തമിഴ് പ്രേക്ഷകരെ നിരാശയിലാഴ്ത്തി നിവിന്‍ പൊളിയുടെ പുതിയ തീരുമാനം
നേരം എന്ന നിവിന്‍പൊളി ചിത്രം മൊഴിമാറ്റി തമിഴിലെത്തിയപ്പോള്‍ സാമാന്യവിജയം നേടിയിരുന്നു. എന്നാല്‍ പ്രേമം എന്ന നിവിന്‍പൊളി ചിത്രം മൊഴിമാറ്റമില്ലാതെയായിരുന്നു തമിഴ് നാട്ടില്‍ 200ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു പുത്തന്‍ വിജയ ചരിത്രം രചിച്ചത് .
പ്രേമം തമിഴ് യുവതയുടെ ലഹരിയായ് മാറിയപ്പോള്‍ നിവിന്‍ പൊളിയുടെ പേരില്‍ തമിഴ് നാട്ടിന്റെ മുക്കിലും മൂലയിലും ഫാന്‍സ് അസോസിയേഷന് തളിര്‍ത്തിരുന്നു .സമീപ കാലത്ത് മറ്റൊരു മലയാള താരത്തിനും നേടാനാവാത്ത ജനപ്രീതിയായിരുന്നു പ്രേമത്തരംഗം തമിഴകത്ത് നിവിന്‍പോളിയ്ക്ക് നേടികൊടുത്തത്.
പ്രേമത്തിന്റെ ജനപ്രിയ വിജയത്തിന് ശേഷം നിവിന്‍ പൊളിയുടെ ഡേറ്റിനായി തമിഴ് നിര്‍മ്മാതാക്കളും സംവിധായകരും മദ്രാസില്‍ നിന്നും കൊച്ചിയില്‍ പോലും എത്തിയിരുന്നു .പക്ഷേ, നിവിന്‍ ആര്‍ക്കും പിടികൊടുത്തില്ല .ഒടുവില്‍, ഒരു കന്നടചിത്രത്തിന്റെ ത്മിഴ് റിമേക്കായ റിച്ചി എന്ന ചിത്രത്തിനോടായിരുന്നു നിവിന്‍ സമ്മതം മൂളിയത്.
താടി വളര്‍ത്തി മുറുക്കിചുവപ്പിച്ച് റൌഡിയായി ടൈറ്റില്‍ റോളില്‍ നിവിനെത്തിയ ആദ്യ തമിഴ് ചിത്രമായ റിച്ചിക്ക് സമ്മിശ്രപ്രതികരണമാണ് തമിഴ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.നിരൂപ പ്രശംസ നേടിയെത്തെങ്കിലും ബോക്സോഫീസില്‍ റിച്ചിക്ക് തിരിച്ചടിയാണ് വലിയ നേരിട്ടിരിക്കുന്നത്.ഇതുകാരണം , അടുത്തകാലത്തൊന്നും മറ്റൊരു തമിഴ് ചിത്രത്തിനും നിവിന്‍ പൊളി ഡേറ്റ് കൊടുക്കില്ല എന്നാണ് കേള്‍ക്കുന്നത്
https://www.facebook.com/Malayalivartha