പാര്‍വതിയുടെ സിനിമയ്ക്ക് പിന്തുണയുമായി ജൂഡ് ആന്റണി രംഗത്ത് ; സിനിമാമേഖലയിൽ കോളിളക്കം സൃഷ്ട്ടിച്ച കസബ വിവാദങ്ങൾക്കൊടുവിൽ സിനിമയെ പിന്തുണക്കുന്ന ജൂഡ് ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
പൃഥ്വീരാജ്-പാര്‍വതി താരജോഡികളുടെ ഏറ്റവും പുതിയ ചിത്രമായ മൈ സ്റ്റോറിക്ക് പിന്തുണയുമായി സംവിധായകന് ജൂഡ് ആന്റണി ജോസഫ് രംഗത്ത്. വ്യക്തിപരമായ ഇഷ്ടക്കേടിന്റെ പേരില്‍ സിനിമയുടെ പാട്ടിന് ഡിസ്ലൈക്ക് അടിക്കുന്നത് കാടത്തമാണെന്ന് ജൂഡ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. സിനിമയെ പിന്തുണയ്ക്കുന്നതായും ജൂഡ് വ്യക്തമാക്കി.
" ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തം. #സപ്പോര്‍ട്ട് സിനിമ" ഇതാണ് ജൂഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അതേസമയം, നടിക്കെതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് ജൂഡ് മൗനം പാലിക്കുകയാണ്.
മമ്മൂട്ടി ചിത്രം കസബയ്ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍വതിക്കെതിരായ പ്രതികാരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പലതരത്തില്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം പാര്‍വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇതിന് ഡിസ് ലൈക്ക് അടിച്ചാണ് ചിലര്‍ പാര്‍വതിയോടുള്ള രോഷം തീര്‍ത്തിരിക്കുന്നത്. നാലായിരം ലൈക്ക് മാത്രം നേടിയ വീഡിയോ 47,000 ത്തോളം ആളുകളാണ് ഡിസ്ലൈക്ക് ചെയ്തിരിക്കുന്നത്. ഇതിനെതിരെയാണ് ജൂഡ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha