈ സിനിമയെ സ്‌നേഹിക്കുന്ന സമൂഹത്തിന്റെ സ്‌നേഹവും പിന്തുണയും ഞങ്ങളെ പ്രേരിപ്പിക്കും. സ്‌നേഹം വാരിവിതറുന്ന എല്ലാവര്‍ക്കും നന്ദി, ടീം ദൃശ്യത്തിലെ എല്ലാവരുക്കും പ്രത്യേകിച്ച്. മുഴുവന്‍ ടീമിനും എന്റെ നന്ദിയും അഭിനന്ദനങ്ങളും.

ആമസോണ്‍ പ്രൈമിനും, അതുവഴി സിനിമകണ്ട ലോകത്തുള്ള എല്ലാവര്‍ക്കും നന്ദിയെന്നും താരം കുറിച്ചിരുന്നു. ഏതായാലും സിനിമയെക്കാളേറെ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് മോഹന്‍ലാലിന്റെ വീട്ടിലെ തിയറ്ററും സൗകര്യങ്ങളുമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends