ഏറെ വിവാദമായ കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജാണ് അബ്രഹാമിന്റെ സന്തതികള്‍ നിര്‍മിക്കുന്നത്
പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ എ പൊലീസ് സ്റ്റോറി എന്ന ചിത്രത്തിന്റെ പൂജയോടെ മമ്മൂട്ടിയുടെ പുതുവര്‍ഷം തുടങ്ങി. സംവിധാന സഹായിയായി 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഷാജി പാടൂരാണ് സംവിധായകന്. ഏറെ വിവാദമായ കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജാണ് അബ്രഹാമിന്റെ സന്തതികളും നിര്‍മിക്കുന്നത്. ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന് ഹനീഫ് അദേനിയാണ് തിരക്കഥ രചിക്കുന്നത്. കനിഹയാണ് മമ്മൂട്ടിയുടെ നായിക. പഴശിരാജ, ദ്രോണ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കനിഹ മമ്മൂട്ടിയുടെ നായികയാകുന്നു എന്ന പ്രത്യേകതയുണ്ട്. കൊച്ചി കലൂര്‍ ഐ.എം.എ ഹൗസില്‍ രാവിലെ 10നായിരുന്നു പൂജ. സംവിധായകരായ സിബിമലയില്‍, ലാല്‍ , ജോഷി, വൈശാഖ്, നിര്‍മാതാവ് ജോബി ജോര്‍ജ് തുടങ്ങി നിരവധി പേര് പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം മലയാളസിനിമ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയതെന്നും ഇക്കൊല്ലം അതെല്ലാം മറികടന്ന് പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കട്ടെ എന്ന് മമ്മൂട്ടി പറഞ്ഞു. പണ്ട് മിക്കറാവും ന്യൂഇയര്‍ ആഘോഷം ഐ.വി ശശിയുടെ സിനിമകളുടെ സെറ്റിലാണ് നടന്നിട്ടുള്ളതെന്നും മമ്മൂട്ടി ഓര്‍മിച്ചു. മലയാളത്തിലെ പ്രഗല്ഭരായ സംവിധായകരെല്ലാം അസോസിയേറ്റായി സഹകരിപ്പിക്കുന്ന ഷാജി പാടൂരാണ് അബ്രഹാമിന്റെ സന്തതികള്‍ ഒരുക്കുന്നത്. പലതവണ ഷാജിയോട് ചോദിച്ചിട്ടുണ്ട് എന്തേ സിനിമ ചെയ്യാത്തതെന്ന്, കഥ കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി. നിനക്ക് മാത്രമെന്തേ കഥകിട്ടാത്തത്. പലരും നിന്റെ ധൈര്യത്തിലാണല്ലോ സിനിമ ചെയ്യുന്നത്. അതുകൊണ്ട് കഥയുണ്ടാക്കാന്‍ പറഞ്ഞു. ജോഷിയെ പോലുള്ള സംവിധായകര്‍ ഷാജിയെ മാത്രമേ അസോസിയേറ്റായി പലപ്പോഴും വച്ചിട്ടുള്ളൂ എന്നും മമ്മൂട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha