Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി വന്നിട്ടും മൈന്‍ഡ് ചെയ്തില്ല! ശ്രീലേഖ കട്ടകലിപ്പിലോ..? ആരും ഇത് തെറ്റിദ്ധരിക്കേണ്ട; വിശദീകരണവുമായി മുന്‍ ഡിജിപി..കുത്തിതിരുപ്പ് മാമാ മാധ്യമങ്ങളോട് മറുപടി..


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...

അമ്പാടിയും അലീനയും തമ്മിൽ മനസുതുറന്നു സംസാരിക്കട്ടെ; അധീന പ്രണയം ആര് ശ്രമിച്ചാലും തകർക്കാനാകില്ല ;അമ്പാടിയ്ക്ക് അഗ്നിപരീക്ഷ; അലീനയുടെ ഹൃദയം നുറുങ്ങുന്ന കാഴ്ച്ച; അമ്മയറിയാതെ പരമ്പര കണ്ണ് നിറയ്ക്കുന്നു എന്ന് ആരാധകർ!

06 DECEMBER 2021 04:36 PM IST
മലയാളി വാര്‍ത്ത

കുറച്ചധികം ദിവസമായി അമ്മയറിയാതെ കഥ കടന്നു പോകുന്നത് ഹൃദയ ഭേദകമായ നിമിഷങ്ങളിലൂടെയാണ്. അലീനയുടെയും അമ്പാടിയുടെയും കഥയിലൂടെയാണ് അമ്മയറിയാതെ പരമ്പര മുന്നോട്ട് പോകുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കാണാനായിട്ടാണ് പ്രേക്ഷകർ ദിവസവും കാത്തിരിക്കുന്നത് . എന്നാൽ പ്രേക്ഷകരെ വേദനയിലാക്കുന്ന കഥാനിമിഷമാണ് ഇപ്പോഴുള്ളത്.

ആദ്യം മുതൽ അമ്മയറിയാതെ ത്രില്ലെർ സ്റ്റോറി ആയിരുന്നു. ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ പരമ്പര കൊലപാതകങ്ങളിലൂടെയും പക തീർക്കലിലൂടെയും തന്നെയാണ് കടന്നുപോയത്. സാധാരണ 'അമ്മ അമ്മായിയമ്മ പരമ്പരകളുടെ രൂപത്തിൽ നിന്നും മലയാളം സീരിയലുകൾ മാറിവന്നപ്പോൾ ത്രില്ലെർ രൂപത്തിൽ എത്തിയ ആദ്യ പരമ്പര അമ്മയറിയാതെ ആണ്.

ഇന്നത്തെ എപ്പിസോഡിൽ കൂടുതലും അലീനയുടെയും അമ്പാടിയുടെയും അവസ്ഥ തന്നെയാണ് കാണിക്കുന്നത്. അനുപമ മനഃപൂർവം തന്നെയും അമ്പാടിയെയും തമ്മിൽ പിരിക്കാൻ ശ്രമിച്ചതാണെന്ന് അലീന മനസിലാക്കുന്നുണ്ട്. പക്ഷെ അമ്പാടി ഒന്നും അറിയാതെ ക്യാമ്പിൽ മറ്റൊരു അഗ്നി പരീക്ഷ നേരിടുകയാണ്.

'അമ്മ മകൾ വാത്സല്യവും പക്വതയുള്ള അലീന അമ്പാടി പ്രണയവും അതോടൊപ്പം തന്നെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് സ്ത്രീകൾ തന്നെ പൊരുതുന്ന കാഴ്ചകളും അമ്മയറിയാതെയിൽ കാണാം. എന്നാൽ കഥയുടെ ഇപ്പോഴുള്ള പോക്ക് ശത്രുപക്ഷത്തിന് അനുകൂലമായിട്ടാണ്. അമ്പാടിയെ സച്ചി രംഗത്തിറക്കിയ നരസിംഹം തല്ലിച്ചതച്ചതും അതിന് അനുപമയുടെ ശിശ്രൂഷയും ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകർക്ക് വീണ്ടും വേദന തരുന്നതാണ്.

സച്ചിയെ വകവരുത്താൻ വന്ന അനുപമ, സച്ചിയേ വെറുക്കുന്ന അമ്പാടിയെ ഇത്രത്തോളം നോവിക്കുന്നത് തെറ്റാണ്. പക്ഷെ സത്യങ്ങൾ അറിയാതെ അനുപമ ഈ കാട്ടിക്കൂട്ടുന്നത് അവസാനം ഒറ്റപ്പെടാൻ കാരണം ആകുകയേ ഉള്ളു. പിന്നെ നരസിംഹം, അയാൾ അധികനാൾ കഥയിൽ ഉണ്ടാകില്ല.. ഈ ആഴ്ച തന്നെ അയാളെ അമ്പാടി വകവരുത്തുന്നുണ്ട്..

എന്നാൽ അലീന അമ്പാടി സീനുകൾ എല്ലാം നൊമ്പരപ്പെടുത്തുന്നതാണ്. ദ്രൗപതി 'അമ്മ അമ്പാടിയെ കാണാൻ വരുന്നതും അതുപോലെ അമ്പാടി അലീന ടീച്ചർക്ക് തന്റെ ഇപ്പോഴുള്ള അവസ്ഥ കാണിച്ചുകൊടുക്കുന്നതും കഴിഞ്ഞ ജനറൽ പ്രൊമോയിൽ ഉണ്ടായിരുന്നു. അതിൽ അമ്പാടിയുടെ അവസ്ഥ കണ്ട് കരയുന്ന അലീനയെ കാണുമ്പോൾ ആരും കൂടെ കരഞ്ഞു പോകും. പിന്നെ അമ്പാടിയും അലീനയും ഇപ്പോൾ ഒരേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്..


ശാരീരികമായും മാനസികമായും മുറിവേറ്റവരാണ് അവർ രണ്ടു പേരും. എങ്കിലും ഈ ആഴ്ച്ച ദ്രൗപതി 'അമ്മ എത്തുന്നതോടെ അലീനയുടെയും അമ്പാടിയുടെയും പിണക്കം മാറാൻ സാധ്യത കാണുന്നുണ്ട്. അതോടൊപ്പം അലീനയും അമ്പാടിയും വീഡിയോ കാളിൽ വരുന്നുണ്ട്. ഒരു വട്ടമെങ്കിലും അവർ തമ്മിൽ സംസാരിച്ചാൽ തീരുന്ന പിണക്കമേ ഇപ്പോഴുള്ളൂ. അതുകൊണ്ട് ഈ ആഴ്ച്ച അലീനയും അമ്പാടിയും ഒന്നിക്കുമെന്നുള്ള സൂചനയും പ്രൊമോയിൽ ഉണ്ടായിരുന്നു. അപ്പോൾ ഇന്നത്തെ എപ്പിസോഡിലെ കഥയ്ക്കായി നമുക്ക് കാത്തിരിക്കാം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണനയിൽ...  (4 minutes ago)

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരം....  (11 minutes ago)

R-Sreelekha- വിശദീകരണവുമായി മുന്‍ ഡിജിപി  (18 minutes ago)

ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും....  (30 minutes ago)

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (36 minutes ago)

നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു...  (1 hour ago)

കോടതി കേസുകളിൽ വിജയം, ദാമ്പത്യ ഐക്യം! ഈ രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (1 hour ago)

ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ  (1 hour ago)

മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറി തട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

33 വർഷത്തിന് ശേഷം ആ അത്ഭുതം യുഎഇയിൽ രണ്ട് റമദാൻ  (1 hour ago)

ഇന്റലിജൻസ് ഏജൻസികൾ '26-26' എന്ന കോഡ് സന്ദേശം കണ്ടെത്തിയിട്ടുണ്ട്, ഇത് വരാനിരിക്കുന്ന ഒരു വലിയ ഭീഷണിയെ സൂചിപ്പിക്കുന്നു  (1 hour ago)

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ വൈദികനെ മര്‍ദ്ധിച്ച സംഭവം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  (1 hour ago)

മസ്‌ക് ചോദിക്കുന്നൂ ..... എഐ എഞ്ചിനീയറിംഗ് അറിയാമോ? ശമ്പളം 2.18 കോടി രൂപ!  (2 hours ago)

മില്‍മയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം.. നല്ല ശമ്പളം നിയമനം പത്തനംതിട്ടയില്‍  (2 hours ago)

സോളാര്‍ കഥകള്‍ വീണ്ടും... ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന കെ ബി ഗണേഷ് കുമാറിന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ, ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ  (2 hours ago)

Malayali Vartha Recommends