Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

നൂറ് ശതമാനവും നമ്മുടെ കഠിനാധ്വാനത്തിന് മൂല്യം കല്‍പ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി ; അദ്ദേഹം അത് ചെയ്യില്ല ; ഡിസ്‌ലൈക്ക് ക്യാമ്പയിൻ വിവാദത്തിൽ പ്രതികരണവുമായി മൈ സ്റ്റോറിയുടെ സംവിധായിക രോഷ്‌നി ദിനകര്‍ രംഗത്ത്

05 JANUARY 2018 03:19 PM IST
മലയാളി വാര്‍ത്ത

പാർവതിയോടുള്ള വിധ്വേഷം റോഷ്‌നി ദിനകറിന്റെ ചിത്രമായ മൈ സ്റ്റോറിക്ക് ദോഷമായി ബാധിക്കുകയാണ്. എന്നാൽ മമ്മൂട്ടിയോ അദ്ദേഹത്തിന്റെ ആരാധകരോ പൃഥ്വിരാജ് പാര്‍വതി ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്ന് മൈ സ്റ്റോറിയുടെ സംവിധായിക രോഷ്‌നി ദിനകര്‍.

കാരണം ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ജെന്റില്‍മാനായ ആളാണ് മമ്മൂട്ടി. അദ്ദേഹത്തെ പ്രതിനിധീകരിക്കുന്നവരാണ് ഫാന്‍സ്. അതുകൊണ്ടുതന്നെ അവരും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. മമ്മൂട്ടി നൂറ് ശതമാനവും നമ്മുടെ കഠിനാധ്വാനത്തിന് മൂല്യം കല്‍പ്പിക്കുന്ന വ്യക്തിയാണ്. കാരണം ഒരു സിനിമ എടുക്കാന്‍ എത്രത്തോളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് മമ്മൂട്ടിയെ പോലുള്ള ഒരാള്‍ക്ക് നന്നായി അറിയാം.
ഞാന്‍ സിനിമയെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത്. എപ്പോഴും അദ്ദേഹം സിനിമ എവിടെ വരെയായി എന്നൊക്കെ വിളിച്ച് അന്വേഷിക്കുമായിരുന്നു. എന്നാല്‍ പാര്‍വതിക്കെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്നവരാണ് ഇതിനു പിറകിലെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സിനിമയെ തകര്‍ക്കാനുള്ള നീക്കത്തിലെ ഗൂഢാലോചന എന്താണെന്ന് വ്യക്തമല്ല. പക്ഷെ ഒരു സ്ത്രീ അവര്‍ എങ്ങനെയോ ആകട്ടെ, ഇത്തരത്തില്‍ പാര്‍വതിയെ പോലുള്ളവരുടെ നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങളെ ഒരു സ്ത്രീ എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അവര്‍ പറയുന്നു. രോഷ്‌നി സംവിധാനം ചെയ്യുന്ന മൈസ്റ്റോറിയുടെ ആദ്യം ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തതോടെ തുടങ്ങിയ സോഷ്യല്‍ മീഡിയ ആക്രമണം ചിത്രത്തിനെതിരായി തിരിഞ്ഞതോടെയാണ് പ്രതികരണവുമായി സംവിധായിക എത്തിയത്. ചിത്രത്തിലെ ഗാനത്തിനെതിരെ ഡിസ് ലൈക്ക് കാംപയിന്‍ വൈറലായിരുന്നു.
ഇത് പാര്‍വതിയുടെയോ പ്രിഥ്വിരാജിന്റെയോ മാത്രം സിനിമയല്ല. നിരവധി പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ. കേവലം ഒരു വ്യക്തിയോടുള്ള വെറുപ്പുമൂലം നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഇതിന് പിറകില്‍ പ്രവര്‍ത്തിവരുടെ പ്രയത്‌നം കൂടിയാണ്. ഈ പ്രയത്‌നത്തെ കാണാന്‍ കഴിയുന്നില്ല എന്നത് വളരെ സങ്കടകരമായ കാര്യമാണ്. അത്തരക്കാരോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. പതിനഞ്ച് വര്‍ഷമായി സിനിമ രംഗത്തുണ്ട്. നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് ഒരു സിനിമ സംവിധാനം ചെയ്തത്. അതിനെ ഇത്തരത്തില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. മലയാളികള്‍ക്കിടയിലെ ഒരു മോശമായ പ്രവണതയാണ് ഈ വെറുപ്പിന് പിറകിലെന്ന് കരുതുന്നു.
ഗാനം റിലീസായപ്പോള്‍ ഉണ്ടായ പ്രതികരണം വളരെ ദുഖകരമാണ്. പക്ഷെ ഇതൊന്നും സിനിമയെ ബാധിക്കുമെന്ന് കരുതുന്നില്ല. ഇത് മനോഹരമായ പ്രണയകഥയാണ് . തീര്‍ച്ചയായും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടും. അതുകൊണ്ടു തന്നെ സിനിമയുടെ വിജയത്തെ പറ്റിയൊന്നും ആശങ്കയില്ല. സിനിമ നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ സ്വീകരിക്കും. മൈ സ്റ്റോറിയുടെ കാര്യത്തില്‍ ആ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (18 minutes ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (1 hour ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (2 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (2 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (3 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (5 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (5 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (7 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (7 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (7 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (7 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (9 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (9 hours ago)

Malayali Vartha Recommends