Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും


എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണം... സി.ബി.ഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യും


കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് . ജൂൺ മൂന്ന് വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി

സീരിയല്‍ വിടാന്‍ കാരണം അവരാണ്... അവരുടെ സമ്മര്‍ദ്ദം താങ്ങാനായില്ലെന്ന് പ്രവീണ

25 DECEMBER 2017 12:14 PM IST
മലയാളി വാര്‍ത്ത

പ്രവീണ എന്ന നടിയെ ആരും മറക്കില്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ മികവുറ്റ കഥാപാത്രമാണ് പ്രവീണയുടെ ജീവിതം മാറ്റിമറിച്ചത്.സിനിമയിലെന്ന പോലെ സീരിയലിലും പ്രവീണ ശോഭിച്ചു.പ്രവീണ ഇടയ്ക്ക് സീരിയലില്‍ നിന്നും മാറി നിന്നത് ഏറെ ചര്‍ച്ച ചെയ്തിരുന്നു.എന്നാല്‍ പ്രവീണ സീരിയല്‍ വിടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.

മെഗാസീരിയലുകള്‍ ചെയ്യുന്ന സമയത്ത് എനിക്ക് ജോലിയും കുടുംബവും കൃത്യമായി ബാലന്‍സ് ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു ദിവസം പരമാവധി സീനുകള്‍ പൂര്‍ത്തിയാക്കാന്‍ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സമ്മര്‍ദ്ദമുണ്ടാവും. ഒരു ദിവസം മുഴുവന്‍ ലൈറ്റിന്റെ വെളിച്ചത്തിലാവും. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും എനര്‍ജി മുഴുവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാവും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനേ സാധിച്ചില്ല. അങ്ങനെ വന്നപ്പോഴാണ് സീരിയലില്‍ നിന്നും വിട്ടു നിന്നത്.

കസ്തൂരിമാന്‍ എന്ന സീരിയലുമായി ബന്ധപ്പെട്ട് വിളിച്ചപ്പോള്‍ ആദ്യം ഞാന്‍ ദേഷ്യപ്പെട്ട് ഫോണ്‍ വച്ചു. പിന്നീട് രണ്ട് മാസം കഴിഞ്ഞ് സീരിയലിന്റെ നിര്‍മാതാവും സംവിധായകനും കാണാന്‍ വന്നു. കഥ കേട്ടപ്പോള്‍ വളരെ അധികം ഇഷ്ടപ്പെട്ടു. മാത്രമല്ല, സീരിയലിന്റെ നിര്‍മാതാവിന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഈ സീരിയല്‍. അത് കേട്ടപ്പോള്‍ എനിക്ക് സിംപതിയായി.

കസ്തൂരിമാനിലെ കഥാപാത്രം എന്റെ കരിയറില്‍ ടേണിങ് പോയിന്റാവും എന്നൊന്നും പറയുന്നില്ല. എന്നാല്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമാണ്. സേതുലക്ഷ്മി എന്ന ഡാന്‍സ് ടീച്ചറുടെ വേഷണാണ്. മൂന്ന് പെണ്‍കുട്ടികളുടെ അമ്മ. ഭര്‍ത്താവ് നഷ്ടപ്പെട്ടിട്ടും അതിജീവിക്കുന്ന അമ്മ വേഷമാണ് സേതുലക്ഷ്മി.

2008 ലാണ് ദേവീമഹാത്മ്യം എന്ന സീരിയല്‍ ചെയ്തത്. എന്നാല്‍ ഇന്നും എന്നെ ആധിപരാശക്തിയായി പ്രേക്ഷകര്‍ കാണുന്നു. അത്രയേറെ റീച്ച് ആ കഥാപാത്രത്തിന് ലഭിച്ചു. അടുത്തിടെ കണ്ടപ്പോള്‍ സീരിയലിന്റെ നിര്‍മാതാവ് കാര്‍ത്തികേയന്‍ സര്‍ പറഞ്ഞു, 'ആ ദേവിയെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു' എന്ന്. വീണ്ടുമൊരു അവസരം ലഭിച്ചാല്‍ ഇനിയും ദേവിയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌  (6 minutes ago)

മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്നും ബാറുകളുടെ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ചയുണ്ടാകുമെന്നും എക്സൈസ്​ മന്ത്രി അഡ്വ. എം.ലിജു  (26 minutes ago)

മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരന്റെ ഹൃദയം ഇനി 48കാരനിൽ...  (36 minutes ago)

കർക്കടകരാശിയിൽ ജനിച്ച ജാതകർക്ക് ആറാം ഭാവാധിപനും ഒമ്പതാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ജന്മരാശിയിലേക്ക് പ്രവേശിക്കുന്നു.  (48 minutes ago)

ഇന്ത്യയുടെ മൂന്നാമത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ എൻ.എസ് രാജ സുബ്രഹ്മണിയും നാവിക സേനാ മേധാവിയായി അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും ചുമതലയേറ്റു  (58 minutes ago)

മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് ...  (1 hour ago)

ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും  (1 hour ago)

സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ യാംബുവിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ ഹൃദയാഘാതം മൂലം മദീനയിൽ നിര്യാതനായി....  (1 hour ago)

മാസപ്പടി കേസിലെ അന്വേഷണം തടയണമെന്ന സി.എം.ആർ.എൽ കമ്പനിയുടെ അപ്പീലിൽ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും നിർണായകം  (1 hour ago)

എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണം... സി.ബി.ഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യും  (2 hours ago)

രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ....  (2 hours ago)

കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് . ജൂൺ മൂന്ന് വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി  (2 hours ago)

യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ച് കടന്നയാൾ പോലീസ് പിടിയിൽ....  (2 hours ago)

മിൽമ പാലിന്റെ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ...  (3 hours ago)

സമ്മിശ്രമായ അനുഭവങ്ങൾക്കിടയിലും വ്യാഴത്തിന്റെ ഉച്ചബലം ഒരു വലിയ കാവലായി നിലകൊള്ളുകയും ജീവിതത്തിൽ പുതിയൊരു ശാന്തതയും...  (3 hours ago)

Malayali Vartha Recommends