കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലത്തിലൊരുക്കിയ ഈടയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
ഷെയ്ൻ നിഗം, തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം നിമിഷാ സജയൻ എന്നിവർ നായകനും നായികയുമാകുന്ന ഈടയുടെ ട്രെയിലറെത്തി. കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലമാണ് ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി അഞ്ചിന് തീയേറ്ററുകളിൽ എത്തും. പ്രശസ്ത ചിത്രസംയോജകൻ ബി. അജിത്ത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈട എൽ.ജെ. ഫിലിംസാണ് പ്രദർശനത്തിനെത്തിക്കുന്നത്.
കളക്ടീവ് ഫേസ് വൺ അവതരിപ്പിക്കുന്ന ഡെൽറ്റ സ്റ്റുഡിയോയുടെ ബാനറിൽ ഷർമ്മിള രാജയാണ് ഈട നിർമ്മിക്കുന്നത്. സുകുമാർ തെക്കേപ്പാട്ട്, ടി.ആർ. എസ്. മുത്തുകുമാർ, ഇ.കെ. അയ്യപ്പൻ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ. രാജീവ് രവിയുടെ അസോസിയേറ്റായിരുന്ന പപ്പുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha