Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും


എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണം... സി.ബി.ഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യും


കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് . ജൂൺ മൂന്ന് വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി


ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....

ആട് 3 ഫാൻ മെയ്ഡ് പോസ്റ്റർ ക്ലിക്കായി... വരുന്നു ആടിന്റെ മൂന്നാം ഭാഗം

29 DECEMBER 2017 02:40 PM IST
മലയാളി വാര്‍ത്ത

തീയേറ്ററുകളിൽ നിറഞ്ഞേടുന്ന ആട് രണ്ടിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് അണിയറ പ്രവർത്തകർ ആലോചന തുടങ്ങി. ഒന്നാം ഭാഗം സമ്പൂർണ പരാജയമായിരുന്നു. രണ്ടാം ഭാഗം വൻ വിജയമായതോടെയാണ് മൂന്നാം ഭാഗത്തെ കുറിച്ചുള്ള ആലോചനകൾ സജീവമായത്.  ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ വിജയ് ബാബുവാണ് ചിത്രത്തിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞത്. ആട് ഒന്നിന്റെ പരാജയം തങ്ങൾ തിരിച്ചറിഞ്ഞതായി അദ്ദേഹം പറയുന്നു.

ആട് തീർത്തും ഒരു പരീക്ഷണമായിരുന്നു. പരീക്ഷണ ചിത്രങ്ങൾക്ക് സംഭവിക്കുന്ന പരാജയമാണ് ആടിനും ഉണ്ടായത്. ആദ്യഭാഗം റിലീസായതോടെ പരാജയം തിരിച്ചറിഞ്ഞു. അങ്ങനെ ചിത്രം എഡിറ്റ് ചെയ്തു. എഡിറ്റിഗ്ഗിനു ശേഷം സെൻസർ ചെയ്തു. അപ്പോൾ റിലീസ് കഴിഞ്ഞ് അഞ്ച് ദിവസമായിരുന്നു. അതോടെ ചിത്രം തീയേറ്ററുകളിൽ നിന്ന് പിൻവാങ്ങി തുടങ്ങിയിരുന്നു. റ്റി വിയിൽ പ്രേക്ഷകർ കണ്ടത് റീമേക്ക് ചെയ്ത ചിത്രമാണ്. അതുകൊണ്ടാണ് സിനിമക്ക് ഇത്രയേറെ ആരാധകരുണ്ടായത്.

രണ്ടാം ഭാഗത്തിൽ ഒന്നാം ഭാഗത്തിന്റെ ന്യൂനതകളൊക്കെ മനസിലാക്കി. ഒന്നാം ഭാഗത്തിന്റെ പാളിച്ചകൾ മനസിലാക്കിയപ്പോഴാണ് രണ്ടാം ഭാഗം ഇത്രയേറെ വിജയിച്ചത്. ഇനി മൂന്നാം ഭാഗം ഇറക്കിയാലും വിജയിക്കാനാണ് സാധ്യതയെന്ന് വിജയ് ബാബു പറഞ്ഞു. ഒരു ജയസൂര്യ ചിത്രം ഇത്രയേറെ വിജയമാകുന്നത് ഇതാദ്യമാണ്. ജയസൂര്യക്ക് അദ്ദേഹത്തിന്റെതായ പ്രേക്ഷക സമൂഹമുണ്ട്. അവർ ആടിനെ വരവേറ്റത് കൈയടികളോടെയാണ്. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഒപ്പമാണ് ചിത്രം റിലീസിനെത്തിയത്. എന്നാൽ ഒപ്പമുള്ള ചിത്രങ്ങളെക്കാൾ കംഫർട്ടബിളായ വിജയം ആടിന് ലഭിച്ചു. ജയസൂര്യയുടെ കോസ്റ്റ്യൂം പോലും ജനശ്രദ്ധ ആകർഷിച്ചു. അത് മാതൃകയായി തീരുകയും ചെയ്തു.

നിർദോഷമായ തമാശകളാണ് ചിത്രത്തെ വൻ വിജയമാക്കി തീർത്തത്. സിനിമ വിജയിക്കാൻ വലിയ കഥയും ബജറ്റുമൊക്കെ വേണമെന്നത് വെറും അതിശയോക്തി മാത്രമായി മാറി. സിനിമ ഹിറ്റാകണമെങ്കിൽ വലിയ താരങ്ങൾ വേണമെന്നതും തമാശയായി മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരന്റെ ഹൃദയം ഇനി 48കാരനിൽ...  (7 minutes ago)

കർക്കടകരാശിയിൽ ജനിച്ച ജാതകർക്ക് ആറാം ഭാവാധിപനും ഒമ്പതാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ജന്മരാശിയിലേക്ക് പ്രവേശിക്കുന്നു.  (19 minutes ago)

ഇന്ത്യയുടെ മൂന്നാമത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ എൻ.എസ് രാജ സുബ്രഹ്മണിയും നാവിക സേനാ മേധാവിയായി അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും ചുമതലയേറ്റു  (29 minutes ago)

മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് ...  (45 minutes ago)

ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും  (53 minutes ago)

സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ യാംബുവിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ ഹൃദയാഘാതം മൂലം മദീനയിൽ നിര്യാതനായി....  (1 hour ago)

മാസപ്പടി കേസിലെ അന്വേഷണം തടയണമെന്ന സി.എം.ആർ.എൽ കമ്പനിയുടെ അപ്പീലിൽ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും നിർണായകം  (1 hour ago)

എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണം... സി.ബി.ഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യും  (1 hour ago)

രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ....  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് . ജൂൺ മൂന്ന് വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി  (1 hour ago)

യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ച് കടന്നയാൾ പോലീസ് പിടിയിൽ....  (2 hours ago)

മിൽമ പാലിന്റെ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ...  (2 hours ago)

സമ്മിശ്രമായ അനുഭവങ്ങൾക്കിടയിലും വ്യാഴത്തിന്റെ ഉച്ചബലം ഒരു വലിയ കാവലായി നിലകൊള്ളുകയും ജീവിതത്തിൽ പുതിയൊരു ശാന്തതയും...  (2 hours ago)

വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു...  (3 hours ago)

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....  (3 hours ago)

Malayali Vartha Recommends