Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

മമ്മുട്ടി കാരണമായി...വിപ്ലവ നടിമാരുടെ കൂട്ടായ്മയ്ക്ക് അകാല ചരമം; സംഘടനയിൽ നിന്ന് മഞ്ജു പരസ്യമായി പിന്മാറും

04 JANUARY 2018 02:19 PM IST
മലയാളി വാര്‍ത്ത

സിനിമാക്കാരുടെ വനിതാ കൂട്ടായ്മയ്ക്ക് അകാല ചരമം. മഞ്ജു വാര്യരുടെ ഗ്ലാമറിൽ ആരംഭിച്ച സംഘടന ഇപ്പോൾ മഞ്ജു വാര്യരെ അവരുടെ ചർച്ചകളിലൊന്നും പങ്കെടുപ്പിക്കാറില്ല. മഞ്ജുവിന്റെ സാന്നിധ്യമായിരുന്നു സംഘടനയുടെ നട്ടെല്ല്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മഞ്ജു സംഘടനയിൽ നിന്നും പരസ്യമായി പിൻമാറും.

മഞ്ജുവിനെതിരെ സംഘടനയിൽ തന്നെയുള്ള ചിലർ രംഗത്തെത്തി കഴിഞ്ഞു. മഞ്ജു ആരെയും പിണക്കാതെ സ്വന്തം കാര്യം നോക്കുന്നു എന്ന ആരോപണമാണ് സഹപ്രവർത്തകർ ഉന്നയിക്കുന്നത്. കസബ വിവാദത്തിൽ മമ്മുട്ടിക്കെതിരായി നിലപാട് എടുക്കാൻ മഞ്ജു തയ്യാറായിരുന്നില്ല. തനിക്ക് സിനിമയിൽ നിന്നും സ്ത്രീവിരുദ്ധ നിലപാടൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നാണ് മഞ്ജു പറയുന്നത്.

പാർവതിയുടെ വിമർശനങ്ങളെ മഞ്ജു പരോക്ഷമായി തള്ളുകയായിരുന്നു. കസബ വിവാദങ്ങളിൽ ഇടപെടാൻ മഞ്ജു തയാറായിരുന്നില്ല. താൻ മാവിലായിക്കാരിയാണെന്ന മട്ടിലായിരുന്നു താരത്തിന്റെ പ്രതികരണം. സംഘടനയുമായി സഹകരിച്ചാൽ തനിക്ക് സിനിമയിൽ അവസരം കുറയുമോ എന്ന സംശയവും മഞ്ജുവിനുണ്ട്. ഏതായാലും വിവാദങ്ങളിൽ ഉൾപ്പെട്ട് സിനിമയിലെ അവസരം കുറയ്ക്കാൻ താരം തയ്യാറല്ല.

മമ്മുട്ടിക്കെതിരായി ഒരു ഇംഗ്ലീഷ് വെബ് സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനം സംഘടനയുടെ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തതിനെതിരെ മഞ്ജു രംഗത്തെത്തിയിന്നു. നടിയുമായി ആലോചിക്കാതെയായിരുന്നു ലേഖനം ഷെയർ ചെയ്തത്. അത് തെറ്റായി പോയെന്ന് പറഞ്ഞപ്പോൾ മഞ്ജുവിനെതിരെ വനിതാ സംഘടന തിരിഞ്ഞു. മഞ്ജുവിന് സിനിമാ മോഹം തലയ്ക്ക് പിടിച്ചതാണെന്നും ആരോപണം ഉയർന്നു.

എന്നാൽ അത്തരമൊരു നിലപാടല്ല മഞ്ജു സ്വീകരിക്കുന്നത്. മമ്മൂട്ടിയെ പോലൊരു നടനെതിരെ ഇത്തരമൊരു ലേഖനം ഷെയർ ചെയ്തത് ശരിയായില്ലെന്ന അഭിപ്രായമുള്ള പലരും സംഘടനയിലുണ്ട്. മഞ്ജുവുമായി അഭിപ്രായ സമന്വയം ഉള്ളവർ സംഘടന വിടാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ സംഘടന അകാല ചരമമടയും.

ഷെയർ ചെയ്ത ലേഖനം പിൻവലിക്കാനുള്ള കാരണവും എതിർപ്പാണെന്ന് പറയപ്പെടുന്നു. മഞ്ജുവും സംഘവും എന്ത് നിലപാട് എടുത്താലും താൻ പിൻമാറില്ലെന്നാണ് നടിയുടെ നിലപാട്. അവർ വിപ്ലവവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. സൂപ്പർ താരങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കിയാൽ പുതിയ ആളുകളുടെ ചിത്രങ്ങൾ ലഭിക്കുമെന്ന് വിപ്ലവ താരങ്ങൾക്ക് ഉറപ്പുണ്ട്. റിമയും പാർവതിയും ചേർന്ന് സംഘടനയെ ഹൈജാക്ക് ചെയ്തെന്ന ആക്ഷേപവും മഞ്ജുവിനുണ്ട്.

അതേ സമയം മഞ്ജു അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് സംഘടനയുണ്ടാക്കിയതെന്ന ആക്ഷേപവും സംഘടനയിൽ ചിലർക്കുണ്ട്. ദിലീപ് വിഷയം കത്തി നിന്ന സമയത്താണ് സംഘടന രൂപീകരിക്കപ്പെട്ടത്. അതിൽ മഞ്ജുവിന് ചില താത്പര്യങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ ആരോപിക്കുന്നു. അതെന്തായാലും ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട പരാതിയിൽ ഇത്രവേഗം നടപടിയുണ്ടായത് സംഘടനയുടെ സമ്മർദ്ദം കാരണമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്കൂൾ കലോൽസവം  (3 minutes ago)

രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക...  (23 minutes ago)

കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും  (28 minutes ago)

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (57 minutes ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (1 hour ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (1 hour ago)

ഇന്ന് പ്രാദേശിക അവധി....  (1 hour ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (1 hour ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (2 hours ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (2 hours ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (2 hours ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (10 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (10 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (10 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (10 hours ago)

Malayali Vartha Recommends