അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മനം കവർന്ന നായകൻ വീണ്ടും വരുന്നു ;സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിന്റെ പ്രോമോ സോഷ്യൽ മീഡിയയിൽ വൈറൽ
അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മനം കവർന്ന നടൻ ആന്റണി വർഗീസിന്റെ രണ്ടാമത്തെ ചിത്രം വരുന്നു. ബി. ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് "സ്വാതന്ത്ര്യം അർധരാത്രിയിൽ". ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുൻ അസോസിയേറ്റായ ടിനു പാപ്പച്ചനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ ചിത്രത്തിന്റെ സഹ നിർമാതാക്കളാണ്.
പുതുമുഖ താരം ദിലീപ് കുര്യൻ ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ഫിനാൻസിങ് കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ഒരു യുവാവായാണ് ആന്റണി എത്തുന്നത്. ഒരു രാത്രിയിൽ സംഭവിക്കുന്ന ചില സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം.വിനയകനും ചെമ്പൻ വിനോദ് ജോസും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha