Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളത്തിന്റെ കംപ്ലീറ്റ് സ്റ്റാര്‍ മോഹന്‍ലാലിന്റെ പിറന്നാളാണിന്ന്. 63-ാം പിറന്നാള്‍ ആണ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത്. സൂപ്പർ സ്റ്റാറിൽ പദവിയിൽ നിന്ന് മലയാളത്തിന്റെ മഹാനടന് ദി കംപ്ളീറ്റ് ആക്‌ടർ എന്ന കിരീടം എന്നേ ചാർത്തി നൽകി കഴിഞ്ഞിരിക്കുന്നു ആരാധകർ.

21 MAY 2023 01:38 PM IST
മലയാളി വാര്‍ത്ത


മലയാളത്തിന്റെ കംപ്ലീറ്റ് സ്റ്റാര്‍ മോഹന്‍ലാലിന്റെ പിറന്നാളാണിന്ന്. 63-ാം പിറന്നാള്‍ ആണ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത്.  സൂപ്പർ സ്റ്റാറിൽ പദവിയിൽ നിന്ന്  മലയാളത്തിന്റെ മഹാനടന് ദി കംപ്ളീറ്റ് ആക്‌ടർ എന്ന കിരീടം എന്നേ ചാർത്തി നൽകി കഴിഞ്ഞിരിക്കുന്നു ആരാധകർ. നിരവധി പേരാണ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.   ഇന്ത്യൻ സിനിമയിൽ എന്നല്ല ലോകസിനിമയിലെ തന്നെ നടന വിസ്‌മയം എന്നു വിശേഷിപ്പിക്കാം ലാലിനെ

 

 

 


 
നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. 1978ൽ തിരനോട്ടത്തിൽ തുടങ്ങി 45 വർഷങ്ങൾ പിന്നിട്ട് ലൂസിഫറിലൂടെ മലയാളത്തിന് 200 കോടി എന്ന സ്വപ്‌നനേട്ടം നേടിത്തന്ന മോഹൻലാലിന് ഇന്ന് 63  വയസ്.

 

 


 
മിന്നിമായുന്ന എത്രയോ കഥാപാത്രങ്ങൾക്കാണ് അദ്ദേഹം പൂർണത നൽകിയിരിക്കുന്നത്. ഒരു ഘട്ടത്തിൽ സാധാരണക്കാരന്റെ മനോവിഷമങ്ങൾ ഒരു കാർബൺ കോപ്പി പോലെ ഒപ്പിയെടുത്ത ലാൽ അതേസമയം തന്നെ അധോലോക രാജാവായും, ഫ്യൂഡൽ തെമ്മാടിയായുമെല്ലാം പ്രേക്ഷകനു മുന്നിൽ നിറഞ്ഞാടി. ഇതിനിടയിൽ തേടിയെത്തിയ അസംഖ്യം അംഗീകാരങ്ങളെല്ലാം മോഹൻലാലിലെ നടനെ തേച്ചുമിനുക്കാന് പര്യപ്തമായിരുന്നു  
 

 


340  ൽ അധികം ചിത്രങ്ങളിൽ ലാൽ ഇതുവരെ അഭിനയിച്ചു കഴിഞ്ഞു...   തന്റെ അച്ഛനൊപ്പം മോഹൻലാൽ നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് നടൻ ബിനു പപ്പു ആശംസകളറിയിച്ചത്. ഒരു സ്ക്രൂ ഡ്രൈവറെടുത്ത് കുതിരവട്ടം പപ്പുവിന്റെ ചെവിയിലിടുകയാണ് മോഹൻലാൽ. ഈ ചിത്രം കാണുമ്പോൾ   വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ,  മൊയ്തീനെ സ്പാനർ ഇങ്ങെടുത്തെ  എന്ന ഡയലോഗ് ആണ് പലർക്കും ഓർമ വന്നത്.

 

 

 

 



പകർന്നാട്ടത്തിന്റെ വഴികളെ പിന്തിരിഞ്ഞു നോക്കിയാൽഇതുപോലെ  മറക്കാൻ കഴിയാത്ത കഥപാത്രങ്ങൾ നിരവധിയാണ്.   1988 ൽ  തിയേറ്ററുകളിലെത്തിയ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്‌ത കിരീടം ,പത്മരാജന്റെ   ഉദകപ്പോള എന്ന നോവലിനെ ആസ്‌പദമാക്കി സംവിധാനം ചെയ്ത  തൂവാനത്തുമ്പികൾ  ,1995ൽ പുറത്തിറങ്ങിയ  സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ചിത്രത്തിൽ ആടുതോമയായി അവിസ്‌മരണീയമായ പ്രകടനമാണ് മോഹൻലാൽ കാഴ്‌ചവച്ചത്.

 

 

 


കോഴിക്കോട് സ്വദേശിയായ മുല്ലശ്ശേരി രാജുവിന്റെയും പത്നി ലക്ഷ്മി രാജഗോപാലിന്റെയും പ്രണയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായ  ദേവാസുരം...രഞ്ജിത്തിന്റെ തിരക്കഥയ്‌ക്ക് ഐ.വി ശശിയാണ് സംവിധാനം നിർവഹിച്ചത്. 90കളിലെ ഏറ്റവും പണംവാരി ചിത്രങ്ങളിലൊന്നായിരുന്ന ദേവാസുരം 150 ദിവസമാണ് തിയേറ്ററുകളിൽ ചിത്രം നിറഞ്ഞോടിയത്. മോഹൻലാലിനൊപ്പം രേവതി, നെപ്പോളിയൻ, നെടുമുടി വേണു, ഇന്നസെന്റ് എന്നിവർ പ്രധാനകഥാപാത്രങ്ങളായി.

 

 



കഥകളി കലാകാരനായുള്ള മോഹൻലാലിന്റെ അതുല്യ പ്രകടനം കാഴ്ചവെച്ച  ഷാജി എൻ കരുണിന്റെ സംവിധാനത്തിൽ പിറന്ന വാനപ്രസ്ഥം എന്ന സിനിമ  1999ലാണ്    തീയ്യറ്ററുകളിൽ എത്തിയത് ..1999ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം നിരവധി ദേശീയ അന്തർദേശീയ പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെടുന്നു.

 

 

 


250 ദിവസം  തിയേറ്ററുകളെ ആവേശപ്പൂരത്തിലാഴ്‌ത്തിയ ആറാം തമ്പുരാൻ,രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ആറം തമ്പുരാൻ 1997ലാണ് റിലീസ് ചെയ്‌തത്..   വെള്ളാനകളുടെ നാട് , രാജാവിന്റെ മകൻ,ഭരതം,ഭ്രമരം,കമലദളം,തേന്മാവിൻ കൊമ്പത്ത് , കിളിച്ചുണ്ടൻമാമ്പഴം  , അറബിക്കടൽ,കാറ്റത്തെ കിളിക്കൂട്, മോഹൻലാലിന്റെ പുറത്തിറങ്ങിയ ആദ്യചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നിങ്ങനെ അഭിനയത്തിന്റെ വ്യത്യസ്തത കൊണ്ട് പ്രേക്ഷപ്രീതി നേടിയചിത്രങ്ങൾ നിരവധിയുണ്ട് .. മോഹൻലാൽ മമ്മൂട്ടി ചിത്രം ആയ ഹരികൃഷ്‌ണൻസ് പ്രേക്ഷകർക്ക് നൽകിയത് വേറിട്ടൊരു അനുഭവം ആയിരുന്നു ..  

 

 


 
 രാത്രി പന്ത്രണ്ട് മണിക്ക് തന്നെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി എത്തിയിരുന്നു. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍-എന്നാണ് ലാലിന്റെ കൈപിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (5 minutes ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (9 minutes ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (33 minutes ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (56 minutes ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (2 hours ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (2 hours ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (2 hours ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (2 hours ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (3 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (4 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (4 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (4 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (5 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (5 hours ago)

Malayali Vartha Recommends