Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

നീരുവച്ച മുഖവും, തടിച്ച ചുണ്ടുകളും... കടന്നുപോകുന്ന രോഗാവസ്ഥയുടെ സൂചന പങ്കിട്ട് ശ്രുതി ഹാസൻ

02 DECEMBER 2022 11:16 AM IST
മലയാളി വാര്‍ത്ത

താരപുത്രി എന്ന ടൈറ്റിൽ മുതൽ ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ശ്രുതി ഹാസൻ. കമൽഹാസന്റെയും ബോളിവുഡ് നായിക സരികയുടെയും മകൾ എന്നതിലുപരി അഭിനേത്രി, ഗായിക, സംഗീത സംവിധായിക എന്നീ നിലകളിൽ ഇതിനകം തന്നെ പേരെടുത്തിട്ടുണ്ട്. അച്ഛനെപ്പോലെ ശ്രുതി ഹാസനും ഒരു ഓൾറൗണ്ടറാണ്. ബാലതാരമായാണ് ശ്രുതി ഹാസൻ അഭിനയിച്ചു തുടങ്ങിയത്. കമൽഹാസൻ തന്നെ നായകനായ ഹേ റാം ആയിരുന്നു ആ ചിത്രം. പിന്നീട് ശ്രുതി സിനിമകളിൽ അഭിനയിച്ചിരുന്നില്ല.

വർഷങ്ങൾക്ക് ശേഷം 2009ൽ ലക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെ ശ്രുതി ഹാസൻ നായികയായി തിരിച്ചെത്തി. ഹിന്ദി സിനിമകളിൽ അഭിനയിച്ചതിന് ശേഷം ശ്രുതിക്ക് തെലുങ്ക് സിനിമകളിൽ അവസരം ലഭിച്ചു. 'ഏഴാം അറിവ്' എന്ന ചിത്രത്തിലൂടെയാണ് ശ്രുതി ഹാസൻ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. സൂര്യയായിരുന്നു ചിത്രത്തിലെ നായകൻ.

ചിത്രം വൻ വിജയമായിരുന്നു. അതിന് ശേഷം ശ്രുതി ഹാസന് നിരവധി സിനിമകളിൽ അവസരം ലഭിച്ചു. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ഒട്ടുമിക്ക വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുകയാണ്. നീരുവച്ച മുഖവും തടിച്ച ചുണ്ടുകളും വീർത്ത കണ്ണുകളുമായി ഇരിക്കുന്ന സെൽഫി ചിത്രങ്ങളാണ് ശ്രുതി ഹാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. താൻ കടന്നു പോകുന്ന ചില അവസ്ഥകളുടെ സൂചനയാണ് ഈ ചിത്രങ്ങളെന്നും ശ്രുതി ഹാസൻ പറയുന്നു.

ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രുതി ഹാസൻ എഴുതി, ' മികച്ച സെൽഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്... ഫൈനൽ കട്ടിൽ എത്താത്തവ ഇതാ.. ബാഡ് ഹെയർ ഡെ, പനി, സൈനസ് മൂലം മുഖം വീർത്ത ദിവസം, ആർത്തവ വിരാമ ദിവസം... ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’ശ്രുതി ഹാസൻ കുറിച്ചു. ഫോട്ടോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആരാധകരിൽ ചിലർ ശ്രുതിയുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും കാര്യങ്ങൾ പഴയതുപോലെയായെന്നും ശ്രുതി ഒരു ആരാധികയുടെ കമന്റിന് മറുപടിയായി പറഞ്ഞു. കമലഹാസന്റെ രണ്ട് പെൺമക്കളിൽ മൂത്തവളാണ് ശ്രുതി ഹാസൻ. രണ്ടാമത്തെ മകൾ അക്ഷര ഹാസനും അഭിനയത്തിൽ സജീവമാണ്. അതേസമയം സലാറാണ് ശ്രുതി ഹാസന്റെ റിലിസീന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.

ബാഹുബലി താരം പ്രഭാസിന്റെ ബി​ഗ് ബജറ്റ് സിനിമയാണ് സലാർ. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയിൽ‌ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കൂടാതെ ഒരു ഹോളിവുഡ് സിനിമയും ശ്രുതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശ്രുതി ഹാസൻ്റെ ആദ്യ ഹോളിവുഡ് ചിത്രം ദി ഐയാണ്.

ഡാഫിൻ ഷമോൻ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണിത്. ദി ലാസ്റ്റ് കിഗ്ഡം എന്ന സീരിയിലൂടെ ശ്രദ്ധ നേടിയ മാർക്ക് റൗളിയാണ് ശ്രുതിയ്ക്കൊപ്പം പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭർത്താവ് മരിച്ച ഒരു യുവതി അദ്ദേഹത്തിൻ്റെ ചിതാഭസ്മം ഗ്രീക്ക് ഐലൻ്റിൽ ഒഴുക്കുന്നതിന് എത്തുന്നത് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാ പശ്ചാത്തലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (10 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (16 minutes ago)

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ  (41 minutes ago)

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി  (44 minutes ago)

സങ്കടമടക്കാനാവാതെ... കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു  (47 minutes ago)

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (50 minutes ago)

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം... മൂന്നു മരണം  (56 minutes ago)

ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല  (1 hour ago)

ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ..! കോടതിയിൽ  (1 hour ago)

റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ  (1 hour ago)

ആദ്യത്തെ തൂക്കിക്കൊല്ലൽ  (1 hour ago)

ബന്ധങ്ങളെ വഷളാക്കും  (2 hours ago)

തടസ്സങ്ങൾ മാറി പുതിയ ജോലിയിൽ പ്രവേശിക്കും! ഈ രാശിക്കാർക്ക് ഇന്ന് ഐശ്വര്യലബ്ധി!  (2 hours ago)

കലോത്സവത്തിന് നാളെ തുടക്കം  (2 hours ago)

Malayali Vartha Recommends