Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

മാധ്യമ പവര്‍ത്തകര്‍ക്ക് നേരെ ഉണ്ണിമുകുന്ദന്റെ സെറ്റില്‍ കയ്യേറ്റം; യുവതിയെ നടന്‍ മാനഭംഗം ചെയ്തുവെന്ന ആക്ഷേപത്തില്‍ വാര്‍ത്താചാനലുകള്‍ ചോദ്യം ഉന്നയിച്ചതോടെ ക്ഷുഭിതനായി ഉണ്ണിമുകുന്ദൻ ; കയ്യേറ്റത്തിന് നേതൃത്വം നല്‍കിയത് സ്റ്റണ്ട് കൊറിയോഗ്രാഫറുടെ നേതൃത്വത്തില്‍

22 DECEMBER 2017 06:14 PM IST
മലയാളി വാര്‍ത്ത

ഉണ്ണിമുകുന്ദന്‍ നായകനായ ചാണക്യതന്ത്രത്തിന്റെ സെറ്റില്‍ ക്ഷണിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം. ഉണ്ണിമുകുന്ദന് എതിരെ യുവതി മാനഭംഗ പരാതി നല്‍കുകയും യുവതിക്കെതിരെ തിരിച്ച്‌ നടന്‍ പരാതി നല്‍കുകയും ചെയ്ത സംഭവം വലിയ ചര്‍ച്ചയായി മാറിയതിന് പിന്നാലെയാണ് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായത്.

മട്ടാഞ്ചേരിക്ക് സമീപം കരുവേലിപ്പടിയിലെ സിനിമാ ചിത്രീകരണ സെറ്റിലാണ് സംഭവം അരങ്ങേറിയത്. യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് അതിനെതിരെ സെറ്റില്‍ ഒരുവിഭാഗം രംഗത്തെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മാതൃഭൂമി ചാനലിന്റെ കാമറമാനെ പിടിച്ചുവച്ച്‌ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞു.

മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന്റെ വിജയാഘോഷം ഇന്ന് ഉണ്ണിമുകുന്ദന്റെ സെറ്റില്‍ നടന്നിരുന്നു. ആഘോഷങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണമുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം ഉണ്ണിമുകുന്ദനുമായി സിനിമാ വിഷയങ്ങളില്‍ ചോദ്യങ്ങളും ഉയര്‍ന്നു.

ഇതിനിടെയാണ് യുവതിയുടെ പീഡന പരാതിയുമായി ബന്ധപ്പെട്ടും ചോദ്യം ഉയര്‍ന്നത്. ഇതോടെ സിനിമാ സെറ്റിലുണ്ടായിരുന്ന ചിലര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ തിരിയുകയായിരുന്നു. അത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് വിലക്കിയതോടെ പ്രശ്നം വഷളായി. ഇതിനിടെ ചിലര്‍ ബലം പ്രയോഗിച്ച്‌ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റംചെയ്തു.

സിനിമയിലെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഉള്‍പ്പടെയുള്ള സെറ്റിലെ അംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ചാനല്‍ കാമറാമാന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ബലംപ്രയോഗിച്ച്‌ മായ്ച്ചുകളയുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

തിരക്കഥ പറയാന്‍ ചെന്ന തന്നോട് വളരെ മോശമായി ഉണ്ണിമുകുന്ദന്‍ പെരുമാറിയെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള പരാതിയാണ് ഒറ്റപ്പാലം സ്വദേശിനിയായ യുവതിയുടേത്. എന്നാല്‍ യുവതിയും അഭിഭാഷകനും ചേര്‍ന്ന് തന്നെ ബ്ളാക്ക്മെയ്ല്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്നുകാട്ടി ഉണ്ണിമുകുന്ദനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചേരാമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് കാണിച്ച്‌ താന്‍ നാല് മാസം മുമ്ബ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച്‌ കാക്കനാട് കോടതി കേസ് എടുത്തതാണെന്ന് ആണ് യുവതി വെളിപ്പെടുത്തിയിരുന്നത്. ഉണ്ണി മുകുന്ദന്‍ കോടതിയിലെത്തി ജാമ്യം എടുത്ത ശേഷമാണ് തനിക്കെതിരെ കള്ളപ്പരാതി നല്‍കിയതെന്നും യുവതി ആക്ഷേപിച്ചിരുന്നു.

അതേസമയം പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് ഉണ്ണിമുകുന്ദന്റെ പരാതി. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി പിന്നീട് ചേരാനെല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. ഉണ്ണിമുകുന്ദന്റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385, 506 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (22 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (7 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (12 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends