Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രിയേറ്റീവ് ക്രിട്ടിക്സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ആടുജീവിതം, പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വശി, പാര്‍വതി മികച്ച നടിമാര്‍, സംവിധായകന്‍ ബ്ലസി, സംഗീത സംവിധാനം എ.ആര്‍ റഹ്‌മാന്‍, സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി...

14 AUGUST 2024 04:26 PM IST
മലയാളി വാര്‍ത്ത

ക്രിയേറ്റീവ് ക്രിട്ടിക്സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ആടുജീവിതം, പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വശി, പാര്‍വതി മികച്ച നടിമാര്‍, സംവിധായകന്‍ ബ്ലസി, സംഗീത സംവിധാനം എ.ആര്‍ റഹ്‌മാന്‍, സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി...


ക്രിയേറ്റീവ് ആര്‍ട്ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ക്രിയേറ്റീവ് ക്രിട്ടിക്സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പ്രവാസ ജീവിതത്തിന്റെ ചതിക്കുഴികളും അതിജീവനവും പറഞ്ഞ ആടുജീവിതമാണ് മികച്ച ചലച്ചിത്രം. സിനിമ സംവിധാനം ചെയ്ത ബ്ലസിയെ മികച്ച സംവിധായകനായി ജൂറി തെരഞ്ഞെടുത്തു. ആടുജീവിതത്തിലെ നജീബിനെ അനശ്വരമാക്കിയ പൃഥ്വിരാജ് മികച്ച നടനായി. ഉള്ളൊഴുക്കില്‍ മത്സരിച്ച് അഭിനയിച്ച ഉര്‍വശിയും പാര്‍വതിയും മികച്ച നടിക്കുള്ള പുരസ്‌ക്കാരം പങ്കിട്ടു. ആടുജീവിതത്തിലെ പെരിയോനേ... റഹ്‌മാനേ..., അടക്കമുള്ള പാട്ടുകളൊരുക്കിയ എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധായകനും ഗാനങ്ങളെഴുതിയ റഫീഖ് അഹമ്മദ് ഗാനരചനയ്ക്കും ക്യാമറാമാന്‍ സുനില്‍ കെ.എസ് ഛായാഗ്രാഹകനും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനര്‍ക്കും ഉള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി. മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച ജനപ്രിയ ചിത്രവും ദ സ്‌പോയില്‍സ് മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രവുമായി തെരഞ്ഞെടുത്തു.

ജമാലിന്റെ പുഞ്ചിരിയിലെ അഭിനയമികവിന് ഇന്ദ്രന്‍സിന് ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കിട്ടി. യൂത്ത് ഐക്കണായി നസ്‌ലിനെ (പ്രേമലു) തെരഞ്ഞെടുത്തു. സ്റ്റാര്‍ ഓഫ് ദ ഇയറായി നടനും സംവിധായകനുമായ ബേസില്‍ ജോസഫ് അര്‍ഹനായി. മഞ്ഞുമ്മല്‍ ബോയിസിലെ അഭിനയത്തിന് സൗബിന്‍ ഷാഹിറിന് ജനപ്രിയ നടനും പ്രേമലുവിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന മമിത ബൈജുവിന് ജനപ്രിയനടിക്കും ഉള്ള പുരസ്‌ക്കാരം ലഭിച്ചു. നവാഗത സംവിധായകന്‍ - ക്രിസ്റ്റോ ടോമി (ഉള്ളൊഴുക്ക്), ജനപ്രീയ സംവിധായകന്‍ - ജിത്തു മാധവന്‍ (ആവേശം), മികച്ച സ്വഭാവ നടന്‍ - സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം), സ്വഭാവ നടി - മഞ്ജുപിള്ള (ഫാലിമി, മലയാളി ഫ്രം ഇന്ത്യ), മികച്ച തിരക്കഥാകൃത്ത് - രാഹുല്‍ സദാശിവം (ഭ്രമയുഗം), മികച്ച പശ്ചാത്തല സംഗീതം - ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം), ജനപ്രിയ സംഗീത സംവിധായകന്‍ - സുഷിന്‍ ശ്യാം (ആവേശം), മികച്ച ഗായകന്‍ - ജിതിന്‍ രാജ് (ആടുജീവിതം), മികച്ച ഗായിക - നിത്യാ മാമന്‍ (പ്രിന്‍സസ് സ്ട്രീറ്റ്), പ്രത്യേക ജൂറി പുരസ്‌ക്കാരം - അനാര്‍ക്കലി മരയ്ക്കാര്‍ (ഗഗനചാരി), എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ് (എബ്രഹാം ഓസ് ലര്‍), നവാഗത ഗായകന്‍ - എസ്. ശ്രീജിത് ഐ.പിഎസ് ( ദ സ് പോയില്‍സ്), ജനപ്രിയ ഗാനരചയിതാവ് - വിനായക് ശശികുമാര്‍ (ആവേശം), ജനപ്രിയ ഗായകന്‍ - വിജയ് യേശുദാസ് (ആടുജീവിതം), ജനപ്രിയ ഗായിക - ചിന്മയി (ആടുജീവിതം),ട്രാന്‍സ് കമ്മ്യൂണിറ്റി വിഭാഗത്തില്‍ മികച്ച അഭിനേത്രി അഞ്ജലി അമീര്‍ ( ദ സ്‌പോയില്‍സ്).

ആഗസ്റ്റ് അവസാന വാരം കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ജൂറി ചെയര്‍മാന്‍ കെ. ജയകുമാര്‍ ഐ.എ.എസ് അറിയിച്ചു. ക്രീയേറ്റീവ് ആട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി സി.ഇ.ഒ ലതാകുമാരി, പ്രസിഡന്റ് മാധവ് ദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (9 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (24 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (35 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (46 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (58 minutes ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (12 hours ago)

Malayali Vartha Recommends