Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കുട്ടിക്കാലത്ത് എല്ലാ സുഖ സൗകര്യങ്ങളിലും ഒറ്റ മകളായി ജീവിച്ചത് കൊണ്ടാകാം ഒരു കുടുംബിനി എന്ന കാര്യത്തിൽ ലക്ഷ്മി പലതും പഠിക്കാതെ പോയത്. ജോലി ചെയ്യാൻ അറിയില്ല എന്ന് പറയുന്നത് അത് ആരുടെയും കുറ്റമോ തെറ്റോ ഒന്നുമല്ല....' ലക്ഷ്മി ജയൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് പിന്നാലെ വൈറലായി ഒരു കുറിപ്പ്

02 MARCH 2021 01:33 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് വീട്ടിൽ നിന്നും ലക്ഷ്മി ജയൻ പുറത്തായത്. 8 പേരുൾപ്പെട്ട എലിമിനേഷനിൽ സീസണിൽ ആദ്യമായി പുറത്തായത് ലക്ഷ്മി ജയൻ ആയിരുന്നു. പ്രേക്ഷകർ നൽകിയ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ലക്ഷ്മിയുടെ എലിമിനേഷൻ. ലക്ഷ്മി സീസണിൽ നിന്ന് ഔട്ട് ആയതിന്റെ പിന്നാലെ നിരവധി അഭിപ്രായങ്ങൾ ആണ് ഉയരുന്നത്. ലക്ഷ്മിയല്ല പോകേണ്ടി ഇരുന്നത്, ലക്ഷ്മിയെക്കാളും ആക്റ്റീവ് അല്ലാത്ത എത്രയോ ആളുകൾ ഉണ്ടായിരുന്നു എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി പുറത്ത് വരുന്നത്. ഇതിനുപിന്നാലെ ഒരു പോസ്റ്റ് വൈറൽ ആകുകയാണ്. ലക്ഷ്മിയെയും കുടുംബത്തെയും അടുത്തറിയാവുന്ന ഒരാൾ കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം..

നമ്മൾ ഓരോരുത്തരും ഇനിയെങ്കിലും മനസ്സിലാക്കേണ്ടതും ചിന്തിക്കേണ്ടതുമായ ഒരു കാര്യം ഹൗസിനുള്ളിലെ ഓരോരുത്തരുടെയും പെർഫോമൻസിന് നമ്മൾ പ്രാധാന്യം നല്കണമെന്ന് തന്നെയാണ്.അല്ലാതെ കാഴ്ചയിൽ ഒരാളോട് തോന്നുന്ന ഇഷ്ടക്കേടോ തുടക്കത്തിൽ അവർ കാണിക്കുന്ന ബഹളമോ പൊട്ടിച്ചിരികളോ ഒന്നും വെച്ച് ആരെയും വിലയിരുത്തരുത്. അങ്ങനെ ഓരോരുത്തരും വിലയിരുത്തിയതിന് നൽകേണ്ടി വന്ന വിലയാണ് ലക്ഷ്മിയുടെ പുറത്താകൽ. ലക്ഷ്മി വന്ന ദിവസം മുതൽ ഉള്ള കാര്യങ്ങൾ നമ്മൾ ഒന്ന് ഓർത്ത് നോക്കിയാൽ മനസ്സിലാകും ലക്ഷ്മി ഭയങ്കരമായി പൊട്ടിച്ചിരിച്ച് (നോബി ചേട്ടനെ ) കണ്ടിട്ട് സന്തോഷത്തോടെ ഓടി നടക്കുകയായിരുന്നു. വന്നപ്പോൾ രണ്ട് ശബ്ദത്തിൽ ഇടക്ക് പാടുകയുമുണ്ടായി. ലക്ഷ്മിയുടെ ഓവർ സ്മാർട്ട്നസ്സ് കണ്ടിട്ടാണോ എന്തോ ഭാഗ്യലക്ഷ്മി ചേച്ചിക്കും കിടിലം ഫിറോസിനും ഒന്നും അത്ര പിടിച്ചില്ല. അത് കൊണ്ടാണല്ലൊ ഫിറോസ് പറഞ്ഞത് ലക്ഷ്മി പുറത്ത് ഇങ്ങനെയല്ല എന്ന്.

ഭാഗ്യേച്ചി നീ ഇനി കല്യാണം ഒന്നും കഴിക്കുന്നില്ലേ എന്ന് തുടങ്ങിയ സംഭാഷണം മകനെ ഹസ്ബന്റിനെ കാണിക്കാറില്ല എന്നതിൽ വന്നെത്തി. അത് ശരിയല്ല അച്ഛന്റെ അവകാശമാണ് ഞാനെന്റെ മക്കളെ ഒന്ന് കാണു കാണു എന്ന് അവരുടെ അച്ഛനോട് ആവശ്യപ്പെടാറുണ്ട്. ലക്ഷ്മിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ ഭാഗ്യേച്ചി സംസാരിച്ചു തുടങ്ങിയപ്പോൾ ലക്ഷ്മി പറയുന്നുണ്ട് ചേച്ചിക്ക് അങ്ങനെയൊക്കെ പറയാം എന്റെ കാര്യം എനിക്കേ അറിയൂ. അത് ശരിയാണ്. പുറമെ നിന്ന് ഓരോ വ്യക്തികളെയും വിമർശിക്കുവാൻ എളുപ്പമാണ്. ചെറുപ്രായത്തിൽ വിവാഹ മോചിതയായ ഒരു പെൺകുട്ടി അച്ഛന്റെയോ സഹോദരന്റെയോ ഭർത്താവിന്റെയോ പിന്തുണയില്ലാതെ ഒറ്റക്ക് ജീവിക്കേണ്ടി വരുമ്പോഴും ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ചുമലിലേറ്റേണ്ടി വരുമ്പോഴും അവൾക്ക് ജീവിക്കാനുള്ള ഏക പ്രതീക്ഷ ആ മകനിലാണ്.ഒരാളെ വിമർശിക്കുമ്പോൾ അവരുടെ സാഹചര്യം കൂടി മനസ്സിലാക്കണം'ഹസ്ബന്റിന്റെ അമ്മ (നല്ലൊരു അമ്മായി അമ്മ) ആയിരുന്നെന്ന് ലക്ഷ്മി പറയുന്നുണ്ട്.

ലക്ഷ്മി ബിഗ് ബോസിൽ വന്നപ്പോൾ തന്നെ പറയുന്നുണ്ട് കുറെയധികം കാര്യങ്ങൾ പഠിക്കാനുണ്ട് 'വീട്ട് ജോലികൾ ചെയ്ത് ശീലമില്ല. ലക്ഷ്മിയുടെ മറ്റൊരു ക്വാളിറ്റി തെറ്റുകൾ അക്സപ്റ്റ് ചെയ്യാനുള്ള മനസ്സുണ്ട്. തന്റെ പോരായ്മകൾ എന്താണെന്ന് വ്യക്തമായിട്ടറിയാം. ലക്ഷ്മിക്കിടയിൽ ആദ്യം തന്നെ ഒരു ഇഷ്ടമില്ലായ്ക ഉണ്ടാകാൻ കാരണമായിട്ടുള്ളത് തുടക്കത്തിൽ തന്നെ ചില വ്യക്തികളുടെ സംസാരം ആണ്. ഭാഗ്യേച്ചി പറയുന്നുണ്ട് നീ ആദ്യം എന്റെ എന്റെ പറച്ചിൽ നിർത്തൂ എന്ന്. ക്യാപ്റ്റൻസി ടാസ്കിൽ ക്യാപ്റ്റനാകാൻ തനിക്കൊരവസരം നൽകണമെന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഡിമ്പലും അനൂപും മാത്രമാണ് വോട്ട് ചെയ്തത്. പിന്നീട് വന്ന ഫിറോസ് വളരെ നൈസായി ലക്ഷ്മിയെ അങ്ങ് പതപ്പിച്ച് ഭാഗ്യേച്ചിയെ സെലക്ട് ചെയ്തു. പിന്നീട് വന്ന എല്ലാവരും അവർക്ക് തന്നെ വോട്ട് ചെയ്തു.

ക്ളീനിങ് സെക്ഷനിൽ ലക്ഷ്മി ക്യാപ്റ്റനായപ്പോഴും ആദ്യത്തെ ദിവസങ്ങളിലൊന്നും മറ്റുളളവരോടൊപ്പം ജോലി ചെയ്യാതെ കിച്ചണിൽ ജോലി ചെയ്യാനും പാത്രം കഴുകാനുമൊക്കെ കൂടി. എന്നാൽ തനിക്ക് കിട്ടിയ ഉത്തരവാദിത്വം കൃത്യമായി ചെയ്തതുമില്ല. ലക്ഷ്മിയോട് അതിനെ കുറിച്ച് പറയാമെന്ന് റംസാൻ ഋതുവിനോടൊക്കെ പറയുമ്പോൾ അത് പറയണ്ട നമുക്ക് നോമിനേഷനിൽ പറയാമെന്നാണ് ഋതു പറഞ്ഞത്. പക്ഷെ റംസാൻ ലക്ഷ്മിയോട് അതിനെ കുറിച്ച് പറയുകയും പിന്നീട് ലക്ഷ്മിക്ക് കിട്ടിയ ഉത്തരവാദിത്വത്തിൽ ആക്ടീവ് ആവുകയും ചെയ്തു. ചുരുക്കി പറഞ്ഞാൽ ഒരാളുടെ തെറ്റ് മറ്റൊരാൾ ചൂണ്ടി കാണിച്ച് അവർ തിരുത്തിയാലും അവർ മടിച്ചി എന്ന് പറയാനാണ് താല്പര്യം. ഈ ഒരു കാര്യത്തിൽ ലക്ഷ്മിയെ പലരും മടിച്ചിയായി ചിത്രീകരിച്ചിട്ടുണ്ട്. സത്യത്തിൽ അവിടെ എല്ലാ കാര്യങ്ങളിലും ഓടി ചാടി നടന്നിരുന്നത് ലക്ഷ്മി ആയിരുന്നു. പറയാനുള്ളതങ്ങ് പറയും. ചിലരെ പോലെ മാറി നിന്ന് പരദൂഷണം മാത്രം പറയുന്ന ഒരാളായിട്ടില്ലായിരുന്നു ലക്ഷ്മി.

ലക്ഷ്മിയെ കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കുന്നത് എന്റെ ഒരു ചേച്ചിയുടെ നൈബർ ആണ് ലക്ഷ്മി. നല്ല കുടുംബ സുഹൃത്തുക്കളുമാണ്.ഒരുപാട് താമസിച്ച് ജനിച്ച കുട്ടിയായിരുന്നു ലക്ഷ്മി. അമ്മുക്കുട്ടി ആന്റി (ലക്ഷ്മിയുടെ അമ്മ ) സഹോദരിയുടെ മകളെ മക്കളില്ലാത്തതിനാൽ ചെറുപ്പത്തിലെ എടുത്തു വളർത്തി. വലുതായപ്പോൾ നല്ല രീതിയിൽ ഷെയർ ഒക്കെ കൊടുത്ത് വിവാഹം നടത്തി.വിവാഹം കഴിഞ്ഞ് തിരികെ വരുമ്പോൾ അമ്മുക്കുട്ടി ആൻറിക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ പോകുമ്പോഴാണ് ഗർഭിണി ആണെന്നറിയുന്നത്. സമ്പന്നതയുടെ മടിതട്ടിൽ ഒരു അല്ലലുമില്ലാതെ വളർന്ന പെൺകുട്ടിയാണ് ലക്ഷ്മി. നല്ല പൈസക്കാരായിരുന്നു ലക്ഷ്മിയുടെ വീട്ടുകാർ എന്ന് എന്റെ ചേച്ചി പറഞ്ഞത്.

കുട്ടിക്കാലത്ത് എല്ലാ സുഖ സൗകര്യങ്ങളിലും ഒറ്റ മകളായി ജീവിച്ചത് കൊണ്ടാകാം ഒരു കുടുംബിനി എന്ന കാര്യത്തിൽ ലക്ഷ്മി പലതും പഠിക്കാതെ പോയത്. ജോലി ചെയ്യാൻ അറിയില്ല എന്ന് പറയുന്നത് അത് ആരുടെയും കുറ്റമോ തെറ്റോ ഒന്നുമല്ല. (മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുമ്പോഴും കുട്ടിക്കാലം മുതൽക്കേ വീട്ടിലെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുവാൻ ഓരോ അമ്മമാരും ശ്രദ്ധിക്കുക)ലക്ഷ്മിയുടെ മകൻ ജനിക്കുന്നതിന് തൊട്ട് മുന്നെയാണ് ലക്ഷ്മിയുടെ അച്ഛന്റെ വിയോഗം. അച്ഛൻ പോയതോടെ ലക്ഷ്മിയുടെ ഉത്തരവാദിത്വം കൂടുകയും പ്രായമായ അമ്മ, പറക്കമുറ്റാത്ത മകൻ എല്ലാ ഉത്തരവാദിത്വങ്ങൾ സ്വന്തം ചുമലിലാകുമ്പോൾ ഒരു പെൺകുട്ടിക്ക് ഇങ്ങനെയൊക്കെ ആകാനെ കഴിയു' ചിലപ്പോൾ പൊട്ടിച്ചിരിക്കും.... ചിലപ്പോൾ കരയും.

ഋതു മന്ത്ര ഭയങ്കര സുന്ദരി ആണെന്ന് സ്വയം പ്രഖ്യാപിച്ച് സുന്ദരി പട്ടം ചാർത്തി എല്ലാരും വോട്ട് ചെയ്തു ഇടക്ക് കുറച്ച് പാട്ടുകൾ പാടി ':. എല്ലാവരുമായി കമ്പനി ആകാൻ പോലും ശ്രമിച്ചിട്ടില്ല.സന്ധ്യ മനോജ് പ്രത്യേക താല്പര്യമുള്ളവരുടെ ഒപ്പം കൂടി പരദൂഷണം പറയാൻ മിടുക്കി. ഏത് പാട്ടിനും ഒരേ ശൈലിയിലെ ഡാൻസ് കണ്ട് മടുത്തു.സായി ഹൗസിനുള്ളിൽ ഉണ്ടോന്ന് പോലും അറിയില്ല. എന്നിട്ടും സിമ്പതിയുടെ പേരിൽ വോട്ട് - (അങ്ങനെ വോട്ട് നേടാൻ ഇത് ചാരിറ്റി പ്രസ്ഥാനമൊന്നുമല്ലല്ലോ)

കുത്തി തിരിപ്പിന്റെ ആശാൻ അഡോണിക്ക് പിന്നെ മഹാരാജാസ് കോളേജ് ഉണ്ടല്ലൊ വോട്ട് ചെയ്യാൻ. കുറച്ച് നാൾ കൂടി നിൽക്കുവാൻ ഏറ്റവും അർഹതയുള്ള ഒരു കണ്ടസ്റ്റന്റ് ആയിരുന്നു ലക്ഷ്മി. നാം ഓരോരുത്തരും ഏറ്റവും അർഹരായവരെ തിരഞ്ഞെടുക്കണം. അർഹതയില്ലാത്തവരെ പുറത്താക്കാൻ ശ്രമിക്കണം. വെറുതെയെങ്കിലും ആശിച്ച് പോകുന്നു വൈൽഡ് കാർഡ് വഴി ലക്ഷ്മി ഒരിക്കൽ കൂടി ബിഗ് ബോസിൽ എത്തിയിരുന്നുവെങ്കിൽ. എന്തെന്നറിയാത്ത ഒരു നൊമ്പരം ഇപ്പോഴും അവശേഷിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (2 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (3 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (3 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (3 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (3 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (3 hours ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (3 hours ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (3 hours ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (3 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (4 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (4 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (5 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (5 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (7 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (7 hours ago)

Malayali Vartha Recommends