Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ... അതൊന്നും എന്നെ ബാധിക്കില്ല,മായാനദി സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് സംവിധായകന്‍ ആഷിഖ് അബു 

27 DECEMBER 2017 07:06 AM IST
മലയാളി വാര്‍ത്ത

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നതിനിടെ സിനിമയെക്കുറിച്ച് മനസു തുറന്ന് സംവിധായകന്‍. സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചാണ് ആഷിഖ് അബു പ്രതികരിച്ചത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് തുറന്ന് പറഞ്ഞത്.

സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ എന്നായിരുന്നു ആഷിഖിന്റെ മറുപടി. പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നതിനാല്‍ അതൊന്നും തന്നെ ബാധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കസബ സിനിമയെക്കുറിച്ച് പാര്‍വതി പറഞ്ഞത് സ്വതന്ത്രമായ നിലപാടുകളാണെന്നും കലാകാരന് സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചാണ് അവര്‍ സംസാരിച്ചതെന്നും ആഷിഖ് പറഞ്ഞു. അത് വ്യക്തിപരമായ ആക്ഷേപമല്ലെന്നും സംവിധായകന്‍ പറഞ്ഞു.

മായാനദി തീയറ്ററുകളില്‍ തകര്‍ത്തോടി കൊണ്ടിരിക്കുകയാണ്. മലയാളികളുടെ മനസിനെ കീഴടക്കാന്‍ ആഷിക്കിന് ഈ ചിത്രത്തിലൂടെ കഴിഞ്ഞു എന്ന് വേണം പറയാന്‍. അരമണിക്കൂറോ അതില്‍ താഴെയോ സമയം കൊണ്ട് ഒരു ഷോര്‍ട്ട് ഫിലിമായി പറഞ്ഞു തീരാവുന്ന കാര്യങ്ങളേ മായാനദിയില്‍ ഉള്ളൂ. ഞെട്ടിക്കുന്ന കഥാഗതികളോ വിജൃംഭിപ്പിക്കുന്ന സംഭവബഹുലതകളോ സിനിമാറ്റിക് ആയ മറ്റെന്തെങ്കിലും സംഗതികളോ ആ ചെറിയ സ്‌റ്റോറിലൈനില്‍ ഇല്ല. 

എന്നിട്ടും 136 മിനിറ്റില്‍ അതിനെ മലയാളത്തിലെ എക്കാലത്തെയും അവിസ്മരണീയമായ ഒരു സ്‌ക്രിപ്റ്റ് ആയി ഉരുവപ്പെടുത്തിയെടുത്ത ശ്യാം പുഷ്‌കരന്റെയും ദിലീഷ് നായരുടെയും എഴുത്തു വൈഭവം അവര്‍ണനീയം. സിനിമാറ്റിക് ആയതെല്ലാം ഊറ്റിക്കളഞ്ഞ് തീര്‍ത്തും റിയല്‍ ആയ സംഭവങ്ങളും സംഭാഷണങ്ങളും ക്യാരക്റ്ററുകളും ഒരിക്കല്‍ പോലും തെല്ലും മുഷിപ്പിക്കാത്ത പരിചരണ ഗതികളുമായി കുറ്റമൊന്നും പറയാനില്ലാത്ത ഈ മാന്ത്രികരചന മലയാളസിനിമയെ ബഹുദൂരം മുന്നോട്ടെടുത്തെറിയുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (23 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (7 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (12 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends