Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

തമിഴ് ചിത്രം പേരന്‍പ്, സ്ട്രീറ്റ് ലൈറ്റ്, അങ്കിള്‍, പരോള്‍ എന്നിവ റിലീസിന് തയ്യാറായി

01 JANUARY 2018 12:48 PM IST
മലയാളി വാര്‍ത്ത

ഒന്നരപ്പതിറ്റാണ്ടിലധികമായി വര്‍ഷത്തില്‍ നാലോ, അഞ്ചോ സിനിമകളില്‍ അഭിനയിച്ചിരുന്ന മമ്മൂട്ടിക്ക് ഇത്തവണ എട്ടോളം ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ നാല് സിനിമകള്‍ ഇക്കൊല്ലമേ തിയേറ്ററുകളിലെത്തൂ. അതാണ് എണ്ണം കൂടാന്‍ കാരണം. തമിഴ് ചിത്രം പേരന്‍പ് രണ്ട് ഷെഡ്യൂളിലായി തീര്‍ത്തതാണ്. ദേശീയ അവാര്‍ഡ് നേടിയ തങ്കമീനുകള്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ സംവിധായകന്‍ റാമാണ് പേരന്‍പ് ഒരുക്കുന്നത്. അഞ്ജലിയാണ് നായിക. സുരാജ് വെഞ്ഞാറമൂട് ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൊടൈയ്ക്കാലിലും പരിസരപ്രദേശങ്ങളിലും പൂര്‍ത്തിയായ പേരന്‍പ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ചെയ്ത തമിഴ് ചിത്രമാണ്. 

സംവിധായകനും നടനുമായ ജോയ്മാത്യു തിരക്കഥയും നിര്‍മാണവും നിര്‍വഹിക്കുന്ന അങ്കിള്‍ നവാഗതനായ ഗിരീഷ് ദാമോദരന്‍ സംവിധാനം ചെയ്യുന്നു. കൃഷ്ണകുമാര്‍ മേനോന്‍ എന്നയാളും അയാളുടെ സുഹൃത്തിന്റെ മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഊട്ടിയിലും കല്‍പ്പറ്റയിലുമായി പൂര്‍ത്തിയായ ചിത്രം ഈ വര്‍ഷമാദ്യം റിലീസാകും. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള നിരവധി പരസ്യങ്ങള്‍ മമ്മൂട്ടിയ വെച്ച് ചെയ്ത ശരത് സാന്ദിത്ത് ആദ്യമായി ചെയ്യുന്ന ഫീച്ചര്‍ഫിലിമാണ് പരോള്‍. ബാംഗ്ലൂരിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായ ചിത്രം താമസിക്കാതെ തിയേറ്ററുകളിലെത്തും. 



വിശ്വരൂപം രണ്ട് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ശ്യാംദത്ത് സൈനുദ്ദീന്‍ സംവിധായകന്റെ കുപ്പായമണിയുന്ന സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. പ്ലേഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചിയിലും പൊള്ളാച്ചിയിലും ചെന്നൈയിലും പൂര്‍ത്തിയാക്കിയ സിനിമയില്‍ മമ്മൂട്ടി സി.ഐ ജയിംസ് എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൗബിന്‍ സാഹിര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രൈംത്രില്ലറായതിനാല്‍ അരാധകരടക്കം വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. ഇവയ്ക്ക് പുറമേ അബ്രഹാമിന്റെ സന്തതികള്‍ ഉള്‍പ്പെടെ നാലോളം സിനിമകള്‍ ഇക്കൊല്ലം പൂര്‍ത്തിയാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (44 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (54 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends