ആശാഭവനിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ജയസൂര്യയും കുടുംബവും
ആഘോഷവേളകളിലാണ് അശരണര്‍ക്കും, രോഗികള്‍ക്കും കൂടുതല്‍ ആശ്വാസമേകേണ്ടത്. സെലിബ്രിറ്റികള്‍ ആഘോഷങ്ങള്‍ക്കായി തങ്ങള്‍ക്കൊപ്പം ഒത്തുകൂടുന്നത് അവര്‍ക്ക് സന്തോഷവുമാണ്. നടന് ജയസൂര്യ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുന്ന വ്യക്തിയാണ്.
താരം ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് ഫോര്‍ട്ട് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആശാഭവനിലാണ്. ആശാഭവനിലെ അന്തേവാസികള്‍ക്കൊപ്പം ഏറെ സമയം ചെലവഴിച്ച അദ്ദേഹം അവരുടെ കുഞ്ഞുചോദ്യങ്ങള്ക്ക് സ്നേഹത്തോടെ മറുപടിയും നല്കി.ഭാര്യയും മകളും താരത്തിനൊപ്പമുണ്ടായിരുന്നു. ഗബ്രി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ജയസൂര്യയ്ക്കൊപ്പം ഒത്തുകൂടി.
https://www.facebook.com/Malayalivartha