Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലേക്ക്

19 SEPTEMBER 2023 04:22 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്.

മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായതിനു പിന്നാലെ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രേക്ഷകരിൽ ആവേശം ഇരട്ടിയാക്കുന്നു. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 minute ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (13 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (29 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends