Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഇങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല... ഒരുപാട് വേദനകള്‍ സഹിച്ചു, ഇപ്പോള്‍ എനിക്ക് സങ്കടം തോന്നുന്നുണ്ടെന്ന് സ്‌നേഹ

29 DECEMBER 2017 11:20 AM IST
മലയാളി വാര്‍ത്ത

എന്നും എപ്പോഴും പ്രിയ നടിയാണ് സ്‌നേഹ. തമിഴില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്തു. ശിവകാര്‍ത്തികേയന്‍ നായകനായ വേലെക്കാരന്‍ ആണ് സ്‌നേഹയുടെ ഏറ്റവും പുതിയ ചിത്രം. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് സ്‌നേഹ വീണ്ടുമൊരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പക്ഷേ വേലെക്കാരന്‍ സ്‌നേഹയ്ക്ക് നിരാശയാണ് നല്‍കിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌നേഹ തന്റെ നിരാശ പങ്കുവച്ചത്.

വേലൈക്കാരനില്‍ നല്ലൊരു സോഷ്യല്‍ മെസേജ് ഉണ്ട്. അതിനാലാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രമായി മാറുക അത്ര എളുപ്പമായിരുന്നില്ല. കഥാപാത്രത്തിനായി ഭാരം കുറയ്ക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. മൂന്നു മാസം കടുത്ത ഡയറ്റിങ്ങിലൂടെയും വ്യായാമത്തിലൂടെയും 7 കിലോയോളം കുറച്ചു. പ്രസവശേഷം ഭാരം കുറയ്ക്കുന്നത് പ്രയാസമുളള കാര്യമാണ്. എന്നിട്ടും ആ സിനിമയ്ക്കുവേണ്ടി ഞാന്‍ അത് ചെയ്തു.

ഇത്രയൊക്കെ കഠിനമായി അധ്വാനിച്ചിട്ടും ചിത്രത്തില്‍ എന്റെ കഥാപാത്രത്തെ വേണ്ടത്ര രീതിയില്‍ കാണിച്ചില്ല. 18 ദിവസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. സിനിമയില്‍ 15 മിനിറ്റെങ്കിലും എന്റെ കഥാപാത്രം ഉണ്ടാവുമെന്ന് കരുതി. എന്നാല്‍ തിയേറ്ററിലെത്തിയപ്പോള്‍ സ്‌ക്രീനില്‍ ഞാനുണ്ടായിരുന്നത് വെറും 5 മിനിറ്റ് മാത്രം. ഞാന്‍ തടി കുറച്ചുവെന്നു ആരാധകര്‍ക്ക് മനസ്സിലാക്കാന്‍ പോലും സാധിച്ചില്ല. ഈ സിനിമയ്ക്കുവേണ്ടി ഒരുപാട് വേദനകള്‍ സഹിച്ചിട്ടുണ്ട്, ഞാന്‍ തീര്‍ത്തും നിരാശയാണ്.

മൂന്നു ദിവസത്തെ എന്റെ ഷൂട്ടിലെ രംഗങ്ങള്‍ മാത്രമാണ് സിനിമയില്‍ ഉണ്ടായിരുന്നത്. മറ്റുളള ഭാഗങ്ങളെല്ലാം അവസാനം കട്ട് ചെയ്ത് മാറ്റുകയായിരുന്നു. ഇടവേള ഇല്ലാതെ തുടര്‍ച്ചയായാണ് ഷൂട്ട് ഉണ്ടായിരുന്നത്. ഇടയ്ക്കിടയ്ക്ക് എന്റെ കോസ്റ്റ്യൂംസ് മാറ്റിക്കൊണ്ടിരുന്നു. തുടര്‍ച്ചയായുളള ഷൂട്ടില്‍ ഞാന്‍ ക്ഷിണിച്ചിരുന്നു. സിനിമയില്‍ ഒരു വീട്ടില്‍ എന്നെ പൂട്ടിയിടുന്ന രംഗമുണ്ട്. ഒരാഴ്ചയോളം എടുത്താണ് അത് ചിത്രീകരിച്ചത്. സിനിമയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് എന്റേതെന്നാണ് പറഞ്ഞത്. പക്ഷേ എന്നെ സഹതാരമാക്കി മാറ്റി. 

സിനിമയില്‍നിന്നും എല്ലാ കാലത്തും ഇത്തരത്തിലുളള കഥാപാത്രങ്ങളുടെ ഓഫര്‍ വന്നിട്ടുണ്ട്. ആര്‍ക്കു വേണമെങ്കിലും ചെയ്യാവുന്ന ഒരു റോള്‍ ചെയ്യാന്‍ ആഗ്രഹമില്ല. സ്‌നേഹ ചെയ്താല്‍ അത് നന്നായിരിക്കും എന്നു സംവിധായകര്‍ ചിന്തിക്കുന്ന റോളുകള്‍ ചെയ്യാനാണ് താല്‍പര്യം. സിനിമയിലേക്കുളള മടങ്ങിവരവ് സിനിമയില്‍ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമാക്കി മാറ്റുന്നത് ഒരു നടിയും സഹിക്കുമെന്ന് തോന്നുന്നില്ല. മനസ്സിനെ വേദനിപ്പിക്കുന്നതാണത് സ്‌നേഹ പറഞ്ഞു.







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (44 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (54 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends