Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

'ജീവിതത്തിലെ പല ഘട്ടങ്ങളും മാറി മാറി വന്നു സന്തോഷവും ദുഃഖവും ആരോപണങ്ങളും അധിക്ഷേപങ്ങളും വിമർശനങ്ങളും കുത്തുവാക്കുകളും ഇതിനെല്ലാം ഇടയിൽ നിന്നുകൊണ്ട് ജീവിക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടിട്ടുണ്ട് ആരും തെളിച്ചു തന്ന വഴിയിലൂടെ അല്ല ഞാൻ സഞ്ചരിച്ചത് ഞാൻ സ്വയം തെളിച്ച വഴിയിലൂടെ ആയിരുന്നു...' ജന്മദിനത്തിൽ കുറിപ്പുമായി രഞ്ജു രഞ്ജിമാർ

27 NOVEMBER 2021 03:40 PM IST
മലയാളി വാര്‍ത്ത

അറിയപ്പെടുന്നൻ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തനറെ പിറന്നാൾ ദിനമായ ഇന്ന് ഏറെ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഓരോ ജന്മദിനവും അങ്ങനെ കടന്നുപോയ്ക്കൊണ്ടിരുന്നു ജീവിതത്തിലെ പല ഘട്ടങ്ങളും മാറി മാറി വന്നു സന്തോഷവും ദുഃഖവും ആരോപണങ്ങളും അധിക്ഷേപങ്ങളും വിമർശനങ്ങളും കുത്തുവാക്കുകളും ഇതിനെല്ലാം ഇടയിൽ നിന്നുകൊണ്ട് ജീവിക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടിട്ടുണ്ട് ആരും തെളിച്ചു തന്ന വഴിയിലൂടെ അല്ല ഞാൻ സഞ്ചരിച്ചത് ഞാൻ സ്വയം തെളിച്ച വഴിയിലൂടെ ആയിരുന്നു എന്നും കുറിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇന്നെന്റെ ജന്മദിനമാണ് ആഘോഷങ്ങളില്ല ആർഭാടങ്ങൾ ഇല്ല, എന്റെ ജീവിതത്തിൽ ഒരു കേക്ക് കട്ടിംഗ്, പുതിയ വസ്ത്രങ്ങൾ ഇടുക ഇവയൊന്നും ഉണ്ടായിരുന്നില്ല, 15 വയസ്സു മുതൽ ജീവിതസാഹചര്യങ്ങൾ സ്വയം ഏറ്റെടുത്ത് ആഘോഷങ്ങൾ എല്ലാം തന്നെ ഞാൻ മറന്നു പോയിരുന്നു. ഓരോ ജന്മദിനവും അങ്ങനെ കടന്നുപോയ്ക്കൊണ്ടിരുന്നു ജീവിതത്തിലെ പല ഘട്ടങ്ങളും മാറി മാറി വന്നു സന്തോഷവും ദുഃഖവും ആരോപണങ്ങളും അധിക്ഷേപങ്ങളും വിമർശനങ്ങളും കുത്തുവാക്കുകളും ഇതിനെല്ലാം ഇടയിൽ നിന്നുകൊണ്ട് ജീവിക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടിട്ടുണ്ട് ആരും തെളിച്ചു തന്ന വഴിയിലൂടെ അല്ല ഞാൻ സഞ്ചരിച്ചത് ഞാൻ സ്വയം തെളിച്ച വഴിയിലൂടെ ആയിരുന്നു അതുകൊണ്ടുതന്നെ യാത്ര ക്ലേശകരമായിരുന്നു ആരുടെയൊക്കെ സഹായം പ്രോത്സാഹനങ്ങൾ മുന്നോട്ടു ജീവിക്കാൻ ഉപകാരമായി.

കമ്മ്യൂണിറ്റിക്കിടയിലേക്ക് വരുമ്പോൾ ഒരാളെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് ഒരു ആഗ്രഹം ആയിരുന്നു പലരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചു ചിലർ രക്ഷപ്പെട്ടു ചിലർ പാതിവഴിയിൽ,എന്നാലും മനസ്സിന് ഒരു സമാധാനവും സന്തോഷവും ഉണ്ട് കുറച്ചുപേരെങ്കിലും എന്റെ വഴിയിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞു എന്നുള്ളത് സ്വന്തമായി അധ്വാനിച്ച് ആ പണം നമ്മുടെ കയ്യിൽ കിട്ടുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഉണ്ടാകുന്ന സന്തോഷവും നമ്മുടെ മുഖത്ത് കാണുന്ന പ്രകാശവും അതൊരിക്കലും മറ്റുള്ള സ്ഥലങ്ങളിൽ കിട്ടില്ല. എന്നിട്ടും വിമർശനങ്ങൾ മാത്രമായിരുന്നു പലപ്പോഴും സമ്മാനം, ചില ജന്മദിനങ്ങൾ എന്റെ മക്കൾ സർപ്രൈസ് ആയിട്ട് തരുന്ന ആഘോഷങ്ങൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. ഇന്നു ഞാൻ അത് അനുഭവിക്കുന്നു. എന്നെ സ്നേഹിക്കുന്നവരോടൊപ്പം ഇന്ന് എന്റെ ജന്മദിനം ആഘോഷിക്കാൻ കഴിയാത്തതിന്റെ വിഷമം മാത്രമേ ഉള്ളൂ.

അതിൽ എന്റെ മക്കളും വിഷമിക്കുന്നുണ്ട്. പുതിയ വസ്ത്രങ്ങൾ ഇടുകയോ കേക്ക് കട്ട് ചെയ്യുകയോ അതെല്ലാം സെലിബ്രേറ്റ് ചെയ്യുകയോ ഇതൊന്നുമല്ല എന്റെ ജീവിതത്തിന്റെ കാഴ്ചപ്പാട്. നമ്മുടെ താങ്ങിനിർത്താൻ ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഒരു മുള്ളു കൊണ്ടാലും നമ്മൾ സങ്കടപ്പെട്ടു ഇരിക്കുകയുള്ളൂ, എന്നാൽ നമ്മളെ താങ്ങാൻ നമ്മൾ മാത്രമേ ഉള്ളൂ എന്ന ചിന്ത നമുക്കുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും തരണം ചെയ്യാം എന്ന് ഞാൻ പഠിച്ചു,,, എന്നെ ബർത്തഡേ വിഷസ് അറിയിച്ചവരിൽ ഒരു ശബ്ദം എനിക്ക് നഷ്ടമായി... പക്ഷേ നിന്റെ ശബ്ദം എന്നും എന്റെ ഹൃദയത്തിൽ ഉണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (20 minutes ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (38 minutes ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (1 hour ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (1 hour ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (1 hour ago)

തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ...  (2 hours ago)

പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു...  (2 hours ago)

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (9 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (10 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (11 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (14 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (14 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (15 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (15 hours ago)

Malayali Vartha Recommends