അജോയ് വര്‍മ്മയുടെ ആദ്യ മലയാളചിത്രത്തിൽ നായകനായി മോഹൻലാൽ ; ചിത്രീകരണം ആരംഭിക്കാനൊരുങ്ങുന്ന ചിത്രത്തിൽ അണിനിരക്കുന്നത് വൻതാരനിര
ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തില്‍ മോഹൻലാൽ . മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കും. ചിത്രത്തിനായി മോഹന്‍ലാല്‍ 30 ദിവസം മാറ്റി വച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനുവരി ഒൻപതിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.
മുംബൈ, സതര, മംഗോളിയ, തായ്ലാന്ഡ് എന്നിവിടങ്ങളില്‍ ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന ചിത്രം മെയ് 4 ന് റിലീസ് ചെയ്യാന്‍ ആണ് പദ്ധതി.ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സാജു തോമസായിരിക്കും പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസം മിബു ജോസ് നെറ്റിക്കാടനുമായിരിക്കും.
https://www.facebook.com/Malayalivartha