Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

അമ്മയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ട്; മോഹൻലാലിന് എല്ലാം അറിയാമെന്ന് തുറന്നടിച്ച് മല്ലിക സുകുമാരൻ...

20 OCTOBER 2024 04:07 PM IST
മലയാളി വാര്‍ത്ത

താരസംഘടനയായ AMMA-യ്‌ക്കെതിരെ വിമർശനവുമായി നടി മല്ലിക സുകുമാരൻ. മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളുവെന്നും കൈനീട്ടം എന്ന പേരിൽ നൽകുന്ന സഹായത്തിൽ വിവേചനം നടന്നിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അർഹതപ്പെട്ട, അവശരായ ഒരുപാടു പേർ സംഘടനയിൽ ഉണ്ടെന്നും എന്നാൽ ചിലരെ മാറ്റിനിർത്തിയിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

മാസത്തിൽ 15 ദിവസം വിദേശത്ത് കഴിയുന്നവർക്ക് പോലും കൈനീട്ടം നൽകുന്നുണ്ട്. കൈനീട്ടം പദ്ധതിയിൽ അപാകതകളുണ്ടെന്ന് ഇടവേള ബാബുവിനോട് പറഞ്ഞിരുന്നെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. മരുന്നു വാങ്ങാൻ പോലും കാശില്ലാത്ത അഭിനേതാക്കൾ ഉണ്ടെന്നും അവർക്കാണു കൈനീട്ടം കൊടുക്കേണ്ടതെന്നും അവർ പറഞ്ഞു. സംഘടനയിൽ എല്ലാവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നതു വലിയ പാടാണ്. മിണ്ടാതിരുന്നു കേൾക്കുന്നവർക്കേ അവിടെ പറ്റുകയുള്ളുവെന്നും മല്ലിക സുകുമാരൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

നേരത്തെ സംഘടനയുടെ തുടക്കകാലത്ത് പറ്റിയ പല തെറ്റുകളുംനടൻ സുകുമാരൻ ചൂണ്ടിക്കാണിച്ചിരുന്നു. നിയമപരമായി ഓരോ കാര്യവും തിരുത്താൻ പറഞ്ഞതാണ്. എന്നാൽ അത് ചിലരുടെ ഈഗോ ക്ലാഷിൽ അവസാനിച്ചു. സുകുമാരൻ മരിച്ചതിന് ശേഷമാണ് ഈ പ്രശ്‌നങ്ങൾ അവർക്ക് മനസിലായതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിൽ സർക്കാരിനെയും മല്ലിക സുകുമാരൻ വിമർശിച്ചു.

 

 

കേസ് എവിടെ വരെ എത്തിയെന്നു സർക്കാർ പറയണം. അതിജീവിതയായ ആ പെൺകുട്ടിക്കു നേരെ അക്രമം നടന്നു എന്നത് സത്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകൾ തുടങ്ങിയതും പല സംഘടനകളും ഘോരഘോരം പ്രസംഗിച്ചതും. ഏഴുവർഷം പിന്നിട്ടിട്ടും അന്വേഷണം എന്തായെന്ന് സർക്കാർ പറയണം. എന്നിട്ടുവേണം അവർ ഇന്നലെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പറയാനെന്നും മല്ലിക സുകുമാരൻ ആവശ്യപ്പെട്ടു.

 

 

ഹേമ കമ്മിറ്റി റിപ്പോർട്ട് കുടം തുറന്നുവിട്ട ഭൂതത്തെ പോലെയായി. മോശം പെരുമാറ്റമുണ്ടായാൽ ആദ്യ തവണ തന്നെ വിലക്കുകയാണ് വേണ്ടതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. അമ്മയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറിയായ മോഹൻലാലിന് ഇതെല്ലാം അറിയാം. സംഘടനയ്ക്കുള്ളിൽ പലരും അവരുടെ ഇഷ്ടങ്ങൾ നടത്താൻ നോക്കിയിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. മോശം പെരുമാറ്റം ഉണ്ടായാൽ ആദ്യം തന്നെ വിലക്കണം.

 

 

ചാനൽ മൈക്കിന് മുൻപിൽ ഓരോരുത്തർ വന്ന് എന്തൊക്കെയാണ് പറയുന്നത്. അഭിനയിക്കാൻ അവസരം ലഭിക്കാൻ അഞ്ചും ആറും തവണ ഹോട്ടൽ മുറികളിൽ പോകുന്നത് എന്തിനാണെന്നും മല്ലിക സുകുമാരൻ ചോദിച്ചു. അമ്മയില്‍ എല്ലാവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നത് വലിയ പാടാണ്. മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ അവിടെ പറ്റുകയുള്ളൂ എന്നും മല്ലിക പറയുന്നു.

അതേസമയം താരസംഘടനയുടെ തലപ്പത്തേക്ക് തന്റെ മകനും നടനുമായ പൃഥ്വിരാജ് പോകില്ലെന്നാണ് വിശ്വാസമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. 'അമ്മ'യുടെ പ്രസിഡന്റാകാന്‍ ഇന്നത്തെ നിലയില്‍ ഏറ്റവും യോജിച്ച വ്യക്തി പൃഥ്വിരാജാണെന്ന അഭിപ്രായം ശ്വേതാ മേനോന്‍ പരസ്യമായി തന്നെ തുറന്ന് പറഞ്ഞിരുന്നു.

 

 

രണ്ട് കാരണങ്ങളാണ് ഇതിന് ഉപോല്‍ബലകമായി അവര്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന് പുതിയ കാലത്തെ അറിയുന്ന പുതിയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊളളുന്ന യുവതലമുറയുടെ പ്രതിനിധിയായ ഒരാള്‍ തലപ്പത്ത് വരുന്നത് സംഘടനയ്ക്ക് ഒരു പുതിയ മുഖം നല്‍കും. അനീതിക്കെതിരെ പോരാടുന്ന ധാര്‍മികതയെ മുറുകെ പിടിക്കുന്ന വ്യക്തി എന്ന പ്രതിച്ഛായയും പൃഥ്വിക്കുണ്ട് എന്നായിരുന്നു. എന്നാൽ നടന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം ഏറെ തിരക്കുളള പൃഥ്വി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 'അമ്മ'യില്‍ തെറ്റുകള്‍ സംഭവിച്ചുവെന്നും ഒരു ശുദ്ധീകരണ പ്രക്രിയ അനിവാര്യമാണെന്നും പത്ര സമ്മേളനത്തില്‍ പൃഥ്വി രാജ് സുകുമാരൻ അഭിപ്രായപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (5 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (12 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (26 minutes ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (43 minutes ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (8 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (10 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (11 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (12 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (13 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (13 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (14 hours ago)

Malayali Vartha Recommends