Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം...രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി, നിലയ്ക്കൽ മുതൽ സന്നിധാനം വരെ ട്രയൽ റൺ ഇന്ന് നടക്കും


നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും.... തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു


  കേരളത്തിൽ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ തുടരുന്നു... വരുന്ന നാല് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു...  


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..

വേദിക കാരണം ആ പാവം അമ്മയ്ക്കും കുറെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നു ; എന്നിരുന്നാലും പറയുന്ന ആളെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്... ആര്  നമ്മടെ സരസു; ആ പറഞ്ഞ വാക്കുകൾ ശരിയാണോ?; കുടുംബവിളക്ക്  പുത്തൻ പ്രൊമോ  ഏറ്റെടുത്ത്  പ്രക്ഷകർ!

23 NOVEMBER 2021 05:48 PM IST
മലയാളി വാര്‍ത്ത

എല്ലാവർക്കും പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളിക്ക്. റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന സാന്ത്വനത്തിനൊപ്പം മത്സരിച്ചു കുതിക്കുകയാണ് കുടുംബവിളക്ക്. സിനിമാ താരം മീരാ വാസുദേവാണ് സീരിയയിലെ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. നിരവധി ത്രില്ലിങ്ങായ എപ്പിസോഡുകളും കഥയുമായി സീരിയൽ സംപ്രേഷണം തുടരുകയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള രണ്ടാമത്തെ സീരിയലായിരിക്കുകയാണ് കുടുംബവിളക്ക്.

 

കുടുംബവിളക്കിന്റേതായി ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന എപ്പിസോഡുകളെല്ലാം പ്രേക്ഷകരെ ആവേശത്തിലാക്കുന്നതാണ്. സുമിത്രയെ തകർക്കാൻ വേദികയുടെ ശ്രമം ആരംഭിച്ചപ്പോൾ മുതൽ കുടുംബവിളക്ക് പുതിയ കഥാപശ്ചാത്തലവുമായിട്ടാണ് സഞ്ചരിക്കുന്നത്. സുമിത്രയെ കള്ളക്കേസിൽ കുടുക്കാനും സാമ്പത്തീകമായി പരാജയപ്പെടുത്താനും വേദിക നടത്തുന്ന ശ്രമങ്ങളോട് യോജിക്കാൻ സിദ്ധാർഥിന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ പൊലീസ് കേസിൽ ഉൾപ്പെടുന്ന നിലയിലേക്ക് സുമിത്ര എത്തിയപ്പോൾ മുതൽ സിദ്ധാർഥ് വേദികയോട് അനിഷ്ടം കാണിച്ച് തുടങ്ങിയിരുന്നു. ശേഷം വേദികയെ വീട്ടിൽ നിന്നും സിദ്ധാർഥ് പുറത്താക്കുകയും ചെയ്തു.

 

വേദിക പോയശേഷം വിഷമഘട്ടങ്ങളിൽ സിദ്ധാർഥിനൊപ്പം ഉണ്ടായിരുന്നത് ആദ്യ ഭാര്യ സുമിത്രയായിരുന്നു. സുമിത്രയെ ഒഴിവാക്കിയാണ് സിദ്ധാർഥ് വേദികയെ വിവാഹം ചെയ്തത്. എന്നാൽ ഇപ്പോൾ ആ തീരുമാനം തെറ്റായിരുന്നുവെന്ന് പലപ്പോഴായി സിദ്ധാർഥിന് തോന്നുന്നുണ്ടെങ്കിലും സുമിത്രയിലേക്ക് തിരിച്ച് പോകാൻ സാധിക്കുന്നില്ല. സിദ്ധാർഥ് ഉപേക്ഷിച്ച ശേഷം അവിടേക്ക് വീണ്ടും കയറിപ്പറ്റാനുള്ള പതിനെട്ട് അടവും വേദിക പയറ്റുന്നുണ്ട്. അതിന്റെ ഭാ​ഗമായി താൻ ​ഗർഭിണിയാണെന്ന പ്രചാരണമായിരുന്നു വളരെ ലേറ്റസ്റ്റായിട്ട് വേദിക നടത്തിയത്. കേട്ടപ്പോൾ തന്നെ പ്രേക്ഷകർ ഉറപ്പിച്ചു ഇത് ദിവ്യ ഗർഭം ആകാനാണ് സാധ്യത എന്ന്... അല്ലല്ല... വ്യാജഗർഭമാകാനാണ് സാധ്യത എന്ന്.

പക്ഷെ, വേദിക ​ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അമ്മയുടേയും സ​ഹോദരി ശരണ്യയുടേയും നിർബന്ധത്തിന് വഴങ്ങി വേദിക തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ വരെ സിദ്ധാർഥ് തയ്യാറെടുക്കുകയായിരുന്നു.

 


എന്നാൽ വേദികയുടേത് വ്യജ ​​ഗർഭമാണെന്നും സിദ്ധാർഥ് അടക്കമുള്ളവരെ വേദിക പറ്റിക്കുകയാണെന്നും സമ്പത്ത് സിദ്ധാർഥിനെ അറിയിച്ചതോടെ വേദിക വീണ്ടും ദാ കിട. ഇപ്പോൾ ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണ് വേദിക. ഇനി ഒരിക്കലും വേദികയുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന നിലപാടിലാണ് സിദ്ധാർഥ്.

പുതിയ പ്രമോയിൽ സംഭവം അറിഞ്ഞ് ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ സരസ്വതി അമ്മയും ശരണ്യയും വേദികയുടെ വീട്ടിലെത്തി അവളുടെ അമ്മയേയും വേദികയേയും ചോദ്യം ചെയ്യുന്നത് കാണിക്കുന്നുണ്ട്.

വേദികളുടെ വ്യാജ ഗർഭവും അവളുടെ കഴിവുകേടും മറച്ചുവച്ചു കൊണ്ടുള്ള നാടകം കളിയും നിങ്ങളാണോ പരിശീലിപ്പിച്ചത് . അല്ല വേദിക ഈ വീട്ടിൽ താമസിക്കാൻ വന്നതിനു ശേഷമാണ് ഈ കള്ളം ചെയ്യാൻ പഠിച്ചത് . അതുകൊണ്ട് ചോദിച്ചതാണ്... എന്ന് സരസ്വതി അമ്മ വേദികളുടെ അമ്മയോട് പറയുന്നുണ്ട്. വ്യാജ ഗർഭം പോട്ടെ.... കഴിവുകേട് എന്നുദ്ദേശിച്ചത് എന്താണ്? ആഹ് അത് അത്ര ശരിയായില്ല... പിന്നെ പറയുന്നത് നമ്മടെ സരസു അല്ലെ... അതുകൊണ്ട് തല്ക്കാലം ആ പ്രയോഗം കഥയിൽ സാഹചര്യത്തിനനുസരിച്ചു ഉപയോഗിക്കാം.

ഏതായാലും സരസു 'അമ്മ വേദികയെ നല്ല പോലെ കുറ്റപ്പെടുത്തുന്നുണ്ട്.
നിന്നെ ഞങ്ങൾ ഒരുപാട് വിശ്വസിച്ചിരുന്നു... സ്നേഹിച്ചിരുന്നു... എന്റെ മകളെപോലെയാണ് കണ്ടിരുന്നത്. പക്ഷെ നീ ഞങ്ങളെ വഞ്ചിച്ചു. ​ഗർഭം ധരിക്കാനുള്ള കഴിവില്ലെന്ന് നീ ഞങ്ങളോട് പറഞ്ഞില്ല. ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ നിന്നെ കാണാൻ പലഹാരവുമായി വന്ന ഞങ്ങളെ കള്ളം പറ‍ഞ്ഞ് നീ പറ്റിച്ചു' എന്ന് വേദികയോട് സരസു 'അമ്മ പറയുന്നുണ്ട്.


സരസ്വതി അമ്മയും ശരണ്യയും കുറ്റപ്പെടുത്തുകയും തനിക്ക് എതിരെ തിരിയുകയും ചെയ്തതോടെ മറ്റ് വഴികൾ ആലോചിക്കുകയാണ് പുതിയ പ്രമോയിൽ വേദിക. അപ്പോൾ വേദിക ഇനിയും ഒതുങ്ങാൻ ഉദ്ദേശമില്ല....

വേദികയുടെ കള്ളങ്ങൾ വേ​ഗത്തിൽ പൊളിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. സിദ്ധാർഥിന്റെ വീട്ടിൽ വീണ്ടും വേദിക കയറി കൂടുമോയെന്ന് പേടി പ്രേക്ഷകർക്ക് ഉണ്ടായിരുന്നു അതേതായാലും ഇനി വേണ്ട എന്നും പ്രേക്ഷകർ പറയുന്നുണ്ട്.

അതോടൊപ്പം വേദിക കാരണം ആ പാവം അമ്മയ്ക്കും കുറെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നു എന്നതിൽ പ്രേക്ഷകർക്ക് വിഷമം ഉണ്ട്. എന്നിരുന്നാലും പറയുന്ന ആളെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്... ആര് നമ്മടെ സരസു,,, അങ്ങനെ രസകരമായ കമെന്റുകളും വീഡിയോയ്ക്കുണ്ട്... ഏതായാലും സിദ്ധുവും സുമിത്രയും ഒന്നിക്കുമോ എന്ന് കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൂഢാലോചന നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കണം.... കേസ് നവംബർ 15 പരിഗണിക്കുമെന്ന് കോടതി  (1 hour ago)

 ഒ​ക്ടോ​ബ​ർ 22 മു​ത​ൽ 31 വ​രെ ബ​ഹ്‌​റൈ​നി​ലെ ഇ​സ ടൗ​ണി​ലാ​ണ് ഗെ​യിം​സ് ...  (1 hour ago)

വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചുമൂർത്തീമംഗലത്ത് നടന്ന ...  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരദാനം ...  (1 hour ago)

രാജ രാജ വർമ്മ നിര്യാതനായി  (1 hour ago)

വർദ്ധനവുണ്ടായാൽ പ്രതിമാസം ലഭിക്കുന്ന ക്ഷേമപെൻഷൻ തുക 1800 രൂപയായി വർധിക്കും...  (1 hour ago)

NSS-ന്റെ വേദിയിൽ രാഹുലിന് വമ്പൻ സ്വീകരണം..! 19 കല്യാണ വീട്ടിലും രാഹുൽ ഇറങ്ങി  (1 hour ago)

സങ്കടം അടക്കാനാവാതെ... നവി മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് നാലുപേർ മരിച്ചു  (2 hours ago)

തലസ്ഥാനം വളഞ്ഞ് NSG വഴികൾ അടയ്ക്കുന്നു ഇത് അറിഞ്ഞില്ലെങ്കിൽ പെടും ഇന്നും നാളെയും സംഭവിക്കുന്നത്  (2 hours ago)

സെമി കാണാതെ പുറത്തായി ബംഗ്ലാദേശ്  (2 hours ago)

പവന് 1520 രൂപയുടെ വർദ്ധനവ്  (2 hours ago)

കുറ്റിക്കാട്ടിൽ മറ്റൊരു യുവതിയുമായി മറ്റേ പണി മധുരയിലിട്ട് ബെഞ്ചമിനെ പോലീസ് പൂട്ടിയത് ഉടുതുണിയില്ലാതെ...!!  (2 hours ago)

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു...  (2 hours ago)

മരക്കൊമ്പ് പൊട്ടി തലയിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

രാഹുലിനെ വളഞ്ഞ് നായന്മാർ NSS-ന്റെ വേദിയിൽ വമ്പൻ സ്വീകരണം..! സതീശന് അറ്റാക്ക്..? 19 കല്യാണ വീട്ടിലും രാഹുൽ ഇറങ്ങി  (2 hours ago)

Malayali Vartha Recommends