Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പൂര്‍ണനഗ്നയായി അഭിനയിച്ചു,അതൊന്നും പ്രശ്‌നമായി തോന്നിയില്ല, എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരം...മനസ് തുറന്ന് കനി

25 DECEMBER 2017 04:36 PM IST
മലയാളി വാര്‍ത്ത

കനി കുസൃതി എന്ന പെണ്‍കുട്ടിയെ ആരും മറക്കില്ല.കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഹ്രസ്വ ചിത്രം ഏറെ വിവാദമുണ്ടാക്കി.അതില്‍ അഭിനയിച്ചതിന്റെ പേരില്‍ കനിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പലതരം എതിര്‍പ്പുകളും ഉണ്ടായി.

താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാണം കുണുങ്ങിയും മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് ജീവിച്ചതെന്ന് കനി പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. അച്ഛനും അമ്മയും ലിവിങ് ടുഗദര്‍ ജീവിതം നയിച്ചത് കൊണ്ടുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും കനി പറഞ്ഞു.

ഞാന്‍ ഒരാളുമായി (ആനന്ദ് ഗാന്ധി) പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. പലരും വിചാരിച്ചു ഞാന്‍ ജോലിയുടെ ഭാഗമായി പോയതാണെന്ന്. നാടും പച്ചപ്പും ഇഷ്ടപ്പെടുന്ന എനിക്ക് മുംബൈ പോലുള്ള നഗരത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. കുറച്ചുദിവസം മുംബൈയില്‍ താമസിച്ചു. ആ സമയത്ത് കുറച്ചു മോഡലിങ് ചെയ്യാന്‍ കഴിഞ്ഞു.

മോഡലിങിനേക്കാള്‍ ഇഷ്ടം അഭിനയത്തോടാണ്. ഇഷ്ടമുള്ള ആരെങ്കിലും വിളിച്ചാല്‍ അവര്‍ക്ക് വേണ്ടി മോഡലിങ് ചെയ്യുന്നുവെന്ന് മാത്രം. ഞാന്‍ മോഡലിങ് മേഖലയില്‍ കാര്യമായി ശ്രദ്ധ പുലര്‍ത്തുന്നില്ല.

മൈത്രേയന്‍ എന്നാണ് അച്ഛനെ വിളിക്കുന്നത്. അമ്മയെ ചേച്ചി എന്നും. എന്നോട് മാത്രമല്ല, എന്റെ എല്ലാ ബന്ധുക്കളോടും അച്ഛന്‍ പേര് വിളിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എല്ലാവരും ചോദിക്കുമായിരുന്നു നീ എന്തിനാ അച്ഛനെ പേര് വിളിക്കുന്നതെന്ന്.

ചെറുപ്പത്തില്‍ കമ്മലും മാലയുമൊന്നും ഞാന്‍ ഇടാറില്ല. നിനക്ക് എപ്പഴാണോ തോന്നുന്നത് അപ്പോള്‍ കാത് കുത്തിയാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ സ്‌കൂളിലെത്തിയാല്‍ ചോദിക്കും നീ പെന്തകോസ്താണോ എന്ന്. ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാവരെയും പോലെ ഞാനും ആയിരുന്നെങ്കില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരില്ലല്ലോ എന്ന് ചിന്തിക്കും.

അച്ഛനും അമ്മയും കല്ല്യാണം കഴിച്ചിട്ടില്ല. പക്ഷേ കുഞ്ഞുണ്ട്. ഇതിന്റെ പേരിലും നിരവധി ചോദ്യങ്ങള്‍ നേരിട്ടു. കുറേ ആയപ്പോള്‍ എനിക്ക് ഒന്നിനും ഉത്തരം പറയാന്‍ വയ്യാതായി. അമ്പലത്തില്‍ പോയി എന്റെ അച്ഛനെയും അമ്മയെയും എല്ലാവരുടെയും അച്ഛനമ്മയെ പോലെ ആക്കണേ എന്നു വരെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

പ്‌ലസ് വണ്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിക്കുകയായിരുന്നു. നാടക ക്ലാസില്‍ എല്ലാവരോടും നിങ്ങള്‍ ഏറ്റവും സന്തോഷിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചു. അപ്പോഴാണ് മനസ്സിലായത് എനിക്ക് അങ്ങനൊരു കാര്യമേ ഇല്ലെന്ന്. ഞാന്‍ കരഞ്ഞു. എല്ലാം ചെയ്തത് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ബോധിപ്പിക്കാനുമായിരുന്നു. ഇത്രയും സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാന്‍ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വിഷമം തോന്നി.

വളരെ നാണം കുണുങ്ങിയായിരുന്നു ഞാന്‍. ഞാന്‍ ഉടുപ്പുമാറുന്നത് ലൈറ്റ് ഓഫ് ചെയ്താണ്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി. അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത്, ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണനഗ്‌നയായി അഭിനയിച്ചു. എനിക്ക് അതൊന്നും ഒരു പ്രശ്‌നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരമെന്നും കനി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (44 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (54 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends