Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കാനുള്ള കളിപ്പാട്ടം അല്ല സ്ത്രീ!! വെറുതെ സമ്പത്തിന്റെ കഥാപാത്രത്തെ ഓവറാക്കരുതേ... ഈ സമ്പത്ത് എന്താ കുലപുരുഷനോ??

24 NOVEMBER 2021 06:54 PM IST
മലയാളി വാര്‍ത്ത

വീട്ടമ്മമാരുടെ മനസ്സിൽ വളരെ പെട്ടെന്ന് സ്ഥാനം പിടിച്ച സീരിയലാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയും അവരുടെ ജീവിതത്തിനോടുള്ള പോരാട്ടവുമെല്ലാമാണ് സീരിയലിന്റെ പ്രമേയം. തുടക്കത്തിൽ വെറും കണ്ണീരും കൈയ്യും മാത്രമായിരുന്നു സീരിയൽ.

ക്ലീഷേ സീരിയൽ മാതൃകയാണ് കുടുംബവിളക്കും അനുകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി തുടക്കത്തിൽ പ്രേക്ഷക സ്വീകാര്യത സീരിയലിനുണ്ടായിരുന്നില്ല. പിന്നീട് സുമിത്ര എന്ന പ്രധാന കഥാപാത്രം കുറച്ച് കൂടി തന്റേടത്തോടെയും കണ്ണീരൊഴിവാക്കി കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിലും വിജയം നേടുന്നതിലും പ്രാപ്തയായതോടെയാണ് സീരിയൽ പ്രേക്ഷകരെ ആകർഷിച്ച് തുടങ്ങിയത്.

സ്വന്തം ഭർത്താവിനെ ജീവന് തുല്യം സ്നേഹിച്ചിട്ടും, അടുക്കളയ്ക്കുള്ളിൽ കിടക്കുന്ന ഒരു വീട്ടമ്മയായ സ്ത്രീയെ ഉൾക്കൊള്ളാൻകഴിയില്ല എന്ന മനോഭാവത്തോടെയാണ്, സിദ്ധാർഥ് സുമിത്രയിൽ നിന്നും വിവാഹമോചനം നേടിയതിനു ശേഷം വേദികയെ വിവാഹം കഴിക്കുന്നത്. തന്റെ സങ്കല്പത്തിന് ഒത്ത ഭാര്യയാണ് വേദിക യെന്നായിരുന്നു സിദ്ധു പലതവണ പറഞ്ഞിരുന്നത്.

എന്നാൽ, വിവാഹത്തിന് ശേഷമാണ് വേദികയുടെ ക്രൂരമായ സ്വഭാവം സിദ്ധു മനസിലാക്കുന്നത്. സുമിത്രയോട് പക തീർക്കുക, അല്ലെങ്കിൽ സുമിത്രയെ ഇല്ലാതാക്കുക എന്നതുമാത്രമാണ് വേദികയുടെ ലക്‌ഷ്യം പക്ഷെ, അതൊക്കെ എല്ലായിപ്പോഴും പാഴായി പോയിട്ടേയുള്ളൂ....

 

സിദ്ധാർഥ്, ജീവിതത്തിൽ നിന്നും പിന്മാറിയത്തോടുകൂടി.... ഇനി തളർന്നു പോകുമെന്ന് പറഞ്ഞവരുടെ മുന്നിൽ ഇരട്ടി ശക്തിയോടുകൂടി നല്ലൊരു ബിസിനസ് കാരിയായാണ് സുമിത്ര ഉയർന്നു വന്നത്. ഇതും വേദികയെയും അവളുടെ എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ട് നിൽക്കുന്ന സരസ്വതിയമ്മയെയും ശരണ്യയെയും ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിച്ചതെന്നും നമ്മൾ കണ്ടതാണല്ലോ...


ഇത്തരത്തിലെ പ്രവൃത്തിയിൽ സഹികെട്ട സിദ്ധു വേദികയെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ... പതിനെട്ട് അടവും പയറ്റി സിദ്ധാർഥിന്റെ വീട്ടിൽ തിരികെ എത്താനുള്ള ശ്രമത്തിലാണ് വേദിക. ഇതിന്റെ ഭാ​ഗമായി താൻ ​ഗർഭിണിയാണെന്ന് വരെ വേദിക പറഞ്ഞ് പരത്തി സിദ്ധാർഥിനേയും ബന്ധുക്കളേയും കബിളിപ്പിച്ചിരുന്നു.

എന്നാൽ നീർക്കുമിളയുടെ ആയുസ് മാത്രമെ വേദികയുടെ ആ കള്ളത്തിന് ഉണ്ടായിരുന്നുള്ളൂ. വേദികയ്ക്ക് ​ഗർഭിണിയാകാൻ കഴിയില്ലെന്ന് സമ്പത്ത് സിദ്ധാർഥിനെ അറിയിച്ചതോടെയാണ് വേദികയുടെ കള്ളങ്ങൾ പൊളിഞ്ഞത്.

പുതിയ പ്രൊമോയിൽ വേദികയുടെ മുൻ ഭർത്താവ് സിദ്ധുവിനോട് സുമിത്രയെ വീണ്ടും ജീവിതത്തിലേക്ക് സ്വീകരിക്കണമെന്നാണ് പറയുന്നത്. പക്ഷെ, അതിന് സിദ്ധു നല്ലൊരു മറുപടി നൽകുന്നുണ്ട്. അതിന് നല്ലൊരു കൈയ്യടി കൊടുത്തേ മതിയാകൂ...

"സുമിത്രയെ കുറിച്ചുള്ള സമ്പത്തിന്റെ കാൽകുലേഷൻ തെറ്റിപ്പോയി, ഞാൻ ഇന്ന് മറ്റൊരാളുടെ ഭർത്താവാണ്, അങ്ങനെയൊരാളെ സ്വന്തമാക്കണമെന്നുള്ള ചിന്താഗതിയുള്ള മോശപ്പെട്ട സ്ത്രീയല്ല അവൾ." എന്നാണ് സിദ്ധാർഥ് സമ്പത്തിനോട് പറയേണ്ടത്.

അതെന്തയാലും കൊള്ളാമല്ലേ... സ്ത്രീ ഒരിക്കലും കളിപ്പാട്ടമല്ല, തന്നെ ഉപേക്ഷിച്ചു പോയ ഒരു പുരുഷൻ വീണ്ടും വന്നാൽ തന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ എന്ന് സിദ്ധാർത്ഥിന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.

പക്ഷെ, ഇത്തരത്തിലെ ഉയർന്ന ചിന്താഗതിയുള്ള സമ്പത്തിന്റെ സംസാരം ശെരിയാണോ?? വേർ പിരിഞ്ഞവരെ എന്തിനാണ് വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത്. ഒരിക്കലും അതിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നത്.

കാരണം സ്ഥിരം ക്ളീഷേകളിൽ നിന്നും വ്യത്യസ്തമായി, ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ കാല് പിടിയ്ക്കാൻ പോകാത്ത നല്ലൊരു സ്ത്രീയെയാണ് സുമിത്ര, അതുകൊണ്ട് തന്നെയാണ് പ്രേക്ഷകർ ഈ കഥാപാത്രത്തെ ഇഷ്ട്ടപെടുന്നത്. സുമിത്ര ബോൾഡ് ആയി ഇപ്പോഴത്തെ പോലെ മുന്നോട്ട് പോകേണം.

സ്വന്തം ദാമ്പത്യ ജീവിതം തകർത്ത് മറ്റൊരുത്തിയുടെ കൂടെ പോയ ഒരു ഭർത്താവിനെ വീണ്ടും എന്തിന് സ്വീകരിക്കണം?? നല്ലൊരു സീരിയലായിട്ടാണ് ഇപ്പോൾ കുടുംബവിളക്ക് മുന്നോട്ട് പോകുന്നത്, അതിനിടയിൽ സുമിത്രയും സിദ്ധാർഥും ഒന്നിച്ചാൽ ഇപ്പോഴുള്ള പ്രേക്ഷകർ കൂടി പിന്മാറും...

ഇന്നത്തെ സമൂഹം, സാധരണ ഒരു വീട്ടമ്മയെ അല്ല, ആഗ്രഹിക്കുന്നത്... ഭർത്താവ് ഉപേക്ഷിച്ചാലും സ്വന്തമായി ജീവിക്കുന്ന നിരവധി സ്ത്രീകളുടെ പ്രതിനിധി കൂടിയാണ് സുമിത്രയെന്നാണ് പുതിയ പ്രൊമോയിലെ കമെന്റുകളിലൂടെ ആരധകർ പറയുന്നത്. അതുകൊണ്ട് ദയവു ചെയ്‌തു ഡയറക്ടർ സാർ, രണ്ടു പേരെയും ഒന്നിപ്പിക്കരുതെന്നും, പറയാൻ പ്രേക്ഷകർ മറന്നിട്ടില്ല...

വേദിക, സ്വയം തകർന്നിരിക്കുന്ന അവസരത്തിൽ സുമിത്രയെയും കുടുംബത്തെയും തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഇന്ദ്രജ. ഇന്ദ്രജയോടുള്ള ദേഷ്യവും ആരാധകർ പങ്കുവെക്കുന്നുണ്ട്. വേദികയുടെ മറ്റൊരു പതിപ്പാണ് ഇന്ദ്രജയെന്നും ചില ആരാധകർ അഭിപ്രായപ്പെട്ടു. നേരത്തെയും ഇന്ദ്രജയുടെ പേരിൽ അനിരുദ്ധും സുമിത്രയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

ഇന്ദ്രജയുമായുള്ള അനിരുദ്ധിന്റെ കൂട്ടുകെട്ട് സുമിത്രയും മറ്റ് കുടുംബാം​ഗങ്ങളും ഭയത്തോടെയാണ് കാണുന്നത്. സുമിത്രയേയും രോ​ഹിത്തിനേയും കുറിച്ച് നിരവധി നുണകൾ ഇന്ദ്രജ അനിരുദ്ധിന് പറഞ്ഞ് കൊടുക്കുന്നതും പുതിയ പ്രമോയിൽ കാണാം അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ സുമിത്രയും അനിരുദ്ധും തമ്മിൽ പൊട്ടിത്തെറികൾ ഉണ്ടാകാനും സാധ്യതയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (4 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (4 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (4 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (4 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (5 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (5 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (5 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (6 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (6 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (6 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (6 hours ago)

Malayali Vartha Recommends