ഡിസ്ലൈക്ക് ആക്രമണത്തിൽ പ്രതികരണവുമായി സംവിധായിക റോഷ്നി ദിനകര്‍ രംഗത്ത്
റോഷ്നി ദിനകര്‍ എന്ന പേര് മലയാളികള്‍ക്ക് എത്രമാത്രം പരിചിതമാണെന്ന കാര്യത്തില്‍ സംശയമുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള പുരസ്കാരം നേടിയ മലയാളി എന്നതിനേക്കാള്‍ മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായിക എന്ന് പരിചയപ്പെടുത്തിയാലാകും അവരെ മനസിലാക്കാന്‍ എളുപ്പം. പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന റോഷ്നിയുടെ ആദ്യചിത്രം റിലീസിന് മുമ്പേ ചര്‍ച്ചയായിക്കഴിഞ്ഞു.
എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്. അതിനായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ല. ഡിസ്ലൈക്കുകളെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. അതേക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, ഇതാണോ മലയാളികളുടെ സംസ്കാരം എന്നോര്‍ത്ത് ദു:ഖം തോന്നുന്നുണ്ട് വികാരഭരിതയായാണ് റോഷ്നി ദിനകര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കസബ വിവാദത്തില്‍ പാര്‍വതിയ്ക്ക് നേരെ ആരംഭിച്ച സൈബര്‍ ആക്രമണം ഇനിയും പുറത്തിറങ്ങാത്ത ഈ ചിത്രത്തിനു നേരെയും തുടരുകയാണ്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പതുങ്ങി പതുങ്ങി വന്ന്. എന്ന ഗാനത്തിന് നേരെ കടുത്ത ഡിസ്ലൈക്ക് ആക്രമണമാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തലത്തില്‍ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിലാണ് റോഷ്നി മനസ്തുറന്നത് .
https://www.facebook.com/Malayalivartha