Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ടീച്ചറായി ജോലി ചെയ്യുന്ന ഒരു മകള്‍ക്കൊപ്പം അമ്മയും സ്ക്കൂളില്‍ പോയിരിക്കുമോ?.. !; മകൾക്കൊപ്പം ലൊക്കേഷനുകളിൽ പോകാത്തതിനുപിന്നിലെ രഹസ്യം വെളിപ്പെടുത്തി മേനക

27 DECEMBER 2017 04:27 PM IST
മലയാളി വാര്‍ത്ത

മേനക മലയാളസിനിമയില്‍ നായികയായി നിറഞ്ഞുനില്‍ക്കുന്ന കാലത്ത് മേനകയ്ക്കൊപ്പം അച്ഛനോ അമ്മയോ ആണ് ലൊക്കേഷനില്‍ വന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ മകള്‍ കീര്‍ത്തി തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി മാറി മേനക പക്ഷെ കീർത്തിക്കൊപ്പം സെറ്റിൽ പൊകാറൊന്നുമില്ല . മാത്രമല്ല ഇപ്പോള്‍ അമ്മമാര്‍ മക്കള്‍ക്കൊപ്പം ലോക്കേഷനുകളില്‍ പോകുന്നത് ബോറ് പരിപാടിയാണെന്നാണ് മേനകയുടെ പക്ഷം. അതിന് മേനകയ്ക്ക് തന്‍റേതായ അഭിപ്രായവുമുണ്ട്.

‘കീര്‍ത്തിയോടൊപ്പം ലൊക്കേഷനിലൊന്നും ഞാന്‍ പോകാറില്ല. ഭൈരവയുടെ സെറ്റിലും രജനിമുരുകന്‍റെ സെറ്റിലും റമോയുടെ സെറ്റിലും ഒരു തവണ വീതം പോയിട്ടുണ്ട്. അത്രമാത്രം.ഞാനും രേവതിയുമൊക്കെ കീര്‍ത്തിക്കൊപ്പം സിനിമാസെറ്റില്‍ നില്‍ക്കുന്നത് മോള്‍ക്കും ഇഷ്ടമല്ല. സിനിമക്കാര്‍ക്കും അത് ബുദ്ധിമുട്ടുണ്ടാക്കും. പിന്നെ, അതൊരു ബോറടിപ്പിക്കുന്ന പരിപാടിയുമാണ്.പലരും എന്നെ കാണുമ്പോള്‍ ചോദിക്കാറുണ്ട്. മോളുടെ കൂടെ പോകുന്നില്ലേ… മോള്‍ടെ കൂടെ പോകുന്നില്ലേയെന്ന്… ഞാന്‍ ചോദിക്കട്ടെ, ടീച്ചറായി ജോലി ചെയ്യുന്ന ഒരു മകള്‍ക്കൊപ്പം അമ്മയും സ്ക്കൂളില്‍ പോയിരിക്കുമോ?ഐ.ടി മേഖലയില്‍ എത്രയോ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നു? അവരുടെയെല്ലാം കൂടെ അമ്മമാരും ജോലി സ്ഥലത്തേയ്ക്ക് പോകുകയാണോ ചെയ്യുന്നത്? പണ്ടൊക്കെ ഷൂട്ടിംഗ് സെറ്റുകളില്‍ ഡ്രസ്സ് മാറ്റാന്‍ പോലും സൗകര്യമില്ലായിരുന്നു. അത്തരം സാഹചര്യങ്ങളില്‍ അമ്മമാര്‍ കൂടെയുണ്ടെങ്കില്‍ നല്ലതുതന്നെ. ഇന്നിപ്പോള്‍ കാരവനുണ്ട്, എല്ലാ സൗകര്യങ്ങളുമുണ്ട്.
പുതിയ സിനിമകളുടെ കഥ കേള്‍ക്കുന്നതും ക്യാരക്ടര്‍ അറിയുന്നതും സിനിമ തീരുമാനിക്കുന്നതും ഒക്കെ ഇപ്പോള്‍ മോള്‍ തന്നെയാണ്. ഒടുവിലാണ് ഞാനും സുരേഷ്ചേട്ടനുമൊക്കെ പുതിയ പ്രോജക്ടിനെക്കുറിച്ചറിയുന്നത്. എല്ലാം ഓക്കെയാണെന്നും ഞാനിത് അക്സപ്റ്റ് ചെയ്യുകയാണെന്നും മോള്‍ പറയും. അവളുടെ മാനേജര്‍ ഒരു ജഗദീഷാണ്. ഡേറ്റ്സും മറ്റ് കാര്യങ്ങളുമെല്ലാം നോക്കുന്നത്.’ മേനക പറഞ്ഞു.ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേനക ഈ കാര്യം പറഞ്ഞത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (44 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (54 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends