Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അങ്ങനെ ചെയ്തതിന് ക്രൂരമായി തല്ലിച്ചതച്ചു; മുറിയിൽ പൂട്ടിയിട്ട ശേഷം രക്ഷിച്ചത് സുഹൃത്തുക്കൾ ; ഇതെല്ലാം സ്‌നേഹക്കൂടുതല്‍ ആണെന്നായിരുന്നു ആദ്യം കരുതിയത്; താന്‍ താമസിച്ചിരുന്ന സ്ഥലത്ത് വന്ന് തന്നെ ഉപദ്രവിച്ചു; പ്രണയിച്ചവൻ ചതിച്ച സംഭവം ആദ്യമായി വെളിപ്പെടുത്തി അഞ്ജലി അമീർ!

14 MAY 2022 12:41 PM IST
മലയാളി വാര്‍ത്ത

ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക എന്ന നിലയിലേക്ക് വളരുകയും വലിയൊരു മാതൃകയും പ്രചോദനവുമായി മാറിയ താരമാണ് അഞ്ജലി അമീര്‍. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായും അഞ്ജലി കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഞ്ജലി. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് അഞ്ജലി മനസ് തുറക്കുകയാണ്.

 

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അഞ്ജലി മനസ് തുറന്നത്. പ്രണയത്തെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത്. കല്യാണം കഴിക്കണം എന്ന് പറഞ്ഞ് കൂടെക്കൂടിയ ആളില്‍ നിന്നുമുണ്ടായ കയ്‌പ്പേറിയ അനുഭവത്തെക്കുറിച്ചാണ് അഞ്ജലി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

തനിക്ക് അവനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെന്നും അവനാണ് വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് പുറകേ കൂടിയതെന്നാണ് അഞ്ജലി പറയുന്നത്. താന്‍ നോ പറയുകയായിരുന്നു. ഇങ്ങനെയൊരാള്‍ കല്യാണം കഴിച്ച് കൂടെ താമസിക്കാം എന്ന് പറയുമ്പോള്‍ നീ എന്തിനാണ് നോ പറയുന്നതെന്നായിരുന്നു ബന്ധുക്കള്‍ തന്നോട് ചോദിച്ചതെന്നും അഞ്ജലി പറയുന്നു. എന്നാല്‍ താന്‍ എവിടെയെങ്കിലും പോയാലോ ആരോടെങ്കിലും സംസാരിച്ചാലോ തന്നേയും അവരേയും അടിക്കുന്ന തരത്തിലായിരുന്നു അയാളുടെ സ്വഭാവമെന്നും അഞ്ജലി പറയുന്നു.

 


ഒരു പരിപാടിക്കിടെ അയാള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ അടിച്ചിട്ടുണ്ടെന്നും അഞ്ജലി വെളിപ്പെടുത്തുന്നുണ്ട്. തനിക്ക് ടച്ചപ്പ് ചെയ്തതിനായിരുന്നു തല്ലിയത്. ഇത്തരത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതേസമയം സ്ത്രീകളെ കാണുമ്പോള്‍ അവന് പോയി സംസാരിക്കാം, എന്നാല്‍ അഞ്ജലി സംസാരിക്കാന്‍ പോയാലാണ് പ്രശ്‌നമെന്നും താരം ചൂണ്ടിക്കാണിക്കുന്നു. തനിക്ക് തുടക്കത്തില്‍ ഇതൊന്നും പ്രശ്‌നമായിരുന്നില്ല, പൊസസീവ്‌നെസ് ഉള്ളത് സ്‌നേഹക്കൂടുതല്‍ ആണെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും അഞ്ജലി പറയുന്നു.

 

 

 

പിന്നീട് ഇയാള്‍ തന്നെ ഫ്‌ളാറ്റില്‍ പൂട്ടിയിടുകയുണ്ടായെന്നും ആ സമയത്ത് സുഹൃത്തുക്കളാണ് തന്നെ രക്ഷിച്ചതെന്നും അഞ്ജലി പറയുന്നു. താന്‍ താമസിച്ചിരുന്ന സ്ഥലത്ത് വന്ന് തന്നെ ഉപദ്രവിക്കുകയും ചെയ്തതായി താരം പറയുന്നു. എന്തായാലും നീ എന്റെ കൂടെ ജീവിക്കുന്നില്ലല്ലോയെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചതെന്നും ഇതോടെ താന്‍ പോലീസില്‍ പരാതി നല്‍കിയെന്നും അഞ്ജലി പറയുന്നു. അതേസമയം ഇത്തരം സംഭവങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ട പരിഗണന നിയമ സംവിധാനത്തില്‍ നിന്നും ലഭിക്കുന്നില്ലെന്നാണ് തനിക്ക് തോന്നിയതെന്നും അഞ്ജലി പറയുന്നു.

 

പൊറുതി മുട്ടിയിട്ടാണ് താന്‍ അവനെ ഒഴിവാക്കിയതെന്നാണ് അഞ്ജലി പറയുന്നത്. തന്നെ പ്രണയിച്ചിരുന്ന സമയത്തും അവന് വേറെ ബന്ധങ്ങളുണ്ടായിരുന്നുവെന്നും വയനാട്ടില്‍ പോയി എന്‍ഗേജ്‌മെന്റ് നടത്തിയിരുന്നുവെന്നും അഞ്ജലി പറയുന്നു. അവന് ആത്മാര്‍ത്ഥയുള്ളതായി താന്‍ വിശ്വസിക്കുന്നില്ലെന്നും താരം പറയുന്നു. നേരത്തെ തന്റെ കാമുകനെതിരെ അഞ്ജലി സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയിലൂടെ രംഗത്തെത്തിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു.

 

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക എന്ന വിശേഷണത്തിന് സ്വന്തക്കാരിയാണ് അഞ്ജലി അമീര്‍. പേരന്‍പിലൂടെയാണ് അഞ്ജലി കയ്യടി നേടുന്നത്. പിന്നീടാണ് താരം ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലേക്ക് എത്തുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് താരത്തിന് പാതിവഴിയില്‍ ഷോയില്‍ നിന്നും പിന്മാറേണ്ടി വരികയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയുടെ നിരന്തര അധിക്ഷേപങ്ങള്‍ക്ക് ഒരിടയ്ക്ക് അഞ്ജലി ഇരയായിരുന്നു. എന്നാല്‍ അതിനെയെല്ലാം ശക്തമായി നേരിട്ടു കൊണ്ട് ജീവിത വിജയം നേടുകയായിരുന്നു അഞ്ജലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (44 minutes ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (50 minutes ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (3 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (5 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (6 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (6 hours ago)

Malayali Vartha Recommends