ആരാധകരെ ഞെട്ടിച്ച് സജി തോമസിന് പൃഥ്വിരാജിന്റെ ക്രിസ്തുമസ് സമ്മാനം ! ആരാധകർക്കും ഉണ്ട് ഒരു ഉഗ്രൻ ക്രിസ്തുമസ് സർപ്രൈസ്
പൃഥ്വിരാജ് നായകനായ വിമാനത്തിന്റെ ആദ്യ ദിവസത്തെ രണ്ട് ഷോകളുടെ പണം സജി തോമസിന്. പരിമിതികളില്‍ നിന്ന് കൊണ്ട് ഉയരങ്ങള്‍ സ്വപ്നം കണ്ട് അവയെ പിന്തുടര്ന്ന് സ്വന്തമാക്കിയ സജി തോമസിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ തുക സജി തോമസിന് ക്രിസ്മസ് സമ്മാനമായാണ് നല്‍കുന്നതെന്നാണ് നായകന് പൃഥ്വി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ക്രിസ്മസ് ദിവസം കേരളത്തിലുടനീളം ഏത് തിയ്യറ്ററില്‍ വച്ചും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ഷോ സൗജന്യമായി കാണാനുള്ള അവസരം ഒരുക്കുമെന്നും പൃഥ്വി പറഞ്ഞു.
ചിത്രത്തിന്റെ വൈകുന്നേരങ്ങളിലെ ഫസ്റ്റ് ഷോയുടെയും സെക്കന്‍ഡ് ഷോയുടെയും ടിക്കറ്റില്‍ നിന്നും ലഭിക്കുന്ന പണം, ചിത്രത്തിന് പ്രചോദനമായ, പരിമിതികളില്‍ നിന്ന് കൊണ്ട് ഉയരങ്ങള്‍ സ്വപ്നം കണ്ട് അവയെ പിന്തുടര്ന്ന് സ്വന്തമാക്കിയ സജി തോമസിന് നല്‍കും-പൃഥ്വിരാജ് ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha